ViKat Wedding | വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള പ്രായവൃത്യാസം എത്ര? ഭർത്താവിനേക്കാൾ പ്രായമുള്ള അഞ്ച് ബോളിവുഡ് നായികമാർ
- Published by:Jayashankar Av
- news18-malayalam
Last Updated:
മുമ്പും പ്രായഭേദമെന്യേ പല വിലക്കുകളും തകര്‍ത്ത നിരവധി താര ദമ്പതികള്‍ ബോളിവുഡിലുണ്ട്
നിരവധി റിപ്പോര്‍ട്ടുകളും ഗോസിപ്പുകളും പുറത്തു വരുന്നുണ്ടെങ്കിലും വിക്കി കൗശലിന്റെയും(Vicky Kaushal ) കത്രീന കൈഫിന്റെയും(Katrina Kaif) വിവാഹത്തിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇരുവരും ഇന്ന് (ഡിസംബര്‍ 9 ന്) സവായ് മധോപൂരിലെ ബര്‍വാരയിലെ സിക്സ് സെന്‍സ് ഫോര്‍ട്ടില്‍ വിവാഹിതരാകും. കത്രീനയും വിക്കിയും തമ്മില്‍ അഞ്ച് വയസ്സ് വ്യത്യാസമുണ്ട്. അതായത് വിക്കിയേക്കാള്‍ അഞ്ച് വയസ്സ് കൂടുതല്‍ കത്രീനയ്ക്കാണ്. വരനെക്കാള്‍ പ്രായക്കൂടുതല്‍ ഉള്ള വധു ബോളിവുഡില്‍ ഇത് ആദ്യത്തെ സംഭവമല്ല. മുമ്പും പ്രായഭേദമെന്യേ പല വിലക്കുകളും തകര്‍ത്ത നിരവധി താര ദമ്പതികള്‍ ബോളിവുഡിലുണ്ട്.
പ്രിയങ്ക ചോപ്ര ജോനാസ് - നിക്ക് ജോനാസ്
ബോളിവുഡ് നടിയും അന്താരാഷ്ട്ര ഐക്കണുമായ പ്രിയങ്ക ചോപ്ര 37-ാം വയസ്സിലാണ് അമേരിക്കന്‍ നടനും ഗായകനുമായ നിക്ക് ജോനാസിനെ വിവാഹം കഴിച്ചത്. 2018ല്‍ ഇരുവരുടെയും വിവാഹം നടക്കുമ്പോള്‍ 27 വയസ്സായിരുന്നു ജോനാസിന്. ദമ്പതികള്‍ തമ്മില്‍ 10 വയസ്സിന്റെ വ്യത്യാസമുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ പല തവണ വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ പ്രിയങ്കയെയും നിക്കിനെയും ഇത്തരം ട്രോളുകള്‍ ബാധിക്കാറില്ല.
advertisement
മല്ലിക അറോറ - അര്‍ജുന്‍ കപൂര്‍
ബോളിവുഡ് നടി മല്ലിക അറോറയും സംവിധായകനും നിര്‍മ്മാതാവുമായ ബോണി കപൂറിന്റെ മകനും നടനുമായ അര്‍ജുന്‍ കപൂറും തമ്മില്‍ 12 വയസ്സ് വ്യത്യാസമുണ്ട്. മല്ലികയ്ക്ക് 48ഉം അര്‍ജുന് 36മാണ് പ്രായം.
ഊര്‍മിള മണ്ടോദ്കര്‍ - മൊഹ്സിന്‍ അക്തര്‍
ഊര്‍മ്മിള മണ്ടോദ്കര്‍ ഒരു കാലത്ത് വെള്ളിത്തിര അടക്കി വാണിരുന്ന നായികയാണ്. പിന്നീട് അവര്‍ ഏറെക്കാലം സിനിമയില്‍ നിന്ന് വിട്ടുനിന്നു. ഏറെ നാളുകള്‍ക്ക് ശേഷം അവരുടെ വിവാഹ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ആരാധകര്‍ ഒന്നടങ്കം ഞെട്ടി. കശ്മീരി വ്യവസായിയും മോഡലും തന്നേക്കാള്‍ 10 വയസ്സ് പ്രായം കുറവുമുള്ള മൊഹ്സിന്‍ അക്തറെയാണ് ഊര്‍മിള വിവാഹം കഴിച്ചത്.
advertisement
സുസ്മിത സെന്‍ - റോഹ്മാന്‍ ഷാള്‍
സുസ്മിത സെന്നും കാമുകന്‍ റോഹ്മാന്‍ ഷാളും തമ്മില്‍ 15 വയസ്സിന്റെ വ്യത്യാസമുണ്ട്. 31കാരനായ റോഹ്മാനെ 46 കാരിയായ സുസ്മിത ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കണ്ടുമുട്ടിയത്. റോഹ്മാന്‍ അയച്ച ഒരു മെസേജിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രണയകഥ ആരംഭിച്ചത്. 2018ല്‍ ഇരുവരും തങ്ങളുടെ ബന്ധം ഇന്‍സ്റ്റാഗ്രാമിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സോഹ അലി ഖാന്‍ - കുനാല്‍ കെമ്മു
കുനാല്‍ കെമ്മുവിന്റെയും സോഹ അലി ഖാന്റെയും പ്രണയകഥയും ഇതേ തരത്തിലുള്ളതാണ്. കുനാല്‍ ഭാര്യ സോഹയേക്കാള്‍ അഞ്ച് വയസ്സിന് ഇളയതാണ്. 2009- ധൂണ്ടേ രേ ജാവോഗെ എന്ന സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 09, 2021 8:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ViKat Wedding | വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള പ്രായവൃത്യാസം എത്ര? ഭർത്താവിനേക്കാൾ പ്രായമുള്ള അഞ്ച് ബോളിവുഡ് നായികമാർ