Bev Q App | മര്യാദക്ക് ആപ്പ് ഇറക്കിയാൽ നിനക്ക് കൊള്ളാമെന്ന് 'കുടിയന്മാർ'; അധികം നീളില്ലെന്ന് സ്റ്റാർട്ടപ്പ് കമ്പനി
Bev Q App | ആപ്പ് വൈകിയതോടെ മദ്യസ്നേഹികൾ ഇപ്പോൾ തങ്ങളുടെ രോഷം തീർക്കുന്നത് സ്റ്റാർട്ടപ്പ് കമ്പനിയായ ഫെയർകോഡ് ടെക്നോളജീസിന്റെ ഫേസ്ബുക്ക് പേജിലാണ്.

News18 Malayalam
- News18 Malayalam
- Last Updated: May 23, 2020, 10:20 AM IST
സംസ്ഥാനത്ത് മദ്യവിൽപന ശാലകൾ എന്നു തുറക്കുമെന്നചോദ്യമാണ് എവിടെയും. മദ്യം വാങ്ങുന്നതിനായുള്ള ആപ്പിനെ കാത്തിരിപ്പാണ് മദ്യസ്നേഹികളും. രണ്ടു മാസമായി അടഞ്ഞു കിടക്കുന്ന ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും ഇന്നു തുറക്കും നാളെ തുറക്കും എന്നോർത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നവർ, ആപ്പ് വൈകിയതോടെ ഇപ്പോൾ തങ്ങളുടെ രോഷം തീർക്കുന്നത് സ്റ്റാർട്ടപ്പ് കമ്പനിയായ ഫെയർകോഡ് ടെക്നോളജീസിന്റെ ഫേസ്ബുക്ക് പേജിലാണ്.
മദ്യവിൽപനക്കായി ഒരു ആപ്പ് എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുത്ത സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഫെയർകോഡ് ടെക്നോളജീസ്. എന്നാൽ ഇതുവേണ്ടിയിരുന്നോ എന്ന് അവർ ഒന്നു ചിന്തിച്ചാൽ കുറ്റം പറയാനാകില്ല. കാരണം അക്ഷമരായ കേരളത്തിലെ മദ്യപാനികൾ ഇപ്പോൾ രോഷം തീർക്കുന്നത് ഇവരുടെ പക്കലാണ്. ‘ഇന്ന് വരും, നാളെ വരും എന്ന് പറഞ്ഞിരിക്കാൻ തുടങ്ങിയിട്ടു ഒരാഴ്ചയായി. എന്നു വരും എന്നെങ്കിലും പറഞ്ഞു കൂടെ ?’, ‘സാധാരണ ഒരു ആപ്പ് ചെയ്‌താൽ ക്ലയന്റ് മാത്രമേ തെറി വിളിക്കുള്ളുവരുന്നു. ഇതു എൻഡ് യൂസർ വരെ കേറി തെറി വിളിക്കേണ്ട അവസ്ഥ ആയല്ലോ ചേട്ടൻമാരെ’, ‘ആശാനേ... വിഷമം കൊണ്ട.. അറിയാൻ ഉള്ള ജിജ്ഞാസ കൊണ്ടാണ്. എന്തായി ആപ്പിന്റെ കാര്യം’, ‘തേങ്ങയുടക്ക് സ്വാമി...’, ‘സ്ഥിതി രൂക്ഷം ആകുകയാണ്. സർക്കാരിന്റെ ഖജനാവ് കാലിയായിട്ടു രണ്ടു മാസമായി. എന്നും ചേർത്തു പിടിച്ച ചരിത്രമേ നമ്മൾ മലയാളികൾക്കുള്ളൂ. അവരെ സഹായിക്കുക എന്നത് നമ്മളോരോ മലയാളിയുടെയും ഉത്തരവാദിത്വമാണ്, മരത്തടിയുടെ ആപ്പിനെ പറ്റി മാത്രം കേട്ടറിവുള്ള മുത്തച്ഛൻ വരെ മൊബൈൽ ആപ്പ് ഇറങ്ങിയോ മക്കളേന്ന് ചോദിച്ചു തുടങ്ങി...ഒന്ന് വേഗം മോനെ.’ ഇതൊക്കെ ഫെയർകോഡ് ടെക്നോളജീസിന്റെ ഫേസ്ബുക്ക് പേജിൽ വന്ന ചില കമന്റുകളാണ്.
TRENDING:മാസപ്പിറവി കണ്ടില്ല: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ഞായറാഴ്ച [NEWS]Lockdown | രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാസ് വേണ്ട [NEWS]#AskPinarayiVijayan @ Twitter | ചോദ്യങ്ങൾ നിറഞ്ഞു; അഭിനന്ദനവും; കോവിഡ് സംശയങ്ങൾക്ക് മുഖ്യമന്ത്രി ശനിയാഴ്ച മറുപടി പറയും [NEWS]
പല കമന്റുകൾക്കും കമ്പനി ഔദ്യോഗികമായി മറുപടിയും നൽകുന്നുണ്ട്. ‘ആപ്പ് മര്യാദക്ക് ഉണ്ടാക്കിയാൽ നിനക്ക് കൊള്ളാം. ഉണ്ടാക്കിയാൽ ഞങ്ങൾ തലയിൽ എടുത്തു വെക്കും ഇല്ലെങ്കിൽ നിലത്തു ഇട്ടു ഉരക്കും’ തങ്ങളുടെ പേജിൽ വന്ന ഇൗ കമന്റിന് കമ്പനി കൊടുത്ത മറുപടി ഇപ്രകാരമാണ്. ‘ആപ്പ് ഇറക്കുകേം ചെയ്യും നമ്മൾ അടിക്കുകേം ചെയ്യും.. വിശ്വസിക്ക് അച്ചായ..’ രണ്ടു പെഗ് നിങ്ങൾക്കും അടിക്കണമെന്നില്ലേ എന്നു ചോദിച്ചയാൾക്ക് കമ്പനി കൊടുത്ത രസകരമായ മറുപടി ഇങ്ങനെ ‘ശരിക്കും ഉണ്ട്.. അതിനു വേണ്ടി മാത്രം ആണ് ഈ ടെൻഡറിൽ പോലും പങ്കെടുത്തത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ...ആപ്പ് ഉടനെ ഇറക്കും.’
എന്തായാലും കാത്തിരിപ്പ് അധികം നീളില്ല എന്നു തന്നെയാണ് കമ്പനി പറയുന്നത്. ‘എല്ലാവരും ഈആപ്പിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് അറിയാം. കാര്യം ഇതൊരു കുഞ്ഞൻ ആപ്പാണെങ്കിലും ആദ്യ ദിനം 15 മിനിറ്റിൽ ഏതാണ്ട് 20 ലക്ഷം ആളുകൾ ആപ്പിൽ ഒരേ സമയം എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാലും ഈ ആപ്പ് ക്രാഷ് ആകരുത്. അതിനായി പല തവണ പല രീതിയിൽ ടെസ്റ്റിങ് നടത്തണം. ഞങ്ങളുടെ മുഴുവൻ ടീമും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാപ്പകൽ ഇല്ലാതെ ഇതിനു പിന്നാലെയാണ്. നിങ്ങളുടെ ഉപദേശങ്ങളും വിലയിരുത്തലുകളും ഞങ്ങൾക്ക് ആവശ്യമാണ്. പക്ഷേ നെഗറ്റീവ് കമന്റ്സ് ദയവു ചെയ്ത് പറയരുത്. നിങ്ങളുടെ കാത്തിരിപ്പ് ആധികം നീളില്ല. പ്രാർഥനയും പിന്തുണയും വേണം.’- ഫേസ്ബുക്ക് പേജിൽ കമ്പനി വിശദീകരിച്ചു.
കമന്റുകൾ ഇങ്ങനെ

മദ്യവിൽപനക്കായി ഒരു ആപ്പ് എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുത്ത സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഫെയർകോഡ് ടെക്നോളജീസ്. എന്നാൽ ഇതുവേണ്ടിയിരുന്നോ എന്ന് അവർ ഒന്നു ചിന്തിച്ചാൽ കുറ്റം പറയാനാകില്ല. കാരണം അക്ഷമരായ കേരളത്തിലെ മദ്യപാനികൾ ഇപ്പോൾ രോഷം തീർക്കുന്നത് ഇവരുടെ പക്കലാണ്.