'എനിക്കും അനൂപിനുമെതിരെയുള്ള വിദ്വേഷം അംഗീകരിക്കാം. അത് ഞങ്ങളിൽ മാത്രം ഒതുക്കുക.., ഞങ്ങളുടെ അച്ഛന്മാരെയും മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളെയും വെറുതെ വിടുക.
തമിഴ് ജനങ്ങളിൽ നിന്ന് ദുൽഖര്‍ സൽമാന് നേരിടേണ്ടി വന്ന അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും ഖേദം അറിയിച്ച് തമിഴ് താരം പ്രസന്ന. ദുൽഖർ നായകനായെത്തിയ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ പേരിലാണ് തമിഴ് ജനത ദുൽഖറിനെതിരെ തിരിഞ്ഞത്. സിനിമയിലെ ഒരു സീനിൽ തന്റെ വളർത്തു നായയെ സുരേഷ് ഗോപി "പ്രഭാകര" എന്ന് വിളിക്കുന്നുണ്ട്. മലയാളികൾക്ക് ഏറെ പരിചിതമായ പട്ടണപ്രവേശം എന്ന ചിത്രത്തിൽ തിലകന്‍ പറയുന്ന ഈ ഡയലോഗ് കേരളത്തിൽ ഏറെ പോപ്പുലറുമാണ്. എന്നാൽ ഇത് തമിഴ് പുലി (LTTE)നേതാവ് വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണ് എന്ന പ്രചാരണം തമിഴർക്കിടയിൽ ഉണ്ടായതാണ് വിവാദങ്ങൾക്ക് തുടക്കം.
സോഷ്യൽ മീഡിയയിൽ ദുൽഖറിനെതിരെയും ചിത്രത്തിന്‍റെ സംവിധായകൻ അനൂപ് സത്യനെതിരെയും സൈബർ ആക്രമണം രൂക്ഷമായി. അധിക്ഷേപങ്ങളും അസഭ്യ വർഷവും ഭീഷണിയും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് തമിഴ് ജനതയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾക്കായി മാപ്പു ചോദിച്ച് പ്രസന്ന എത്തിയത്.'മലയാളം സിനിമകൾ കാണുന്ന ഒരു തമിഴൻ എന്ന നിലയിൽ ആ സന്ദർഭം എനിക്ക് മനസിലാകും.. തെറ്റിദ്ധാരണകൾക്കും നേരിടേണ്ടി വന്ന അധിക്ഷേപങ്ങൾക്കും ഞാൻ ആത്മാർഥമായി ഖേദം അറിയിക്കുകയാണ്.. "ഓര്‍മ്മയുണ്ടോ ഈ മുഖം" എന്ന ഡയലോഗ് സുരേഷ് ഗോപി സർ ആ ചിത്രത്തിൽ ഉപയോഗിച്ച പോലെ തന്നെയാണ് ആ പേരും ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്' പ്രസന്ന ട്വിറ്ററിൽ കുറിച്ചു.
advertisement
As a Tamil who's seen Malayalam movies I quiet understand the context, I sincerely apologize dear @dulQuer for the misunderstanding and all the unwarranted abuse. I see the name is used just like the line "ormayundo ee mukham" by Sureshgopi sir.
തമിഴ് ജനങ്ങൾക്കിടയിൽ പോപ്പുലറായ ചില തമിഴ് സിനിമാ ഡയലോഗുകളും എടുത്ത് കാട്ടിക്കൊണ്ടായിരുന്നു പ്രസന്നയുടെ അടുത്ത ട്വീറ്റ്. നാട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന പഴയ സിനിമാ ഡയലോഗുകൾ എഴുതിയ പ്രസന്ന, ദുൽഖർ ചിത്രത്തിൽ ഉള്‍പ്പെട്ട പേരുമായി ബന്ധപ്പെട്ട വികാരങ്ങൾ മനസിലാകുമെന്നും പക്ഷെ തെറ്റിദ്ധാരണയുടെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസന്നയുടെ പിന്തുണയ്ക്ക് ദുൽഖർ ട്വീറ്റിലൂടെ തന്നെ നന്ദി അറിയിക്കുകയും ചെയ്തു.
രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ ദുൽഖര്‍ നേരത്തെ തന്നെ ക്ഷമാപണം നടത്തിയിരുന്നു. ചിത്രത്തിലെ ഡയലോഗ് തമിഴ് ജനതയെ അപമാനിക്കുന്നതാണെന്ന് പലരും ശ്രദ്ധയിൽപ്പെടുത്തിയെന്നും എന്നാൽ അത് മനപ്പൂർവമായിരുന്നില്ല. . പഴയ മലയാള ചലച്ചിത്രമായ പട്ടണപ്രവേശം സിനിമയില്‍ നിന്നുള്ള ഒരു റെഫറന്‍സാണത്. ഈ തമാശ കേരളത്തിലെ ഒരു സാധാരണ മീം ആണ്. കേരളത്തില്‍ ഇത് പൊതുവായി ഉപയോഗിക്കുന്നൊരു പേരുമാണ്. കൂടുതൽ പേരും കൂടുതല്‍ പേരും സിനിമ കാണാതെയാണ് പ്രതികരിക്കുന്നതും വെറുപ്പ് പ്രചരിപ്പിക്കുന്നതുമെന്നും ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രസ്താവനയിൽ ദുൽഖര്‍ പറഞ്ഞിരുന്നു.
advertisement
'എനിക്കും അനൂപിനുമെതിരെയുള്ള വിദ്വേഷം അംഗീകരിക്കാം. അത് ഞങ്ങളിൽ മാത്രം ഒതുക്കുക.., ഞങ്ങളുടെ അച്ഛന്മാരെയും മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളെയും വെറുതെ വിടുക. ഞങ്ങള്‍ മൂലം മനോവിഷമം നേരിട്ട നല്ലവരായ എല്ലാ തമിഴരോടും മാപ്പ് ചോദിക്കുന്നു. എന്റെ സിനിമയിലൂടെയോ വാക്കുകളിലൂടെയോ മനപൂര്‍വം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇതൊരു തെറ്റിദ്ധാരണ മാത്രമാണ്' ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.