'മുതലാളീ...'; ജീവനക്കാർക്ക് ദീപാവലി സമ്മാനമായി 600 കാറുകളുമായി വീണ്ടും രത്നവ്യാപാരി

Last Updated:
ന്യൂഡൽഹി: സൂറത്തിലെ രത്നവ്യാപാരിയായ സാവ്ജി ദൊലാക്യ ഇത്തവണയും ദീപാവലിക്ക് വമ്പൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. ജീവനക്കാർക്കായി 600 കാറുകളാണ് അദ്ദേഹം ഇത്തവണ സമ്മാനമായി നൽകുന്നത്. വ്യാഴാഴ്ച നടക്കുന്ന പരിപാടിയിൽ വച്ച് സമ്മാനങ്ങൾ നൽകും. ഹരേ കൃഷ്ണ എക്സ്പോർട്ടേഴ്സിലെ ജീവനക്കാർക്ക് മാരുതി സുസുകി ആൾട്ടോയും സെലേറിയോയുമാണ് നൽകുന്നത്. 3.56 ലക്ഷം മുതൽ 5.38 ലക്ഷം രൂപവരെയാണ് ഈ കാറുകളുടെ വില.
ദൊലാക്യയുടെ ഹരേ കൃഷ്ണ ഗ്രൂപ്പ് ഏകദേശം 5500 ജീവനക്കാരാണുള്ളത്. ഇതിൽ നാലായിരത്തോളം പേർക്കും വിലകൂടിയ സമ്മാനങ്ങൾ ലഭിക്കും. കഴിഞ്ഞ മാസം കമ്പനിയിൽ 25 വർഷം പൂർത്തിയാക്കിയ മൂന്ന് മുതിർന്ന ജീവനക്കാർ‍ക്ക് മൂന്ന് കോടി വിലയുള്ള മെർസിഡസ് ബെൻസ് കാറുകൾ സമ്മാനമായി നൽകിയിരുന്നു. നിലേഷ് ജാദ (40), മുകേഷ് ചന്ദ്പാര (38), മഹേഷ് ചന്ദ്പാറ (43) എന്നിവർക്ക് മധ്യപ്രദേശ് ഗവർണറും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ ആനന്ദിബെൻ പട്ടേലാണ് കാറുകളുടെ താക്കോൽ കൈമാറിയത്.
advertisement
ജീവനക്കാർക്ക് വിലയേറിയ സമ്മാനങ്ങൾ നൽകി സാവ്ജി ദൊലാക്യ ഇതാദ്യമായല്ല വാർത്തകളിൽ ഇടംപിടിക്കുന്നത്. 2011 മുതല്‍ സാവ്‌ജി ദീപാവലി സമ്മാനങ്ങളുമായി ജീവനക്കാരെ വിസ്‌മയിപ്പിക്കുകയാണ്‌. ഓരോ വർഷവും ദീപാവലക്ക് 50 കോടിയലധികം രൂപയുടെ സമ്മാനങ്ങളാണ് സാവ്ജി ജീവനക്കാർക്ക് നൽ‌കുന്നത്.
മകനെ ജീവിതം പഠിപ്പിക്കാന്‍ വെറും ഏഴായിരം രൂപയുമായി കേരളത്തിലേക്കയച്ചും സാവ്ജി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അമ്‌രേലി ജില്ലയിലെ ദൂദാല ഗ്രാമത്തില്‍ നിന്നുള്ള സാവ്‌ജി ഒറ്റ രാത്രികൊണ്ട്‌ കോടീശ്വരനായതല്ല. അമ്മാവനില്‍ നിന്നു കടം വാങ്ങി ചെറിയ നിലയില്‍ തുടങ്ങിയ വ്യാപാരം പിന്നീടു വലിയ സാമ്രാജ്യമായി പന്തലിച്ചതിനു പിന്നില്‍ സാവ്‌ജിയുടെ അഹോരാത്ര പരിശ്രമമായിരുന്നു. അനുഭവങ്ങളുടെയും ഇല്ലായ്‌മയുടെയും തീച്ചൂളയില്‍ അന്നു താന്‍ പഠിച്ച പാഠം മകനും പഠിക്കണമെന്ന കാഴ്‌ചപ്പാടോടെയാണു മകന്‍ ദ്രവ്യയെ രണ്ട് വർഷം മുൻപ് വെറും ഏഴായിരം രൂപയുമായി കേരളത്തിലേക്ക്‌ അയച്ചത്‌. കൊച്ചിയില്‍ ജോലിക്കായി അലഞ്ഞ ദ്രവ്യ ഇവിടെയെത്തിയത്‌ കേവലം മൂന്നു ജോഡി വസ്‌ത്രങ്ങളുമായായിരുന്നു. ഹിന്ദിയും മലയാളവും അറിയാതെയാണു ദ്രവ്യ കേരളത്തില്‍ ജോലിക്കായി ശ്രമിച്ചത്‌. അഞ്ച്‌ ദിവസം അദ്ദേഹം കൊച്ചിയിലൂടെ തൊഴിലിനായി അലഞ്ഞു. 60 സ്ഥലങ്ങളിലാണു തൊഴില്‍ അപേക്ഷ നിരസിക്കപ്പെട്ടത്‌.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മുതലാളീ...'; ജീവനക്കാർക്ക് ദീപാവലി സമ്മാനമായി 600 കാറുകളുമായി വീണ്ടും രത്നവ്യാപാരി
Next Article
advertisement
പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും അംഗീകരിച്ചു
പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും അംഗീകരിച്ചു
  • കാനഡ, ഓസ്ട്രേലിയ, യുകെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു, യുഎൻ ജനറൽ അസംബ്ലി നടക്കാനിരിക്കെയാണ് പ്രഖ്യാപനം.

  • പലസ്തീന്റെ ഭാവിയിൽ ഹമാസിന് സ്ഥാനം ഇല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി, എല്ലാ ബന്ദികളെയും മോചിപ്പിക്കണം.

  • ഇസ്രായേലും അമേരിക്കയും തീരുമാനത്തെ വിമർശിച്ചു, കാനഡയുടെ പിന്തുണ ഇസ്രായേലിന്റെ സുരക്ഷയെ ബാധിക്കില്ല.

View All
advertisement