advertisement

അമ്പട ട്രംപേ! 'ഞാൻ സ്വർഗത്തിൽ എത്തും'; മതം രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാക്കിയതിൽ സ്വയം പ്രശംസിച്ച് അമേരിക്കൻ പ്രസിഡണ്ട്

Last Updated:

മതത്തെ സംരക്ഷിക്കുന്നതിനായി താൻ ചെയ്ത പ്രവർത്തനങ്ങളെയും കുറിച്ച് ട്രംപ് സംസാരിച്ചു

Rapid Read
News18
News18
വാഷിംഗ്ടൺ: പതിവ് ശൈലിയിലുള്ള വിചിത്രമായ പ്രസ്താവനകളിലൂടെ വീണ്ടും ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ സ്വർഗ്ഗത്തിൽ പോകാൻ വലിയ സാധ്യതയുണ്ടെന്ന അവകാശവാദമാണ് അദ്ദേഹം ഇത്തവണ ഉന്നയിച്ചിരിക്കുന്നത്. താൻ സ്വർഗ്ഗത്തിൽ പോകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് മുൻപ് പറഞ്ഞിട്ടുള്ള ട്രംപ്, ഇപ്പോൾ അതിന് വിരുദ്ധമായ പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്.
വ്യാഴാഴ്ച നടന്ന 'നാഷണൽ പ്രയർ ബ്രേക്ക്‌ഫാസ്റ്റിൽ' സംസാരിക്കവേ, തന്റെ പഴയ കമന്റ് വെറും തമാശയായിരുന്നുവെന്നും മാധ്യമങ്ങൾക്ക് തന്റെ നർമ്മബോധം മനസ്സിലാകാത്തതാണെന്നും അദ്ദേഹം പരിഹസിച്ചു.
"ഞാൻ സ്വർഗ്ഗത്തിൽ എത്തുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്," ട്രംപ് പറഞ്ഞു. "ഞാൻ ഒരു തികഞ്ഞ സ്ഥാനാർത്ഥിയായിരിക്കില്ല, പക്ഷേ തികഞ്ഞവരായ മനുഷ്യർക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്,"  അദ്ദേഹം കൂട്ടിച്ചേർത്തു. മതത്തെ സംരക്ഷിക്കുന്നതിനായി താൻ ചെയ്ത പ്രവർത്തനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു.
മുൻ ഭരണകൂടങ്ങളെ വിമർശിച്ചുകൊണ്ട്, മറ്റൊരു പ്രസിഡന്റും ചെയ്തിട്ടില്ലാത്ത അത്രയും കാര്യങ്ങൾ താൻ മതത്തിനായി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. "വിശ്വാസമുള്ള ഒരാൾക്ക് എങ്ങനെ ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യാൻ കഴിയുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല," അദ്ദേഹം പറഞ്ഞു. സ്കൂളുകളിൽ പ്രാർത്ഥനയെ പിന്തുണച്ചും, ട്രാൻസ്‌ജെൻഡർ നയങ്ങൾ നടപ്പിലാക്കിയും, വൈറ്റ് ഹൗസിൽ പ്രത്യേക 'ഫെയ്ത്ത് ഓഫീസ്' സ്ഥാപിച്ചും ക്രിസ്തുമതത്തെ അമേരിക്കൻ രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും മുഖ്യധാരയിൽ എത്തിക്കാൻ താൻ പരിശ്രമിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
അമ്പട ട്രംപേ! 'ഞാൻ സ്വർഗത്തിൽ എത്തും'; മതം രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാക്കിയതിൽ സ്വയം പ്രശംസിച്ച് അമേരിക്കൻ പ്രസിഡണ്ട്
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement