രണ്ടുവർഷമായി 'സിംഗിൾ'; കൊച്ചുമകന് ഡേറ്റിംഗ് ആപ്പിൽ കാമുകിയെ തേടി മുത്തശ്ശി

Last Updated:

തന്‍റെ 'സുന്ദരനായ' ചെറുമകന് പാചകം ചെയ്യാൻ അറിയുന്ന കാമുകിയെയാണ് വേണ്ടതെന്നും മുത്തശ്ശി ബയോയിൽ പറയുന്നു.

അവിവാഹിതരായ യുവാക്കൾ വീടുകളിൽ നിന്ന് നേരിടുന്ന സമ്മർദ്ദം വളരെ വലുതാണ്. വിദേശ രാജ്യങ്ങളിലും മറ്റും വാലന്റൈൻസ് ദിനത്തോട് അടുക്കുമ്പോൾ ഈ സമ്മ‍ർദ്ദം കൂടും. 28 വയസുള്ള ഒരു ബ്രിട്ടീഷ് യുവാവിന് കാമുകിയെ ലഭിക്കുന്നതിനായി സ്വന്തം മുത്തശ്ശി തന്നെ ഒരു ടിൻഡർ പ്രൊഫൈൽ ഉണ്ടാക്കി കൊടുത്തതാണ് ഇപ്പോൾ വാ‍ർത്തയായിരിക്കുന്നത്. എസെക്സിലെ ബ്രെന്‍റ്വുഡ് നിവാസിയായ സ്കോട്ട് ലെഫെവറിന് വേണ്ടിയാണ് 82 വയസ്സുള്ള മുത്തശ്ശി ട്രിന ലാസറസ് ഡേറ്റിംഗ് ആപ്പായ ടിൻഡറിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്തത്.
'ദി സൺ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെറുമകൻ അറിയാതെ മുത്തശ്ശി ഒപ്പിച്ച ഈ പരിപാടിയിൽ രസകരമായ മറ്റൊരു കാര്യം  ഓൺലൈൻ ഡേറ്റിംഗ് ആപ്ലിക്കേഷനിൽ ട്രിന തന്റെ ചെറുമകനെ വിവരിച്ചിരിക്കുന്നതാണ്. റിപ്പോർട്ട് അനുസരിച്ച്, സ്കോട്ടിന്‍റെ മുത്തശ്ശി ട്രിന എന്ന് പരിചയപ്പെടുത്തിയാണ് ബയോ. സ്കോട്ട്  രണ്ട് വർഷമായി സിംഗിൾ ആണെന്നും അതുകൊണ്ട് തന്നെ അവന് തന്‍റെ സഹായം വേണമെന്ന് തോന്നി.  ചെറുമകന് കാമുകിയെ ലഭിക്കാനാണ് ഇതിൽ അക്കൗണ്ട് ആരംഭിച്ചതെന്നും ട്രിന പറയുന്നു. . സ്കോട്ടിന്റെ പ്രായം, കുട്ടികളില്ല തുടങ്ങിയ ചില അടിസ്ഥാന വിശദാംശങ്ങളും ട്രിന നൽകിയിട്ടുണ്ട്. തന്‍റെ “സുന്ദരനായ” ചെറുമകന് പാചകം ചെയ്യാൻ അറിയുന്ന കാമുകിയെയാണ് വേണ്ടതെന്നും മുത്തശ്ശി ബയോയിൽ വ്യക്തമാക്കി.
advertisement
Also Read-Valentine’s Day| വാലന്റൈൻ ദിനത്തിൽ ഭാര്യയ്ക്ക് സ്വന്തം വൃക്ക ദാനം ചെയ്ത് ഭർത്താവ്
സ്കോട്ടിന്റെ ചില ഗുണഗണങ്ങളും മുത്തശ്ശി ബയോയിൽ വിവരിച്ചിട്ടുണ്ട്. സ്കോട്ട് കഠിനാധ്വാനിയാണെന്നും വളരെ നന്നായി ചായ ഉണ്ടാക്കുമെന്നും ബയോയിൽ പറയുന്നു. സിനിമകളും ടിവിയും നടക്കാനും ഏറെ ഇഷ്ടമാണ്. ചെറുമകന് ഏറെ പ്രിയപ്പെട്ടത് ചൈനീസ് ഭക്ഷണങ്ങളാണെന്നും വിവരിച്ചിട്ടുണ്ട്.
തുടക്കത്തിൽ ഷെയർ ചെയ്യാൻ മടിച്ചെങ്കിലും തന്റെ ടിൻഡർ ബയോയുടെ ലിങ്ക്  സ്കോട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും അഞ്ച് ദിവസത്തിനുള്ളിൽ 26 യുവതികൾ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
advertisement
മുത്തശ്ശി തനിയ്ക്ക് വേണ്ടി ടിൻഡർ പ്രൊഫൈൽ ഉണ്ടാക്കിയെന്ന് അറിഞ്ഞപ്പോൾ ആദ്യം താൻ അൽപ്പം അസ്വസ്ഥനായെന്നാണ് ദി സണ്ണിനോട് സംസാരിച്ചപ്പോൾ സ്കോട്ട് പറഞ്ഞത്. താൻ ഇനി അധിക കാലം ഉണ്ടാകില്ലെന്നും അതിന് മുമ്പ് സ്കോട്ട് വിവാഹിതനാകണമെന്ന് താൻ അതിയായി ആഗ്രഹിക്കുന്നുവെന്നുമാണ് ട്രിന പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രണ്ടുവർഷമായി 'സിംഗിൾ'; കൊച്ചുമകന് ഡേറ്റിംഗ് ആപ്പിൽ കാമുകിയെ തേടി മുത്തശ്ശി
Next Article
advertisement
ഐസിസി എകദിന ബാറ്റിംഗ് റാങ്കിങിൽ ആദ്യമായി ഒന്നാമതെത്തി രോഹിത് ശർമ
ഐസിസി എകദിന ബാറ്റിംഗ് റാങ്കിങിൽ ആദ്യമായി ഒന്നാമതെത്തി രോഹിത് ശർമ
  • രോഹിത് ശർമ ഐസിസി എകദിന ബാറ്റിംഗ് റാങ്കിങിൽ ആദ്യമായി ഒന്നാമതെത്തി.

  • 38 വയസ്സുള്ള രോഹിത്, എകദിന ബാറ്റിംഗ് റാങ്കിങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം.

  • 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച രോഹിത്, അഞ്ചാമത്തെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ.

View All
advertisement