advertisement

മൂന്നാറിലെ റിസോർട്ടിൽ ഒരു രാത്രിയിലെ പരിചയം; ഭർത്താവിനെ കണ്ടെത്തിയതിനെ കുറിച്ച് വരലക്ഷ്മി ശരത്കുമാർ

Last Updated:
റിസോർട്ടിൽ ഒരു രാത്രിയിലെ പരിചയം; ഭർത്താവിനെ കണ്ടെത്തിയതിനെ കുറിച്ച് വരലക്ഷ്മി ശരത്കുമാർ
1/6
തമിഴ് പൊണ്ണ് വരലക്ഷ്മി ശരത്കുമാറിന് (Varalaxmi Sarathkumar) ഭർത്താവായത് മുംബൈ ഗാലറിസ്റ്റായ നിക്കോളൈ സച്‌ദേവ്. തായ്‌ലൻഡിൽ വച്ച് 2024ലായിരുന്നു ഇവരുടെ വിവാഹം. വളരെ അടുത്ത ബന്ധുക്കളും ചലച്ചിത്ര ലോകത്തെ പരിചയക്കാരും മാത്രമേ വിവാഹത്തിൽ പങ്കുകൊണ്ടുള്ളൂ. വരലക്ഷ്മിയുടെ ആദ്യത്തെ വിവാഹമാണെങ്കിലും, നിക്കോളൈ സച്‌ദേവ് മുൻപ് വിവാഹിതനായിരുന്നു. ഒരു മകളുടെ പിതാവ് കൂടിയായിരുന്നു അദ്ദേഹം. വരലക്ഷ്മിയുടെ അച്ഛനും രണ്ട് അമ്മമാരും, സഹോദരങ്ങളും ചേർന്ന ഗംഭീര ആഘോഷ ചടങ്ങിലായിരുന്നു വിവാഹം. തിരികെ നാട്ടിലെത്തിയതും, മണിരത്നം, എ.ആർ. റഹ്മാൻ എന്നിവർ ഉൾപ്പെടെ പങ്കെടുത്ത വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു

2/6
ശരീരത്തിൽ ടാറ്റൂ ചെയ്ത കൂൾ ലുക്കുള്ള നിക്കോളൈ മുണ്ടും ഷർട്ടും ധരിച്ച് തനി 'തമിഴ്നാട് മാപ്പിളൈ' ആയി മാറി. ഒരു മികച്ച ഭർത്താവ് എങ്ങനെയാകണം എന്നതിന് വരലക്ഷ്മിക്ക് മുന്നിലെ ഉദാത്തമായ ഉദാഹരണമാണ് നിക്കോളൈ എന്ന് അവർ തന്നെ ഒരു പോസ്റ്റിൽ ഒരിക്കൽ പറയുകയുണ്ടായി. എന്നാൽ, താൻ ഭാര്യ എന്ന നിലയിൽ പെർഫെക്റ്റ് അല്ല എന്ന് പൊതുവേദിയിൽ വച്ച് വരലക്ഷ്മി അടുത്തിടെ പറയുകയുണ്ടായി (തുടർന്ന് വായിക്കുക)

3/6
വരലക്ഷ്മിയുടെ വിവാഹത്തെക്കുറിച്ച് വർഷങ്ങൾ നീണ്ട ഊഹാപോഹങ്ങൾ നടന്നിരുന്നു. അതിലൊന്നിൽ കേട്ട പേര് നടൻ വിശാലിന്റെതായിരുന്നു. ഇവർ പ്രണയത്തിലായിരുന്നോ അല്ലയോ എന്ന കാര്യത്തിൽ, എവിടെയും തുറന്നു പറയലുകൾ ഉണ്ടായില്ല എങ്കിലും ഗോസിപ് കോളങ്ങൾ സജീവമായി. നടൻ ശരത്കുമാറിന്റെയും മുൻഭാര്യ ഛായാ ദേവിയുടെയും മൂത്തമകളാണ് വരലക്ഷ്മി. എങ്കിലും, ശരത്കുമാറിന്റെ ഭാര്യ രാധികയും മക്കളുമായും വരലക്ഷ്മി നല്ല അടുപ്പം സൂക്ഷിച്ചു പോരുന്നുണ്ട്. ഇപ്പോൾ തന്റെ ഭർത്താവിനെ കണ്ടുമുട്ടിയ നിമിഷത്തെക്കുറിച്ച് വരലക്ഷ്മി പറയുന്നു

4/6
വരലക്ഷ്മി മനസുതുറന്നത്‌ തന്റെ അർധസഹോദരിയായ റയാൻ മിഥുനിന്റെ മുന്നിലാണ്. റയാനും വരലക്ഷ്മിയും നല്ല സുഹൃത്തുക്കൾ കൂടിയാണ്. ഒരുപക്ഷേ കുടുംബത്തിന്റെ ഉള്ളിൽ ഏവർക്കും സുപരിചിതമായ ഒരു കഥ, അവർ ആരാധകർക്കും പ്രേക്ഷകർക്കും വേണ്ടിക്കൂടി പങ്കിടുകയാണ്. മലയാളത്തിൽ മമ്മൂട്ടി ചിത്രം 'കസബ'യിലെ നായികയായിരുന്നു വരലക്ഷ്മി. തമിഴ് പൊണ്ണിന്റെയും മുംബൈ ചെക്കന്റേയും പ്രണയം മൊട്ടിടാൻ കാരണമായത് നമ്മുടെ കൊച്ചു കേരളവും

5/6
മൂന്നാറിലെ റിസോർട്ടിൽ അവധിക്കാലം ചിലവിടാൻ വന്ന രണ്ട് അപരിചിതരായിരുന്നു വരലക്ഷ്മിയും നിക്കോളൈ സച്‌ദേവും. ഒരൊറ്റ രാത്രി കൊണ്ടാണ് തങ്ങൾ പ്രണയത്തിലായത്‌ എന്ന് വരലക്ഷ്മി. ജീവിതത്തിൽ ആദ്യമായാണ് തന്റെയും നിക്കിന്റെയും രസകരമായ പ്രണയകഥയെ കുറിച്ച് അവർ തുറന്ന് സംസാരിക്കുന്നത്. കണ്ടുമുട്ടുന്ന സമയം ഒരു വിവാഹത്തിൽ നിന്ന് നിക്ക് പുറത്തിറങ്ങുന്ന സമയമായിരുന്നു. അദ്ദേഹത്തിന് ഒരു മകൾ കൂടിയുണ്ടായിരുന്നു. അവിടെ കണ്ടുമുട്ടിയ ഒരു രാത്രി കൊണ്ട് ഞങ്ങൾ പ്രണയത്തിലായി എന്ന് വരലക്ഷ്മി

6/6
മൂന്നാറിൽ ക്ലബ് മഹീന്ദ്ര റിസോർട്ടിലാണ് തങ്ങൾ പരിചയപ്പെട്ടത്. നിക്കോളൈ പൂൾ കളിക്കുന്ന സമയമായിരുന്നു. അതിനിടെ അവർ തമ്മിൽ ഒരു സംഭാഷണം നടന്നു. അത് വളരെ വേഗത്തിലെ സോൾമേറ്റ് കണക്ഷൻ ആയിരുന്നു. ആ ഒരു രാത്രിയിലെ പരിചയത്തിൽ നിന്നും അകലാൻ തങ്ങൾക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു വ്യക്തിക്ക് വേണ്ടി കരയുന്ന അവസ്ഥയിലെത്തി എന്ന് വരലക്ഷ്മി. ഇന്ന് നിക് ഇവരുടെ കുടുംബത്തിലെ പ്രധാന അംഗമാണ്. ശരത്തിനും രാധികയ്ക്കും ഛായക്കും എല്ലാം വളരെ വേണ്ടപ്പെട്ട ഒരാളായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു

ഇറാനിലെ 1000 ലക്ഷ്യങ്ങൾ 24 മണിക്കൂറിൽ തകർക്കാൻ എഐ സാങ്കേതികവിദ്യ അമേരിക്കയെ സഹായിച്ചതെങ്ങനെ ?

  • ഇറാനിലെ 1000 ലക്ഷ്യങ്ങൾ 24 മണിക്കൂറിൽ തിരിച്ചറിയാനും മുൻഗണന നിശ്ചയിക്കാനും എഐ സഹായിച്ചു

  • ക്ലോഡ് എഐ ഉപഗ്രഹ ചിത്രങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, സിഗ്നൽ ചോർത്തലുകൾ എന്നിവ തത്സമയം വിശകലനം ചെയ്തു

  • യുദ്ധതന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ എഐയുടെ വേഗതയും കൃത്യതയും മനുഷ്യരെക്കാൾ കൂടുതൽ സ്വാധീനിക്കുന്നു

View All
advertisement