advertisement

സ്ത്രീകൾ ജോലിക്കായി പോകുന്നത് വേശ്യാവൃത്തി പോലെ; ജമാഅത്തെ ഇസ്‌ലാമി ബംഗ്ലാദേശ് അമീർ വിവാദത്തിൽ

Last Updated:

സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് സുരക്ഷിതത്വമില്ലായ്മയ്ക്കും ധാർമ്മിക അധഃപതനത്തിനും കാരണമാകുമെന്നായിരുന്നു പോസ്റ്റിലെ പ്രധാന വാദം

News18
News18
ധാക്ക: ആധുനികതയുടെ പേരിൽ സ്ത്രീകൾ വീടിന് പുറത്തിറങ്ങുന്നത് ചൂഷണത്തിനും ധാർമ്മിക തകർച്ചയ്ക്കും കാരണമാകുമെന്നും ഇത് 'വേശ്യാവൃത്തിയുടെ മറ്റൊരു രൂപമാണെന്നും' പരാമർശിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിച്ച് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അമീർ ഷഫീഖുർ റഹ്മാൻ. ശനിയാഴ്ച അദ്ദേഹത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ വന്ന കുറിപ്പ് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചതോടെയാണ് പിൻവലിച്ചത്.
സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് സുരക്ഷിതത്വമില്ലായ്മയ്ക്കും ധാർമ്മിക അധഃപതനത്തിനും കാരണമാകുമെന്നായിരുന്നു പോസ്റ്റിലെ പ്രധാന വാദം. ഇതിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ, സ്ത്രീകളുടെ തൊഴിലിനും നേതൃത്വപരമായ പങ്കിനും എതിരായ നിലപാടാണ് പാർട്ടിയുടേതെന്ന വിമർശനം ശക്തമായി.
advertisement
വിവാദം കൊഴുത്തതോടെ ഷഫീഖുർ റഹ്മാന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഔദ്യോഗിക പ്രസ്താവനയിറക്കി. സൈബർ അക്രമികൾ അക്കൗണ്ട് കൈക്കലാക്കി തെറ്റായ വിവരങ്ങൾ പങ്കുവെച്ചതാണെന്നും പാർട്ടി സൈബർ ടീം ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കൗണ്ടിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചെന്നും അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അഡ്വ. ഇഹ്സാനുൽ മഹ്ബൂബ് സുബൈർ വ്യക്തമാക്കി.
വിവാദമായ പോസ്റ്റ് തന്റെയോ പാർട്ടിയുടെയോ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് ഷഫീഖുർ റഹ്മാൻ ഞായറാഴ്ച അറിയിച്ചു. 'വിദ്യാഭ്യാസം, ആരോഗ്യം, ഭരണം, സംരംഭകത്വം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ സജീവമാകണമെന്നാണ് ഞങ്ങളുടെ നയം. സ്ത്രീകൾക്ക് സുരക്ഷിതമായ ജോലിസ്ഥലവും തുല്യ വേതനവും ഉറപ്പാക്കുന്ന ബംഗ്ലാദേശാണ് പാർട്ടിയുടെ ലക്ഷ്യം,' അദ്ദേഹം കുറിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
സ്ത്രീകൾ ജോലിക്കായി പോകുന്നത് വേശ്യാവൃത്തി പോലെ; ജമാഅത്തെ ഇസ്‌ലാമി ബംഗ്ലാദേശ് അമീർ വിവാദത്തിൽ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement