'രേണുവിന് പലയിടത്തും ജോലി ശരിയാക്കി കൊടുത്തിരുന്നു; അവര്‍ ഫിറ്റല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു'; അനൂപ്

Last Updated:

രേണു സുധി ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെയെന്നാണ് അനൂപ് പറഞ്ഞത്

News18
News18
സോഷ്യൽ മീഡിയയിൽ സജീവമായതോടെ വലിയ രീതിയിലെ സൈബർ ആക്രമണമാണ് രേണു സുധി നേരിടുന്നത്. കൊല്ലം സുധിയുടെ മരണ ശേഷമാണ് രേണു ഫോട്ടോ ഷൂട്ടിലും അഭിനയത്തിലും സജീവമായത്. ഇത് തന്നെയാണ് സൈബർ ആക്രമണത്തിന് പിന്നിലെ പ്രധാന കാരണം. ഒന്നര വർഷം മുമ്പ് ഒരു മിമിക്രി പരിപാടി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിലെ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്.
കൊല്ലം സുധിയുടെ മരണ ശേഷം രേണുവിനും കുടുംബത്തിനും ഏറ്റവും അധികം സഹായങ്ങൾ നൽകിയത് സ്റ്റാർ മാജിക് ഷോയിലെ താരങ്ങളായിരുന്നു. ലക്ഷ്മി നക്ഷത്രയും കൂടെയുള്ളവരും സഹായിക്കുന്ന പല വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ, ഇതിനെ കുറിച്ച് സംസാരിക്കുകയാണ് സ്റ്റാർ മാജിക് ഷോ ഡയറക്ടറായിരുന്ന അനൂപ്.
സുധിച്ചേട്ടന്റെ ഭാര്യയെ എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നാണ് അനൂപ് പറയുന്നത്. അവർ ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെയെന്നും ആരുടെയും ജീവിതത്തിലോ കരിയറിലോ ഇടപെടാൻ മറ്റാർക്കും അവകാശമില്ല. അവര്‍ക്ക് ജീവിക്കാന്‍ പൈസ ആവശ്യമാണെന്നും അനൂപ് വ്യക്തമാക്കുന്നുണ്ട്.
advertisement
പലയിടത്ത് നിന്നും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു. പക്ഷേ അവര്‍ അതിന് ഫിറ്റല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു. ​ഗവൺമെന്റ് ജോലി ശരിയാക്കി കൊടുക്കുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നു. ഇതിനൊക്കെ ശേഷമാണ് ഈ ഫീൽഡിലേക്ക് അവർ പോയത്. ഇപ്പോൾ വീഡിയോസൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. എല്ലാവർക്കും അഭിപ്രായം പറയാം. പക്ഷെ, അവരുടെ ജീവിതത്തിൽ കയറി ഇടപെടേണ്ടതില്ലെന്നാണ് അനൂപ് പറയുന്നത്.
ലക്ഷ്മി നക്ഷത്ര രേണുവിന് പെർഫ്യൂം ചെയ്ത് കൊടുത്തിനെ കുറിച്ചും അനൂപ് സംസാരിച്ചു. സുധി ചേട്ടന്റെ മണമുളള പെര്‍ഫ്യൂം വേണമെന്നത് രേണു പലരോടും ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് ലക്ഷ്മി അത് ചെയ്ത് നൽകിയത്. ശരിക്കും പുതുമയുള്ളൊരു കാര്യമായിട്ടാണ് അത് പുറത്ത് വന്നതെങ്കിലും ലക്ഷ്മിയായിരുന്നു ആക്രമിക്കപ്പെട്ടത്. ശരിക്കും രേണുവിന്റെ ആവശ്യപ്രകാരം ചെയ്തതാണെങ്കിലും ആളുകള്‍ അത് വളച്ചൊടിച്ചു. ലക്ഷ്മിയും രേണുവും തമ്മിലുള്ള ബോണ്ടിംഗിലാണ് അതൊരു കണ്ടെന്റായി വന്നതെന്നും അനൂപ് കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'രേണുവിന് പലയിടത്തും ജോലി ശരിയാക്കി കൊടുത്തിരുന്നു; അവര്‍ ഫിറ്റല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു'; അനൂപ്
Next Article
advertisement
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
  • സാങ്കേതിക വിദ്യയിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ചലനങ്ങൾ നേടണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ.

  • എടവണ്ണ ജാമിഅ നദ്‌വിയ്യ, ഡൽഹി ജാമിഅ മില്ലിയ, ഫ്രീസ്‌റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാർ.

  • ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിൽ 250 ഗവേഷണ പ്രബന്ധങ്ങൾ ദ്വിദിന സെമിനാറിൽ അവതരിപ്പിക്കുന്നു.

View All
advertisement