• HOME
 • »
 • NEWS
 • »
 • buzz
 • »
 • Longest Name | പേരിൽ ആയിരം അക്ഷരം; ജനന സർട്ടിഫിക്കറ്റിന് രണ്ടടി നീളം; ലോകത്തെ നീളം കൂടിയ പേരിന്റെ ഉടമയെ പരിചയപ്പെടാം

Longest Name | പേരിൽ ആയിരം അക്ഷരം; ജനന സർട്ടിഫിക്കറ്റിന് രണ്ടടി നീളം; ലോകത്തെ നീളം കൂടിയ പേരിന്റെ ഉടമയെ പരിചയപ്പെടാം

ലോകത്തിലെ ഏറ്റവും നീളമുള്ള പേരിന്റെ ഉടമ നിലയില്‍ പെണ്‍കുട്ടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ഇടം നേടി.

 • Share this:
  പേര് (Name) ഒരാളുടെ വ്യക്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം തന്നെയാണ്. ഒരു പക്ഷേ നിങ്ങള്‍ക്ക് സ്വന്തം പേര് ഇഷ്ടമല്ലെങ്കില്‍പ്പോലും അതുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടി വരും. പല മാതാപിതാക്കളും (Parents) തങ്ങളുടെ കുട്ടികള്‍ക്കായി അതിവിചിത്രമായ പേരുകളായിരിക്കും കരുതിവെച്ചിട്ടുണ്ടാവുക.

  അത്തരം പേരുകളുടെ പ്രത്യാഘാതങ്ങൾ ജീവിതത്തിലുടനീളം അനുഭവിക്കേണ്ടി വരിക ആ കുട്ടികളാകും. പലപ്പോഴും ജനപ്രിയ സംസ്‌കാരത്തിന്റെ ഭാഗമായ പുസ്തകങ്ങള്‍, കോമിക്കുകൾ, സിനിമ, സംഗീതം തുടങ്ങിയവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാകും വിചിത്രമായ പല പേരുകളും തിരഞ്ഞെടുക്കപ്പെടാറുള്ളത്.

  എന്നാൽ, ടെക്‌സാസ് (Texas) സ്വദേശിയായ സാന്ദ്ര വില്യംസ് എന്ന അമ്മ നമ്മുടെ സങ്കൽപ്പങ്ങളെയെല്ലാം മറികടന്നു കൊണ്ടാണ് മകൾക്കായി പേര് കണ്ടെത്തിയത്. ലോകത്തെ ഏറ്റവും നീളമേറിയ പേര് തന്റെ മകള്‍ക്കായിരിക്കണം എന്നതായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ 1984 സെപ്റ്റംബര്‍ 12ന് ജനിച്ച തന്റെ പെണ്‍കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അവർ ആദ്യം നൽകിയ പേര് 'Rhoshandiatellyneshiaunneveshenk Koyaanisquatsiuth Williams' എന്നതായിരുന്നു.

  ഈ പേര് ദൈര്‍ഘ്യമേറിയതാണല്ലോ എന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്. എന്നാൽ ആ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അതൊരു നീളമുള്ള പേരായി തോന്നിയില്ല! അങ്ങനെ അവര്‍ മൂന്നാഴ്ചയ്ക്ക് ശേഷം ആ പേരില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ആരംഭിച്ചു. പുതിയതായി സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്ത പേരിന് 1,019 അക്ഷരങ്ങളായിരുന്നു ഉണ്ടായിരുന്നത്. 36 അക്ഷരങ്ങളുള്ള ഒരു മധ്യനാമവും അതില്‍ ചേര്‍ത്തിരുന്നു. അത് പ്രകാരം കുട്ടിയുടെ മുഴുവന്‍ പേര് ഇങ്ങനെയാണ്: ''Rhoshandiatellyneshiaunneveshenkescianneshaimondrischlyndasaccarnaerenquellenendrasamecashaunettethalemeicoleshiwhalhinive'onchellecaundenesheaalausondrilynnejeanetrimyranaekuesaundrilynnezekeriakenvaunetradevonneyavondalatarneskcaevontaepreonkeinesceellaviavelzadawnefriendsettajessicannelesciajoyvaelloydietteyvettesparklenesceaundrieaquenttaekatilyaevea'shauwneoraliaevaekizzieshiyjuanewandalecciannereneitheliapreciousnesceverroneccaloveliatyronevekacarrionnehenriettaescecleonpatrarutheliacharsalynnmeokcamonaeloiesalynnecsiannemerciadellesciaustillaparissalondonveshadenequamonecaalexetiozetiaquaniaenglaundneshiafrancethosharomeshaunnehawaineakowethauandavernellchishankcarlinaaddoneillesciachristondrafawndrealaotrelleoctavionnemiariasarahtashabnequckagailenaxeteshiataharadaponsadeloriakoentescacraigneckadellanierstellavonnemyiatangoneshiadianacorvettinagodtawndrashirlenescekilokoneyasharrontannamyantoniaaquinettesequioadaurilessiaquatandamerceddiamaebellecescajamesauwnneltomecapolotyoajohny aetheodoradilcyana''.

  ഈ പുതിയ പേര് സര്‍ട്ടിഫിക്കറ്റിൽ ചേർക്കുന്നതിന് അധികൃതര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ വലുപ്പം മാറ്റേണ്ടി വന്നു. കുട്ടിയുടെ മുഴുവന്‍ പേര് ചേര്‍ത്ത് വന്നപ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ് രണ്ട് അടി നീളമുള്ളതായി മാറി. ഇതോടെ ലോകത്തിലെ ഏറ്റവും നീളമുള്ള പേരിന്റെ ഉടമ നിലയില്‍ പെണ്‍കുട്ടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ഇടം നേടി.

  Pepsi | പെപ്സിയുടെ ട്രക്ക് കത്തിക്കുമെന്ന ഭീഷണിയുമായി പാക് യുവാവ്; സംഭവം 'പ്രവാചകനെ അപമാനിക്കുന്ന' ക്യൂആർ കോഡിന്‍റെ പേരിൽ!

  യഥാര്‍ത്ഥ നാമത്തില്‍ ആരും ഇതുവരെ അഭിസംബോധന ചെയ്തിട്ടില്ലെന്നും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ജാമി എന്ന ചുരുക്ക പേരിലാണ് വിളിക്കന്നതെന്നും അവര്‍ പറയുന്നു. തന്റെ മുഴുവന്‍ നാമം മനഃപാഠമാക്കാന്‍ ജാമിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. ദി മിററിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അവര്‍ സ്വന്തം പേര് റെക്കോര്‍ഡ് ചെയ്ത്, അത് ആവര്‍ത്തിച്ച് കേട്ടാണ് ഹൃദിസ്ഥമാക്കിയത്.

  Also Read- ഡോക്ടർമാർ മരണം സ്ഥിരീകരിച്ച നവജാതശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടുമുമ്പ്

  അസാധാരണമായ ഈ പേര് കാരണം അമ്മ സാന്ദ്രയ്ക്കൊപ്പം ജാമിയ്ക്ക് 1997ലെ ഓപ്ര വിന്‍ഫ്രെ ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. ''അവളുടെ പേര് മറ്റാരുടെയും പേര് പോലെയാകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. പേര് വ്യത്യസ്തമായിരിക്കണമെന്നും അതിലൂടെ അവൾ ഗിന്നസ് ബുക്കില്‍ ഇടം പിടിക്കണമെന്നുമായിരുന്നു എന്റെ ആഗ്രഹം'', ജാമിയുടെ അമ്മ പറഞ്ഞു.

  ജാമിക്ക് മാതാപിതാക്കള്‍ ഈ നീളമുള്ള പേരിട്ടതിന് പിന്നാലെ ടെക്‌സാസില്‍ പുതിയ നിയമം പാസാക്കി. ജനന സര്‍ട്ടിഫിക്കറ്റിൽ 'പേര്' രേഖപ്പെടുത്താനുള്ള ബോക്‌സില്‍ ഉൾക്കൊള്ളുന്ന പേരുകള്‍ക്ക് മാത്രം അനുമതി നൽകുന്ന ഒരു നിയമമായിരുന്നു അത്.
  Published by:Jayashankar Av
  First published: