180 മീറ്റര്‍ മാത്രം യാത്ര ചെയ്യാന്‍ ഒല ബൈക്ക് ബുക്ക് ചെയ്ത് യുവതി; കാരണമറിഞ്ഞ് അമ്പരന്ന് സോഷ്യല്‍ മീഡിയ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബൈക്ക് റൈഡർ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി
സാധാരണയായി ദീര്‍ഘദൂര യാത്രകള്‍ക്കാണ് നമ്മള്‍ ടാക്‌സി വാഹനങ്ങള്‍ ബുക്ക് ചെയ്യാറ്. കേവലം 180 മീറ്റര്‍ മാത്രം യാത്ര ചെയ്യുന്നതിനായി ഒരു യുവതി ടാക്സി ബൈക്ക് ബുക്ക് ചെയ്ത സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ബൈക്ക് റൈഡർ പങ്കുവെച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. യുവതിയെ പിക് ചെയ്യുന്നതിനായി എത്തിയ ഡ്രൈവര്‍ അവരോട് ഒടിപി ചോദിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍ അത് കൊടുത്തപ്പോള്‍ അവരെ ഇറക്കേണ്ട സ്ഥലം കേവലം 180 മീറ്റര്‍ മാത്രം അകലെയാണെന്ന് ഡ്രൈവര്‍ ഫോണിൽ കണ്ടു.
ഇത്രകുറഞ്ഞ ദൂരം യാത്ര ചെയ്യാനാണോ വാഹനം ബുക്ക് ചെയ്തതറിഞ്ഞ് ഡ്രൈവര്‍ തെല്ലൊന്ന് ആശയക്കുഴപ്പത്തിലായി. ശരിയായ സ്ഥലം തന്നെയാണോ ഡ്രോപ് ചെയ്യാൻ തിരഞ്ഞെടുത്തതെന്ന് അയാള്‍ യുവതിയോട് ചോദിച്ചു. എന്നാല്‍ ലക്ഷ്യസ്ഥാനം ശരിയാണെന്നും പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അത് ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് ബൈക്ക് റൈഡ് തിരഞ്ഞെടുത്തെന്നും അവര്‍ വ്യക്തമാക്കി.
തെരുവുനായ്ക്കളെ ഭയമാണെന്നും നടന്നുപോകാന്‍ പേടിയാണെന്നും അവര്‍ വിശദീകരിച്ചു. കാരണം കേട്ട് ഡ്രൈവര്‍ അമ്പരന്നുപോയെങ്കിലും യുവതിയെ ലക്ഷ്യസ്ഥാനത്തുതന്നെ ഇറക്കി. യാത്രയ്ക്ക് യുവതി 19 രൂപയാണ് നല്‍കിയത്.
advertisement
കുറഞ്ഞ ദൂരം മാത്രം യാത്ര ചെയ്യുന്നതിന് ബൈക്ക് ബുക്ക് ചെയ്യാന്‍ യുവതി തീരുമാനിച്ചത് സോഷ്യല്‍ മീഡിയയെയും അമ്പരിപ്പിച്ചു. എന്നാല്‍, ഡ്രൈവര്‍ ഗൗരവത്തോടെ ഒരു പ്രൊഫഷണലായി പെരുമാറിയതിനെ ചിലര്‍ അഭിനന്ദിച്ചു. പെണ്‍കുട്ടിയെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിച്ചതിന് നന്ദിയുണ്ടെന്ന് ഒരാള്‍ പറഞ്ഞു.
എന്നാല്‍ രസകരമായ കമന്റുകള്‍ നല്‍കിയവരും ഏറെയാണ്. ഒരു കുത്തിവെപ്പ് എടുക്കുന്നതിനേക്കാള്‍ നല്ലത് 19 രൂപ കൊടുക്കുന്നതാണെന്ന് ഒരാള്‍ പറഞ്ഞു. യാത്രക്കിടെ ഒരു നായയെ പോലും കണ്ടില്ലേയെന്ന് മറ്റൊരാള്‍ ചോദിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 06, 2025 1:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
180 മീറ്റര്‍ മാത്രം യാത്ര ചെയ്യാന്‍ ഒല ബൈക്ക് ബുക്ക് ചെയ്ത് യുവതി; കാരണമറിഞ്ഞ് അമ്പരന്ന് സോഷ്യല്‍ മീഡിയ