advertisement

Tini Tom | 'നിന്റെ അപ്പൻ ഉണ്ടെടാ കൂടെ'; സർവകലാശാലയിലെ മകൻ്റെ നേട്ടത്തെ അനുമോദിച്ച് ടിനി ടോം

Last Updated:

മകൻ എന്നും തന്റെ ഹീറോ എന്ന് വിശേഷിപ്പിച്ച ടിനി ടോം, ക്യാപ്‌ഷനിൽ ഏതാനും വാചകങ്ങൾ കൂടി കുറിച്ചു

ടിനി ടോം
ടിനി ടോം
മകൻ ആദമിന്റെ സർവകലാശാലാ വിജയത്തിൽ അഭിനന്ദനവുമായി നടൻ ടിനി ടോം (Tini Tom). മഹാത്മാ ഗാന്ധി സർവകലാശാല വിദ്യാർത്ഥിയായ മകൻ ആദം കലോത്സവത്തിൽ വെസ്റ്റേൺ വോക്കൽസിൽ എ ഗ്രേഡും ഫലകവും സർട്ടിഫിക്കറ്റും നേടി. മകൻ എന്നും തന്റെ ഹീറോ എന്ന് വിശേഷിപ്പിച്ച ടിനി ടോം, ക്യാപ്‌ഷനിൽ ഇനിപ്പറയുന്ന വാചകങ്ങൾ കൂടി കുറിച്ചു.
"അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും... മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ... ഏത് കുരിശിനും മൂന്നാം നാൾ ഉയർത്തെഴുന്നേൽപുണ്ടാകും. കാലം എല്ലാം തെളിയിക്കും. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ," എന്നദ്ദേഹം ക്യാപ്‌ഷൻ നൽകി.
കഴിഞ്ഞ മാസം ടിനി ടോമിന്റെ മകനെയും സുഹൃത്തുക്കളെയും കഞ്ചാവ് കൈവശം വച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് വാർത്തയായി മാറി. കൊച്ചി തൃപ്പൂണിത്തുയിൽ കഞ്ചാവ് കൈവശം വച്ചതിന് കാർത്തിക്, അമിത് ജോർജ്, ടിനി ടോമിന്റെ മകൻ ആദം ഷേം എന്നിവരെ ഹിൽ പാലസ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘത്തിൽ നിന്ന് ആകെ നാല് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഫെബ്രുവരി 22 നായിരുന്നു അറസ്റ്റ്. ഈ സംഭവത്തിൽ മകനെ പെടുത്തിയതായിരിക്കാമെന്ന തരത്തിൽ സൂചന നൽകുന്ന തരം വാചകങ്ങൾ കൂടിയാണിത്.
advertisement
തിരുവാങ്കുളത്തെ ക്ഷേത്ര പരിസരത്ത് നിന്ന് പ്രദേശത്ത് പതിവ് പട്രോളിങ്ങിനിടെയാണ് മൂവരെയും പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി റിപോർട്ടുണ്ട്. ഔപചാരിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, പ്രതികളെ അതേ ദിവസം തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Summary: Actor Tini Tom congratulates his son Adam on his university success. His son Adam, a student of Mahatma Gandhi University, secured an A grade, a plaque and a certificate in Western Vocals at the Kalotsavam. Tini Tom, called his son his hero. Last month, police arrested Tiny Tom's son and friends for possession of cannabis
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Tini Tom | 'നിന്റെ അപ്പൻ ഉണ്ടെടാ കൂടെ'; സർവകലാശാലയിലെ മകൻ്റെ നേട്ടത്തെ അനുമോദിച്ച് ടിനി ടോം
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement