വൈറലാകാന്‍ ചുണ്ടില്‍ സൂപ്പര്‍ ഗ്ലൂ പുരട്ടിയ യുവാവ് വായ തുറക്കാനാകാതെ നിലവിളിക്കുന്നു
- Published by:meera_57
- news18-malayalam
Last Updated:
ചാലഞ്ച് വിജയിച്ചതിന്റെ സന്തോഷത്തില്‍ ഇദ്ദേഹം പൂട്ടിയ ചുണ്ടുകള്‍ തുറക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം
സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഗ്ലൂ ചാലഞ്ച് നടത്തിയ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചാലഞ്ചിന്റെ ഭാഗമായി ഇദ്ദേഹം ചുണ്ടുകളിലാണ് സൂപ്പര്‍ ഗ്ലൂ തേച്ചുപിടിപ്പിച്ചത്. ശേഷം ചുണ്ടുകള്‍ പൂട്ടുകയും ചെയ്തതോടെ എട്ടിന്റെ പണിയാണ് യുവാവിന് കിട്ടിയത്. ബാഡിസ് ടിവി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവാവിന്റെ വീഡിയോ പുറത്തുവന്നത്.
ഒരു കടയിലിരുന്നാണ് ഇദ്ദേഹം സൂപ്പര്‍ ഗ്ലൂ തന്റെ ചുണ്ടുകളില്‍ പുരട്ടിയത്. അതിന് ശേഷം താന്‍ ഉപയോഗിച്ച സൂപ്പര്‍ ഗ്ലൂവിന്റെ പാക്കറ്റും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ശേഷം ഇയാള്‍ ചുണ്ടുകള്‍ പൂട്ടി.
ചാലഞ്ച് വിജയിച്ചതിന്റെ സന്തോഷത്തില്‍ ഇദ്ദേഹം പൂട്ടിയ ചുണ്ടുകള്‍ തുറക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ വായ തുറക്കാന്‍ കഴിയാതെ വന്നതോടെ ഇദ്ദേഹം പരിഭ്രാന്തിയിലായി. ശബ്ദം പുറത്തുവരാതായതോടെ യുവാവ് ആകെ ആശങ്കയിലായി. തുടര്‍ന്ന് ഇയാള്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.
advertisement
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ചുണ്ടുകളില്‍ ഒതുക്കേണ്ടിയിരുന്നില്ല കണ്ണിലും കൂടി സൂപ്പര്‍ ഗ്ലൂ തേച്ചുപിടിപ്പിക്കാമായിരുന്നില്ലെ എന്ന് ഒരാള്‍ കമന്റ് ചെയ്തു. ആ യുവാവ് തകര്‍ന്നുപോയി എന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. എണ്‍പത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
Summary: A social media stunt went wrong after a man sealed his lips using super glue in a bid to go viral. The video shows a man trying to scream aloud and how he is struggling hard to open his mouth
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 22, 2025 12:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വൈറലാകാന്‍ ചുണ്ടില്‍ സൂപ്പര്‍ ഗ്ലൂ പുരട്ടിയ യുവാവ് വായ തുറക്കാനാകാതെ നിലവിളിക്കുന്നു