പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ
- Published by:Rajesh V
- trending desk
Last Updated:
ആയിരക്കണക്കിന് പുരുഷന്മാരുടെ ഈഗോയെ തകർക്കാൻ ഒരു പെൺകുട്ടിയ്ക്ക് കഴിയുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ട്രോളന്മാർക്ക് മറുപടിയായി ആഞ്ചൽ പറഞ്ഞു
ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. മൂന്ന് പ്രധാന വർക്ക്ഔട്ടുകളെക്കുറിച്ചാണ് അവർ പോസ്റ്റിൽ പങ്കുവച്ചത്. ഫ്ലാറ്റ് പ്രസിംഗ്, ഇൻക്ലൈൻ പ്രെസിംഗ്, ചെസ്റ്റ് ഫ്ളൈ മെഷീൻ എന്നിവയാണ് തന്റെ ഫിറ്റനെസ് മേക്ക് ഓവറിൽ സഹായിച്ചതെന്ന് യുവതി പോസ്റ്റിൽ പറയുന്നു. ഒപ്പം 2021ൽ വർക്ക് ഔട്ട് ആരംഭിക്കുന്നതിന് മുമ്പുള്ള ചിത്രങ്ങളും വർക്ക് ഔട്ടുകളുടെ ഫലമായി വന്ന രൂപമാറ്റം പ്രകടമാക്കുന്ന 2023ലെ ചിത്രവും അവർ പങ്കുവച്ചു. മെലിഞ്ഞ ശരീരത്തിൽ നിന്ന് എങ്ങനെ കരുത്തുറ്റ രൂപത്തിലേയ്ക്ക് മാറിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണിവ.
മേയ് 14ന് ഷെയർ ചെയ്‌ത ഈ പോസ്റ്റ് ഇതുവരെ ഏഴ് ലക്ഷത്തിലധികം വ്യൂസ് നേടി. ഒപ്പം ആഞ്ചലിന്റെ മസിലുള്ള ശരീരത്തെ കളിയാക്കിയും നിരവധി പേർ രംഗത്തെത്തി. എന്നാൽ ഇത്തരം നെഗറ്റീവ് കമന്റുകളോട് പരിഹാസരൂപേണയാണ് ആഞ്ചൽ പ്രതികരിച്ചത്. രണ്ട് ദിവസത്തിന് ശേഷം മറ്റൊരു പോസ്റ്റിലൂടെ ആഞ്ചൽ ഇത് വ്യക്തമാക്കുകയും ചെയ്തു.
When it comes to training chest, I stick to three movements - pic.twitter.com/AFPeqRoz9s
— Aanchal (@AanchalXIV) May 14, 2024
advertisement
മറ്റൊരു ജിം ഫോട്ടോയാണ് അന്ന് ആഞ്ചൽ പങ്കിട്ടത്. അത് യുവതിയുടെ ആബ്സ് വ്യക്തമാക്കുന്ന ഫോട്ടായായിരുന്നു. ആളുകളുടെ കമന്റുകളിൽ താൻ അസ്വസ്ഥയല്ലെന്നും എന്നാൽ തൻ്റെ ഫോട്ടോകൾക്കും വീഡിയോകൾക്കുമൊപ്പം താൻ പങ്കിട്ട അറിവ് ആരും വായിക്കുകയോ മനസിലാക്കുകയോ ചെയ്യാത്തതിൽ ആശങ്കയുണ്ടെന്നും അവർ കുറിച്ചു.
I recently got unbelievable hate on X for posting a muscular photo.
I wasn't hurt by the hate.
The fact that no one read the tweet which was filled with immense knowledge disturbed me a bit.
Now coming back to the photo.
The photo was taken during winters, I was 6-7 kgs… pic.twitter.com/6SKxPgZmMX
— Aanchal (@AanchalXIV) May 16, 2024
advertisement
ആയിരക്കണക്കിന് പുരുഷന്മാരുടെ ഈഗോയെ തകർക്കാൻ ഒരു പെൺകുട്ടിയ്ക്ക് കഴിയുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ട്രോളന്മാർക്ക് മറുപടിയായി ആഞ്ചൽ പറഞ്ഞു. ഒപ്പം തന്നെ ട്രോളിയ സ്ത്രീകളെയും ആഞ്ചൽ വെറുതെ വിട്ടില്ല. ഇത്തരം പെരുമാറ്റം നിർത്തൂ എന്ന് അവർ തന്നെ കളിയാക്കിയ സ്ത്രീകളോടായി പറഞ്ഞു.
എന്നാൽ നിരവധി പേർ ആഞ്ചലിനെ പിന്തുണച്ചും കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
“അവർക്ക് ഒരിക്കലും നിങ്ങളെ പോലെയാകാൻ കഴിയില്ല. അതിനാലാണ് അവർ നിങ്ങളെ വെറുക്കുന്നത്. നിങ്ങളുടെ അർപ്പണബോധത്തിലും നിശ്ചയദാർഢ്യത്തിലും കഠിനാധ്വാനത്തിലും ഞാൻ അഭിമാനിക്കുന്നു. നിങ്ങൾ ശക്തയും സുന്ദരിയുമാണ്“ ഒരു എക്സ് ഉപയോക്താവ് കുറിച്ചു.
advertisement
“ആളുകൾ നിങ്ങളെ വിമർശിക്കുന്നത് കാണുമ്പോൾ എനിക്ക് വിചിത്രമായി തോന്നുന്നു. ഇത് നിങ്ങളുടെ ശരീരമാണ്, നിങ്ങളുടെ ജീവിതമാണ് ” മറ്റൊരാൾ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 18, 2024 1:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ