ആസ്വദിച്ച് വെള്ളം കുടിച്ച് ഒരു 'കടുവ കുടുംബം': വീഡിയോ വൈറൽ

Last Updated:

ജനശ്രദ്ധ നേടിയ ആ വീഡിയോകളുടെ കൂട്ടത്തിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത് ഒരു കടുവാ കുടുംബമാണ്.

മൃഗങ്ങളുടെ കുസൃതികളും പെരുമാറ്റങ്ങളും ഒക്കെ ഉൾപ്പെടുന്ന ദൃശ്യങ്ങൾ എല്ലാവരുടെയും മനം കവരുന്നവയാണ്. പാണ്ഡകളുടെ കുസൃതിയും പട്ടിയും പൂച്ചയും തമ്മിലുള്ള മത്സരങ്ങളും ഒക്കെ എപ്പോഴും ആസ്വാദക ശ്രദ്ധ നേടിയിട്ടുണ്ട്. ജനശ്രദ്ധ നേടിയ ആ വീഡിയോകളുടെ കൂട്ടത്തിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത് ഒരു കടുവാ കുടുംബമാണ്.
മഹാരാഷ്ട്രയിലെ തഡോബാ അന്ധരി ടൈഗർ റിസര്‍വിൽ നിന്ന് അജിത് കുൽക്കര്‍ണി എന്നയാൾ കഴിഞ്ഞ വർഷം പകർത്തിയ ദൃശ്യങ്ങളാണിതെന്നാണ് സൂചന. എന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുഷാന്ത് നന്ദ ഈ വീഡിയോ വീണ്ടും ഷെയർ ചെയ്തതോടെയാണ് സംഭവം വൈറലായത്. മഹാരാഷ്ട്രയിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ നാഷണൽ പാർക്കാണ് തഡോബാ.
അമ്മക്കടുവയും മൂന്ന് കുഞ്ഞുങ്ങളും തടാകത്തിൽ നിന്ന് വെള്ളം കുടിക്കുന്ന ദൃശ്യങ്ങളാണ് പതിനൊന്ന് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. 'ആഹാരമില്ലാതെ കടുവകൾക്ക് രണ്ടാഴ്ച വരെ കഴിയാനാകും എന്നാൽ വെള്ളമില്ലാതെ പരമാവധി നാല് ദിവസം വരെ മാത്രമെ കഴിയാനാകു' ഈ കുടുംബം വെള്ളം കുടിക്കുന്നത് ആസ്വദിക്കു എന്നാണ് സുഷാന്ത് വീഡിയോയ്ക്കൊപ്പം കുറിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ലൈക്കും ഷെയറുമായി വീഡിയോ വൈറലാവുകയായിരുന്നു.
advertisement
വീഡിയോ ചുവടെ: 
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആസ്വദിച്ച് വെള്ളം കുടിച്ച് ഒരു 'കടുവ കുടുംബം': വീഡിയോ വൈറൽ
Next Article
advertisement
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രാദേശിക നേതാവിനെ സിപിഐ പുറത്താക്കി
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രാദേശിക നേതാവിനെ സിപിഐ പുറത്താക്കി
  • കഞ്ചാവുമായി പിടിയിലായ പ്രാദേശിക നേതാവിനെ സിപിഐ പുറത്താക്കി

  • പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കാരണത്താലാണ് നടപടി

  • ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് 3 കോടിയുടെ കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്

View All
advertisement