• HOME
  • »
  • NEWS
  • »
  • buzz
  • »
  • ലോകത്തിലെ ഏറ്റവും വലിയ ചിക്കൻ എഗ്ഗ് റോൾ ഇവിടെ കിട്ടും! വൈറലായി വീഡിയോ

ലോകത്തിലെ ഏറ്റവും വലിയ ചിക്കൻ എഗ്ഗ് റോൾ ഇവിടെ കിട്ടും! വൈറലായി വീഡിയോ

സാധാരണ ദോശ മാവ് ഉപയോഗിച്ച് സാധാരണ ദോശക്കല്ലിൽ തന്നെയാണ് ദോശ വിൽപ്പനക്കാരൻ ദോശ ഉണ്ടാക്കുന്നത്.

bada chicken roll

bada chicken roll

  • News18
  • Last Updated :
  • Share this:
നിങ്ങൾക്ക് കാത്തി റോൾ ഇഷ്ടമാണോ? എങ്കിൽ കൊൽക്കത്തയിലെ സ്ട്രീറ്റ് ഫുഡ് സ്പെഷ്യലായ ഈ കാത്തി റോൾ തീർച്ചയായും കഴിച്ചു നോക്കണം. നേരിട്ട് പോയി കഴിക്കാൻ പറ്റാത്തവർക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ കാത്തി റോൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടു നോക്കാം. ഇറച്ചി, മുട്ട, സോസുകൾ, മസാലകൾ, പച്ചക്കറികൾ എന്നിവ ചേർത്തുണ്ടാക്കുന്ന ഈ കാത്തി റോൾ ഒരാൾക്ക് ഒറ്റയ്ക്ക് കഴിക്കാൻ ആകുമോയെന്ന കാര്യം സംശയമാണ്. നാല് കാത്തി റോളിന്റെയത്ര വലിപ്പമുള്ളതാണ് ഈ ഒരു റോൾ.

ലോകത്തിലെ ഏറ്റവും വലിയ ചിക്കൻ എഗ് റോൾ കൊൽക്കത്തയിലെ ഗാരിയ ഹാറ്റിലുള്ള ഒരു തട്ടുകടയിലാണ് ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 'ഇന്ത്യ ഈറ്റ് മീഡിയ' എന്ന പേജാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ നാല് റോൾ ഉണ്ടാക്കാവുന്ന മാവ് ഉപയോഗിച്ചാണ് 26 ഇഞ്ചുള്ള ഭീമൻ റോൾ ഉണ്ടാക്കുന്നത്. വീഡിയോ കാണാം.


ഇതുവരെ വീഡിയോ 267, 592 പേർ കണ്ടു. നിരവധി പേർ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 349 രൂപയാണ് ഈ ഭീമൻ ചിക്കൻ എഗ് റോളിന്റെ വില. മുട്ട, മിക്സഡ് പച്ചക്കറികൾ, മട്ടൻ കബാബ്, പനീർ ടിക്ക കബാബ്, ഷമി കബാബ്സ്, ചിക്കൻ സീഖ് കബാബ് എന്നിവയാണ് റോളിനുള്ളിലെ ഫില്ലിംഗ്. കൂടാതെ വറുത്ത ഉള്ളി, ചീസ്, മസാലകൾ, സോസ്, മയോന്നൈസ് എന്നിവയും ചേർത്തിട്ടുണ്ട്.

'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി'; പാനൂർ കൊലപാതകത്തിന് പിന്നാലെ പി. ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

തെരുവ് ഭക്ഷണശാലകളിലെ ഇത്തരം വെറൈറ്റി ഭക്ഷണങ്ങളെക്കുറിച്ചുള്ള വാർത്തകൾ മുമ്പും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് മുംബൈയിലെ പറക്കും ദോശ. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുന്ന സ്ഥലമാണ് മുംബൈയിലെ തെരുവോരത്തെ ഭക്ഷണശാലകൾ. ജനക്കൂട്ടത്തെ ആകർഷിക്കാൻ നിരവധി പൊടിക്കൈകളും തെരുവ് കച്ചവടക്കാർ ഉപയോഗിക്കാറുണ്ട്. സൗത്ത് മുംബൈയിലെ മംഗൾദാസ് മാർക്കറ്റിലെ ശ്രീ ബാലാജി ദോശക്കടയിൽ നിന്നുള്ള ഒരു വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആവി പറക്കുന്ന ദോശ വിളമ്പുന്ന രീതിയാണ് ഇവിടുത്തെ പ്രത്യേകത.

ജി സുധാകരന്റെ തല കീറി പാടത്ത്, എ എം ആരിഫിനെ ഒട്ടിച്ചു ചേർത്തു; ഈ പ്രവണത നല്ലതല്ലെന്ന് സുധാകരൻ

'ഫ്ലൈയിംഗ് ദോശ' അഥവാ പറക്കും ദോശകൾ എന്നാണ് ഇവിടുത്തെ ദോശകൾ അറിയപ്പെടുന്നത്. ദോശ കല്ലിൽ നിന്ന് ദോശ നേരിട്ട് പ്ലേറ്റിലേക്ക് പറത്തിയാണ് വിളമ്പുന്നത്. ഉന്നം തെറ്റാതെ ദോശ പ്ലേറ്റിലെത്തിക്കുന്ന ഈ ദോശ വിൽപ്പനക്കാരന്റെ പ്രത്യേക കഴിവിനെ കുറിച്ചാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. വായുവിലൂടെ പറന്നാണ് ഉപഭോക്താവിന്റെ പ്ലേറ്റിലേക്ക് ദോശ നേരിട്ട് എത്തുന്നത്. 'Street Food Recipes' എന്ന ഫേസ്ബുക്ക് പേജ് ആണ് അന്ന് ഈ വീഡിയോ ഷെയർ ചെയ്തത്.

സാധാരണ ദോശ മാവ് ഉപയോഗിച്ച് സാധാരണ ദോശക്കല്ലിൽ തന്നെയാണ് ദോശ വിൽപ്പനക്കാരൻ ദോശ ഉണ്ടാക്കുന്നത്. എന്നാൽ ദോശ ആവശ്യക്കാരുടെ പ്ലേറ്റിലേക്ക് പറത്തി വിടുന്നതാണ് ഇവിടുത്തെ പ്രത്യേകത. ചിലർ ദോശക്കാരന്റെ ഈ കഴിവിനെ പ്രശംസിച്ചെങ്കിലും മറ്റ് ചില‍‍‍ർ ഭക്ഷണത്തോട് 'അനാദരവ്' കാണിക്കുന്നതായും ഇങ്ങനെ ഭക്ഷണം വിളമ്പുന്നത് 'അനാവശ്യം' ആണെന്നും കമന്റ് ചെയ്തിട്ടുണ്ട്. ചില‍ർ ഈ വീഡിയോ കണ്ട് പ്രകോപിതരുമായി.

Keywords: Street Food, Kathi Roll, Chicken Egg Roll, സ്ട്രീറ്റ് ഫുഡ്, കാത്തി റോൾ, ചിക്കൻ എഗ്ഗ് റോൾ
Published by:Joys Joy
First published: