ചീറ്റപ്പുലി എന്ന് കേട്ടാൽ പേടിക്കാത്തവരായി ആരാണുള്ളത്? ചീറിപ്പാഞ്ഞു മൃഗങ്ങളെ വേട്ടയാടുന്ന ആ രംഗമാവും ഇപ്പോൾ പലരുടെയും മനസ്സിൽ തെളിഞ്ഞിരിക്കുക. പക്ഷെ ഇവയുടെ കരച്ചിൽ എത്രപേർ കേട്ടിട്ടുണ്ട്? ഗർജ്ജനമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ തെറ്റി. പൂച്ചക്കുഞ്ഞിന്റെതു പോലുള്ള കരച്ചിൽ മാത്രം പ്രതീക്ഷിച്ചാൽ മതി. വിശ്വസിക്കാനാവുന്നില്ല അല്ലേ?
അതെ ചീറ്റപ്പുലികൾ അലർച്ചയിടാറില്ല. ഈ വാദം പിന്തുണയ്ക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മൃഗങ്ങളുടെയും പക്ഷികളുടെയും രസകരമായ വീഡിയോകൾ പോസ്റ്റ് ചെയ്യപ്പെടുന്ന ഒരു സോഷ്യൽ മീഡിയ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. (വീഡിയോ ചുവടെ)
ഒരു വന്യജീവി സങ്കേതത്തിൽ ക്യാമറയെ നോക്കി കരയുന്ന ചീറ്റപ്പുലികളെയാണ് ഇവിടെ കാണാൻ കഴിയുന്നത്.
ആയിരക്കണക്കിന് വ്യൂസും റീട്വീറ്റുകളും നേടിയ വീഡിയോയിലെ പുലികളെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
എന്നാൽ ഇങ്ങനെ കരയുന്ന ചീറ്റപ്പുലികൾ ഇവർ മാത്രമല്ല. ഒരു പ്രത്യേക തരത്തിലെ വോയിസ് ബോക്സ് ഉള്ളതുകൊണ്ടാണ് ഈ ചീറ്റകൾ ഇത്തരത്തിൽ ശബ്ദം പുറപ്പെടുവിക്കുന്നത്. അതിനാൽ അവയ്ക്കു പൂച്ചകളെ പോലെ കരയാൻ മാത്രമേ സാധിക്കാറുള്ളൂ.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.