നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഹെലികോപ്ടറിൽ സുഖപ്രസവം; അമ്മയായത് ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്ത യുവതി

  ഹെലികോപ്ടറിൽ സുഖപ്രസവം; അമ്മയായത് ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്ത യുവതി

  ഹെലികോപ്ടർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്.

  Woman delivers baby in helicopter

  Woman delivers baby in helicopter

  • Last Updated :
  • Share this:
  ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി ഹെലികോപ്ടറിൽ പ്രസവിച്ചു. കവരത്തി സ്വദേശിനിയായ നുസൈബ ആണ് ഹെലികോപ്ടറിൽ കുഞ്ഞിന് ജന്മം നൽകിയത്.  കവരത്തിയിലെ ആശുപത്രിയിൽ നിന്ന് അടിയന്തിരമായി പവൻഹാൻസിന്റെ ഹെലികോപ്ടറിൽ കൊച്ചിയിലേക്ക് വരികയായിരുന്നു ഇവർ.  ഹെലികോപ്ടർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് യുവതി ഹെലികോപ്ടറിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയത്.  നുസൈബയോടൊപ്പം മാതാപിതാക്കളായ ഫാത്തിമ, ജമാലുദ്ദീൻ എന്നിവരും നഴ്സ് ധന്യയും ഹെലികോപ്ടറിലുണ്ടായിരുന്നു. ഇവരെ ഉടനെ പ്രത്യേക ആംബുലൻസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
  Published by:user_49
  First published:
  )}