Mice | ആൺ എലികളെ തുരത്താൻ വാഴപ്പഴം മാത്രം മതിയെന്ന് പഠനം

Last Updated:

കാനഡയിലെ മക്ഗില്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പരീക്ഷിച്ച് തെളിയിച്ച സംഗതിയാണിത്.

വീട്ടില്‍ എലിശല്യം (mice) രൂക്ഷമാണോ? എലികളെക്കൊണ്ട് പൊറുതി മുട്ടിയ ആളുകള്‍ക്ക് പുതിയൊരു കിടിലന്‍ ആശയം പരീക്ഷിക്കാവുന്നതാണ്. കാനഡയിലെ മക്ഗില്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പരീക്ഷിച്ച് തെളിയിച്ച സംഗതിയാണിത്. അത്ര ചെലവുള്ള കാര്യമൊന്നുമല്ല. ഒരു വാഴപ്പഴം (banana) ഉണ്ടെങ്കില്‍ ആണ്‍ എലികളെ എളുപ്പത്തില്‍ തുരത്താം. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രത്യേകതരം രാസവസ്തുവാണ് (chemical) ഇതിന് കാരണം. ഇത് ആണ്‍ (male mice) എലികളെ അസ്വസ്തരാക്കുന്നു.
ഗര്‍ഭിണികളോ മുലയൂട്ടുന്ന എലികളോ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി ഒരു പ്രത്യേകതരം രാസ സിഗ്നലുകള്‍ പുറപ്പെടുവിക്കുന്നുണ്ട്. മറ്റ് എലികളില്‍ സ്‌ട്രെസ് ഹോര്‍മോണിന്റെ (മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന ഹോര്‍മോണ്‍) അളവ് വര്‍ദ്ധിപ്പിക്കാന്‍ ഈ രാസവസ്തുവിന് കഴിവുണ്ട്. മറ്റ് എലികളെ അകറ്റി നിര്‍ത്തി കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഈ സിഗ്നലുകള്‍ സഹായിക്കുന്നു. നിരവധി രാസവസ്തുക്കള്‍ എലികളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഗര്‍ഭിണികളോ മുലയൂട്ടുന്നവരോ ആയ എലികളുടെ മൂത്രത്തില്‍ എന്‍-പെന്‍ന്റൈന്‍ അസറ്റേറ്റ് എന്ന ഒരു പദാര്‍ത്ഥം പ്രത്യേകമായി കണ്ടു. ഇത് ആണ്‍ എലികളില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. വാഴപ്പഴത്തിന്റെ മണത്തിന് കാരണവും ഇതേ രാസവസ്തു തന്നെയാണ്.
advertisement
സയന്‍സ് അഡ്വാന്‍സസ് മാസികയില്‍ ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'തങ്ങളുടെ കുഞ്ഞുങ്ങളെ ആക്രമിക്കാന്‍ സാധ്യതയുള്ള ആണ്‍ എലികളെ മാറ്റി നിര്‍ത്തുക എന്നതാണ് പെണ്‍ എലികളുടെ ഉദ്ദേശം. വലിയ സംഘട്ടനത്തിനുള്ള പ്രതീതി ആണ്‍ എലികളില്‍ ഉണ്ടാക്കാന്‍ പെണ്‍ എലികളില്‍ നിന്ന് വരുന്ന രാസ സിഗ്നലുകള്‍ക്ക് കഴിയുന്നു' പഠനം നടത്തിയവരില്‍ ഒരാളായ സരണ്‍ റോസെന്‍ വ്യക്തമാക്കി.
എലികള്‍ പരസ്പരം ആശയ വിനിമയം നടത്തുന്നതിനെക്കുറിച്ചും പഠനം വിശദീകരിക്കുന്നു. ശബ്ദത്തേക്കാല്‍ മണത്തെയാണ് എലികള്‍ ആശയവിനിമയത്തിനായി കൂടുതലും ആശ്രയിക്കുന്നത്. വാഴപ്പഴ എണ്ണ ഉപയോഗിച്ച് നോക്കിയപ്പോള്‍ ഇത് ആണ്‍ എലികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞതായും പഠനം നടത്തിയ ലുകാസ് ലിമയും സാക്ഷ്യപ്പെടുത്തുന്നു.
advertisement
സസ്തനികളുടെ സിഗ്നലിംഗ് സംവിധാനവുമായി ബന്ധപ്പെട്ട അതി നിര്‍ണ്ണായക കണ്ടുപിടുത്തമാണിത്. ആണ്‍-പെണ്‍ എലികള്‍ക്കിടയില്‍ ലൈംഗിക സംവിധാനത്തിനായുള്ള നിരവധി സിഗ്നലുകള്‍ നിലവിലുണ്ട്. എന്നാല്‍ ഇവയ്ക്ക് പുറത്ത് സിഗ്നലിംഗ് രീതികള്‍ വളരെ കുറവാണെന്ന് മാക്ഗില്‍ സര്‍വ്വകലാശാലയിലെ മനശാസ്ത്ര വിഭാഗം പ്രൊഫസര്‍ ജെഫ്രി മോഗില്‍ വ്യക്തമാക്കുന്നു.
ഇതിന് മുന്‍പും എലികളെ സംബന്ധിച്ച നിരവധി പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഒരു അന്താരാഷ്ട്ര പഠനത്തിലെ ചില വിലയിരുത്തലുകള്‍ അനുസരിച്ച് എലികള്‍ക്ക് അവരുടെ പ്രകടനം വിലയിരുത്താനും അതിനനുസരിച്ച് അവരുടെ പെരുമാറ്റങ്ങളില്‍ മാറ്റം വരുത്താനും കഴിയും. അടുത്ത തവണ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ഈ സ്വഭാവം അവരെ സഹായിക്കും. മനുഷ്യര്‍ക്ക് മാത്രമല്ല അവരുടെ പ്രവര്‍ത്തനങ്ങളിലെ പിശക് മനസ്സിലാക്കാന്‍ കഴിയുന്നത്. എലികള്‍ക്കും അതിന് കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പോളിഷ് അക്കാദമി ഓഫ് സയന്‍സിലെ ഒരു ശാസ്ത്രജ്ഞനുമായി ചേര്‍ന്ന് ഫ്രാന്‍സിലെ സിഎന്‍ആര്‍എസ്, സിഇഎ ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Mice | ആൺ എലികളെ തുരത്താൻ വാഴപ്പഴം മാത്രം മതിയെന്ന് പഠനം
Next Article
advertisement
എന്തോന്നടേ ഇത്! 50 ഓവറിൽ വൈഭവും ഗനിയും അടിച്ചൂകൂട്ടിയത് 574 റൺസ്! ലോക റെക്കോഡ്
എന്തോന്നടേ ഇത്! 50 ഓവറിൽ വൈഭവും ഗനിയും അടിച്ചൂകൂട്ടിയത് 574 റൺസ്! ലോക റെക്കോഡ്
  • ബിഹാർ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് നേടി ലിസ്റ്റ് എ ക്രിക്കറ്റിൽ ലോക റെക്കോർഡ് കുറിച്ചു.

  • 14 വയസ്സുകാരനായ വൈഭവ് സൂര്യവംശി 36 പന്തിൽ സെഞ്ചുറി നേടി ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറിയാനായി.

  • എസ് ഗനി 32 പന്തിൽ സെഞ്ചുറി നേടി ലിസ്റ്റ് എയിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമായി.

View All
advertisement