advertisement

Urvashi | ഉർവശിയെ തൊട്ടിലിൽ നിന്നും എടുത്ത 'ആന്റി'; സെറ്റിൽ അടിയും നുള്ളും കൊടുത്ത് ശാസിച്ച് 'ചേച്ചി'യായി മാറിയ താരം

Last Updated:
ഒപ്പം അഭിനയിച്ചാൽ, ശരീരത്തിൽ പലയിടത്തും ചുവന്ന പാടുകൾ കൊണ്ടാകും ഉർവശി വീട്ടിൽ പോവുക. എല്ലാം, സ്നേഹത്തിൽ പൊതിഞ്ഞ ശാസന മാത്രം
1/6
കയ്യിലെടുത്തു നടന്ന കൊച്ചുകുഞ്ഞ് ഒരിക്കൽ വളർന്നു വലുതായി തന്റെയൊപ്പം ക്യാമറയ്ക്ക് മുന്നിൽ നിന്ന് അഭിനയിക്കുക. അതും അവർ ഒന്നിച്ചപ്പോഴെല്ലാം ഉണ്ടായത് ഹിറ്റുകളും. ആ കൈക്കുഞ്ഞ് നടി ഉർവശി (Urvashi). അഭിനയപാരമ്പര്യമുള്ള കുടുംബത്തിലെ ഇളയമകൾ കവിതയ്ക്കും സിനിമയിലേക്ക് വഴിതുറന്നപ്പോൾ, വീടിനു പുറത്തുള്ള ഒരമ്മ കരുതലോടെ ഒപ്പമുണ്ടായി. അച്ഛന്റെയും അമ്മയുടെയും സുഹൃത്തായ ആ താരത്തിന് ഉർവശിയെ (Urvashi) തൊട്ടിലിൽ നിന്നും കൈകളിലേക്കെടുത്ത പരിചയമുണ്ട്. 'ആന്റി' എന്ന് വിളിച്ചു ശീലിച്ച ആ പഴക്കം മാറ്റിയതും ചലച്ചിത്രലോകം തന്നെ

2/6
കെ.പി.എ.സി. ലളിത ഉർവശിയുടെ സിനിമയിലെ രണ്ട് ഇന്നിംഗ്‌സുകളിലും ഒപ്പമുണ്ടായിരുന്ന നടിയായിരുന്നു. ആദ്യകാലങ്ങളിൽ നന്നേ ചെറുപ്പമായ ഉർവശിയുടെ അമ്മായിയമ്മയുടെ വേഷത്തിലാകും ലളിത ഏറ്റവും കൂടുതൽ തിളങ്ങിയിട്ടുണ്ടാവുക. അത് സ്നേഹമയിയായ സ്ത്രീയായിട്ടെങ്കിൽ അങ്ങനെ, അതുമല്ല, ദേഷ്യക്കാരിയും ദുഷ്‌ടയുമായ അമ്മായിയമ്മയായിട്ടെങ്കിലും എല്ലാം ഈ ജോഡി പ്രേക്ഷകരുടെ കയ്യടി വാങ്ങാതെ പോയിട്ടില്ല. മാളൂട്ടി, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കടിഞ്ഞൂൽ കല്യാണം, പൊന്മുട്ടയിടുന്ന താറാവ്, ഭരതം എന്നിങ്ങനെ ആ നിര നീളുന്നു
കെ.പി.എ.സി. ലളിത ഉർവശിയുടെ സിനിമയിലെ രണ്ട് ഇന്നിംഗ്‌സുകളിലും ഒപ്പമുണ്ടായിരുന്ന നടിയായിരുന്നു. ആദ്യകാലങ്ങളിൽ നന്നേ ചെറുപ്പമായ ഉർവശിയുടെ അമ്മായിയമ്മയുടെ വേഷത്തിലാകും ലളിത ഏറ്റവും കൂടുതൽ തിളങ്ങിയിട്ടുണ്ടാവുക. അത് സ്നേഹമയിയായ സ്ത്രീയായിട്ടെങ്കിൽ അങ്ങനെ, അതുമല്ല, ദേഷ്യക്കാരിയും ദുഷ്‌ടയുമായ അമ്മായിയമ്മയായിട്ടെങ്കിലും എല്ലാം ഈ ജോഡി പ്രേക്ഷകരുടെ കയ്യടി വാങ്ങാതെ പോയിട്ടില്ല. മാളൂട്ടി, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കടിഞ്ഞൂൽ കല്യാണം, പൊന്മുട്ടയിടുന്ന താറാവ്, ഭരതം എന്നിങ്ങനെ ആ നിര നീളുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ഉർവശി നിർമാതാവായപ്പോഴും, തന്റെ സിനിമയിലെ പ്രധാന നടി കെ.പി.എ.സി. ലളിത തന്നെയാകണം എന്ന് ഉർവശി ഒരുപക്ഷേ നിർബന്ധം പിടിച്ചിരിക്കണം. 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട്' പുറത്തുവന്നപ്പോൾ, അതിലെ ചിന്താമണി അമ്മാൾ എന്ന ഫെമിനിസ്റ്റ് പേയിങ് ഗസ്റ്റ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയാവാൻ ഏറ്റവും അനുയോജ്യ ലളിത തന്നെയായി. ഒപ്പം ഭാഗ്യരേഖയായി ഉർവശിയും, 'പോസ്റ്റ്' പൊന്നമ്മയായി കല്പനയും മറ്റു താരങ്ങളും കൂടിയായതും, ചിത്രം സൂപ്പർഹിറ്റ്. രണ്ടാം വരവിൽ ഉർവശി അമ്മ വേഷങ്ങളിലേക്ക് ചുവടുമാറിയപ്പോഴും ലളിത, അതിനു ചേരുന്ന വേഷങ്ങളുമായി ഒപ്പമുണ്ടായി. അച്ചുവിന്റെ അമ്മ, വരനെ ആവശ്യമുണ്ട് സിനിമകളിൽ പണ്ടത്തേതു പോലെ കോമ്പിനേഷൻ രംഗങ്ങൾ ഇല്ലായിരുന്നു എങ്കിലും, അവർ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയതും, ആ സിനിമകളും സൂപ്പർ ഹിറ്റുകളായി മാറി

4/6
ലളിത ആന്റി, ഭരതൻ അങ്കിൾ എന്ന് വിളിച്ചിരുന്ന ഉർവശി, സിനിമയിൽ വന്നപ്പോൾ ആ വിളി മാറിയതിനെ കുറിച്ച് സംസാരിക്കുന്നു. ലൊക്കേഷനിൽ എത്തിയതും, സെറ്റിൽ സകലരും ഉർവശി വിളിക്കുന്നത് കേട്ട്, ആന്റി എന്ന് വിളിക്കാൻ ആരംഭിച്ചു. നാട്ടുകാരുടെ മുന്നിൽ തന്നെ ലോക ആന്റിയാക്കി മാറ്റി എന്നായി ലളിത. അതോടു കൂടി ഉർവശി ബോധപൂർവം കെ.പി.എ.സി. ലളിതയെ ആന്റി എന്ന വിളിയിൽ നിന്നും ചേച്ചി എന്നാക്കി മാറ്റി. സെറ്റിൽ എത്തിയതും ഒരമ്മയുടെ വാത്സല്യത്തോട് കൂടി ലളിത ഉർവശിയെ ശകാരിക്കുകയും ചെയ്യുമായിരുന്നു

5/6
ഉർവശിക്ക് അടിയും നുള്ളും കൊടുക്കാൻ സ്വാതന്ത്ര്യമുള്ള ആളാണ് കെ.പി.എ.സി. ലളിത. സെറ്റിൽ ആൺകുട്ടികൾ ഇരിക്കുന്ന സ്ഥലത്തെവിടെയെങ്കിലുമാണ് ഉർവശി എങ്കിൽ, അവർ ശാസിക്കും.
ഉർവശിക്ക് അടിയും നുള്ളും കൊടുക്കാൻ സ്വാതന്ത്ര്യമുള്ള ആളാണ് കെ.പി.എ.സി. ലളിത. സെറ്റിൽ ആൺകുട്ടികൾ ഇരിക്കുന്ന സ്ഥലത്തെവിടെയെങ്കിലുമാണ് ഉർവശി എങ്കിൽ, അവർ ശാസിക്കും. "അവിടെ പോയി നിന്നാൽ, നിന്റെ അമ്മയോട് ആര് ഉത്തരം പറയും" എന്ന് പറഞ്ഞ് കൊണ്ട് കെ.പി.എ.സി. ലളിത ഒറ്റയടി കൊടുക്കും. മകൾ ശ്രീക്കുട്ടിയെ തല്ലുന്നത് പോലെത്തന്നെയാണ് ഉർവശിയോടും ലളിത പെരുമാറുക. ലളിത ചേച്ചിയുടെ ഒപ്പം അഭിനയിച്ചാൽ, ശരീരത്തിൽ പലയിടത്തും ചുവന്ന പാടുകൾ കൊണ്ടാകും ഉർവശി വീട്ടിൽ പോവുക. എല്ലാം, സ്നേഹത്തിൽ പൊതിഞ്ഞ ശാസന മാത്രം
advertisement
6/6
ദേശീയ പുരസ്കാരം വരെയെത്തിയ ഉർവശി ഇന്ന് മലയാള സിനിമയുടെ കിരീടമില്ലാത്ത ലേഡി സൂപ്പർസ്റ്റാർ ആയി മാറിക്കഴിഞ്ഞു. ഉള്ളൊഴുക്ക് എന്ന സിനിമയിലെ ലീലാമ്മ എന്ന കഥാപാത്രം ഉർവശിക്ക് ദേശീയശ്രദ്ധ നേടിക്കൊടുത്തു. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത 'പ്രിൻസ് ആൻഡ് ഫാമിലി' എന്ന സിനിമയിൽ ഉർവശി അതിഥിവേഷത്തിൽ എത്തിയിരുന്നു

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement