ലോക്സഭയിൽ മലയാളം പറയാൻ എംപിമാർ എന്തിനാണ് അറയ്ക്കുന്നത്?

Last Updated:

ഉത്തരേന്ത്യയിൽ നിന്നുള്ള എംപിമാർ ഹിന്ദിയിലും തമിഴ്നാട്ടിൽ നിന്നുള്ള എംപിമാർ തമിഴിലും ലോക്സഭയിൽ സംസാരിക്കുമ്പോൾ മലയാളി എംപിമാർ മാത്രം എന്തിന് അറിയാത്ത ഭാഷയില്‍ തപ്പിത്തടയുന്നുവെന്ന ചോദ്യമാണുയരുന്നത്

ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള ഏക സിപിഎം അംഗമാണ് എ എം ആരിഫ്. ആലപ്പുഴയിൽ നിന്ന് വിജയിച്ച അദ്ദേഹത്തിന്റെ ലോക്സഭയിലെ കന്നി പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കേരള തീരത്ത് കടൽഭിത്തി നിർമിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു സിപിഎമ്മിന്റെ ചീഫ് വിപ്പ് കൂടിയായ ആരിഫിന്റെ പ്രസംഗം. ഇംഗ്ലീഷിൽ തയാറാക്കിയ പ്രസംഗം വായിക്കുന്നതിനിടെ ചില വാക്കുകൾ തപ്പിത്തടഞ്ഞതാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള എംപിമാർ ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നതിനിടെയുണ്ടായ പിഴവുകളും ഉച്ചാരണപിശകുകളും നേരത്തെയും വിവദമായിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള 20 എംപിമാരിൽ നാലുപേര്‍ മാത്രമാണ് ഇത്തവണ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. രാഹുൽ ഗാന്ധി ഉൾപ്പെടെ 14 പേർ ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലി. ആദ്യം സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിൽ സുരേഷ് ഹിന്ദിയിലായിരുന്നു സത്യവാചകം ചൊല്ലിയത്. ഹിന്ദിക്ക് പകരം മാതൃഭാഷയായ മലയാളത്തിൽ തന്നെ സത്യവാചകം ചൊല്ലമായിരുന്നില്ലേ എന്ന് സോണിയാ ഗാന്ധി കൊടിക്കുന്നിലിനോട് ശാസനാരൂപത്തിൽ ചോദിക്കുകയും ചെയ്തു. സോണിയയുടെ അതൃപ്തിയെ തുടർന്ന് ഹിന്ദിയിൽ സത്യവാചകം ചൊല്ലാൻ തയാറെടുത്തിരുന്ന രാജ്മോഹൻ ഉണ്ണിത്താനും വി കെ ശ്രീകണ്ഠനും സത്യപ്രതിജ്ഞ മലയാളത്തിലാക്കി. എ എം ആരിഫും എം കെ രാഘവനുമാണ് മലയാളത്തിൽ സത്യവാചകം ചൊല്ലിയ മറ്റ് രണ്ടുപേർ.
advertisement
ഉത്തരേന്ത്യയിൽ നിന്നുള്ള എംപിമാർ ഹിന്ദിയിലും തമിഴ്നാട്ടിൽ നിന്നുള്ള എംപിമാർ തമിഴിലും ലോക്സഭയിൽ സംസാരിക്കുമ്പോൾ മലയാളി എംപിമാർ മാത്രം എന്തിന് അറിയാത്ത ഭാഷയില്‍ തപ്പിത്തടയുന്നുവെന്ന ചോദ്യമാണുയരുന്നത്. തമിഴും മലയാളവും ഉൾപ്പെടെ ഏതു ഭാഷയിൽ സംസാ രിച്ചാലും പരിഭാഷപ്പെടുത്താനുള്ള സംവിധാനം പാർലമെന്റിലുണ്ടെന്നിരിക്കെ നമ്മുടെ ജനപ്രതിനിധികൾ എന്തിനാണ് വഴക്കമില്ലാത്ത ഭാഷ കൈകാര്യം ചെയ്ത് കുഴപ്പത്തിൽ ചാടുന്നത് എന്ന ചർച്ചകൾ സജീവമായി കഴിഞ്ഞു. കേരളത്തിൽ നിന്നുള്ള ലോക്സഭാ അംഗങ്ങൾ മലയാളത്തിൽ സംസാരിച്ചുകൂടെ എന്ന ചോദ്യമുയർത്തി മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ഗോപാലകൃഷ്ണനും ‌രംഗത്തെത്തി. മലയാളമെന്ന ഉന്നത ഭാഷ പറയാമെന്നിരിക്കെ എന്തിനാണ് ഈ ദഹനക്കേടിന്റെ ഏമ്പക്കങ്ങളെന്നാണ് ഗോപാലകൃഷ്ണൻ ചോദിക്കുന്നത്. ഉത്തരേന്ത്യക്കാർ തെളിവെള്ളം പോലെ അവരുടെ ഹിന്ദിയും തമിഴന്മാർ അഴകാന തമിഴും പറയുമ്പോൾ നാം എന്തിനാണ് ഈ ഇംഗ്ലീഷ് പ്രേമം ഉയർത്തുന്നത് എന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു.
advertisement
എസ് ഗോപാലകൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ-
മലയാളിയുടെ അപകർഷതകൾ
കേരളത്തിൽ നിന്നുള്ള ഒരു എം പി എഴുതിത്തയ്യാറാക്കിയ ഇംഗ്ലീഷിലുള്ള കന്നിപ്രസംഗത്തിൽ Constitution എന്നത് concentration എന്ന് വായിച്ചു കേട്ടു. Constipation എന്നായിരുന്നു യഥാർത്ഥത്തിൽ വായിക്കേണ്ടിയിരുന്നത്. കക്ഷിരാഷട്രീയ ഭേദമില്ലാതെ മലയാളി MP മാർക്കുള്ള ഒരു പ്രശ്നമാണ് അറിയാത്ത ഭാഷയിൽ നിയമനിർമ്മാണ സഭയിൽ തട്ടി വീഴുക എന്നത്. ഇംഗ്ലീഷിൽ സംസാരിച്ച് കേരളത്തിലെ വോട്ടർമാരെ വിസ്മയിപ്പിക്കേണ്ട ആവശ്യമില്ല. രാജ്യത്തെ പരമോന്നത നിയമനിർമ്മാണ സഭയിൽ മലയാളമെന്ന ഉന്നത ഭാഷ പറയാമെന്നിരിക്കെ എന്തിനാണ് ഈ ദഹനക്കേടിന്റെ ഏമ്പക്കങ്ങൾ? ഉത്തരേന്ത്യക്കാർ തെളിവെള്ളം പോലെ അവരുടെ ഹിന്ദിയും തമിഴന്മാർ അഴകാന തമിഴും പറയുമ്പോൾ നാമെന്തിനാണ്, ആരെ കാണിക്കാനാണ്, ഈ ഇംഗ്ലീഷ് പ്രേമം ഉയർത്തുന്നത്? മലയാളി എം പിമാരുടെ രാഷ്ട്രീയ- സാമൂഹ്യ ബോധ്യങ്ങൾ പ്രതിഫലിക്കണമെങ്കിൽ ഇംഗ്ലീഷ് അറിയാമെന്ന് കാണിക്കാനുള്ള വ്യഗ്രത അവർ ഒഴിവാക്കണം. അറിയാവുന്നതേ പറയാവൂ...എഴുത്തച്ഛനും കുമാരനാശാനും ഉണ്ടായ ഭാഷയാണ്.. നാണക്കേടല്ല, അഭിമാനമാണത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോക്സഭയിൽ മലയാളം പറയാൻ എംപിമാർ എന്തിനാണ് അറയ്ക്കുന്നത്?
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement