'നേത്രാരോഗ്യ സംരക്ഷണത്തിന്' സ്വന്തം മൂത്രം കണ്ണിലൊഴിച്ച് യുവതി; വിമർശനവുമായി ഡോക്ടർ

Last Updated:

കണ്ണ് ചുവക്കുന്നതിനും വരളുന്നതിനും മറ്റ് അസ്വസ്ഥതകൾക്കും ഇത് ഫലപ്രദമാണെന്നാണ് യുവതിയുടെ അവകാശവാദം

പൂനെയിൽ നിന്നുള്ള നൂപുർ പിറ്റിയാണ് തന്റെ നേത്ര സംരക്ഷണരീതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് (IMAGE: X)
പൂനെയിൽ നിന്നുള്ള നൂപുർ പിറ്റിയാണ് തന്റെ നേത്ര സംരക്ഷണരീതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് (IMAGE: X)
പാരമ്പര്യ ചികിത്സാ രീതി എന്ന പേരിൽ‌ പലതും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പല വീഡിയോകളും നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇൻഫ്ലുവൻസർമാർ എന്നപേരിൽ 'ഹെൽത്ത് ടിപ്സ്' എന്ന പേരിൽ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.‌ എന്നാൽ പലപ്പോഴും അപകടം പിടിച്ചതും ശരീരത്തിന് ദോഷകരവുമാണ് ഇവയിൽ പലതും. ഇപ്പോൾ സാമൂഹികമാധ്യമത്തിൽ നിറയുന്നതും അത്തരത്തിലൊരു വീഡിയോ ആണ്.
സ്വന്തം മൂത്രം ഉപയോ​ഗിച്ച് കണ്ണ് കഴുകുന്നതിന്റെ വീഡിയോ ആണ് ഒരു യുവതി പങ്കുവെച്ചത്. തൊട്ടുപിന്നാലെ ഇതിനെ വിമർശിച്ച് സോഷ്യൽമീഡിയയിൽ ലിവർഡോക്ടർ എന്ന പേരിൽ അറിയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്സ് രം​ഗത്തെത്തുകയും ചെയ്തു.
പൂനെയിൽ നിന്നുള്ള നൂപുർ പിറ്റിയാണ് തന്റെ നേത്ര സംരക്ഷണരീതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'മെഡിസിൻ ഫ്രീ ലൈഫ് കോച്'ച് എന്ന പേരിൽ അറിയപ്പെടുന്ന നൂപുർ പ്രകൃതിയുടെ സ്വന്തം മരുന്ന് എന്നപേരിലാണ് മൂത്രം കൊണ്ട് കണ്ണ് കഴുകുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. കണ്ണ് ചുവക്കുന്നതിനും വരളുന്നതിനും മറ്റ് അസ്വസ്ഥതകൾക്കും ഇത് ഫലപ്രദമാണെന്നാണ് അവരുടെ അവകാശവാദം.
advertisement
ചൊവ്വാഴ്ച അപ്‌ലോഡ് ചെയ്ത പോസ്റ്റ് 24 മണിക്കൂറിനുള്ളിൽ 1.5 ലക്ഷത്തിലധികം പേർ കാണുകയും വ്യാപകമായ വിമർശനം ഉന്നയിക്കുകയും ചെയ്തു. പിറ്റി തന്റെ രീതിയുമായി ഉറച്ചുനിൽക്കുമ്പോൾ, മെഡിക്കൽ പ്രൊഫഷണലുകളും ഓൺലൈനിൽ നിന്നുള്ള ഉപയോക്താക്കളും അത്തരം രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി, അണുബാധയ്ക്കും ഗുരുതരമായ ദോഷത്തിനും സാധ്യതയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
advertisement
‌ഈ രീതി ഒരിക്കലും പിന്തുടരുന്നതെന്ന് ഡോ. സിറിയക് എബി ഫിലിപ്സ് എക്സിൽ കുറിച്ചു. നിങ്ങളുടെ മൂത്രം ഒരിക്കലും കണ്ണിലേക്ക് ഒഴിക്കരുതെന്നും മൂത്രം അണുവിമുക്തം അല്ലെന്നും ഡോക്ടർ കുറിച്ചു. നിരാശാജനകവും ഭയപ്പെടുത്തുന്നതുമാണ് വീ‍ഡിയോ എന്നും അദ്ദേഹം കുറിച്ചു. ഇത് സാധാരണമല്ലെന്നും സോഷ്യൽമീഡിയയിൽ തരം​ഗമാകാൻ വേണ്ടിയാണെങ്കിൽ ഇതല്ല വഴിയെന്നും അദ്ദേഹം കുറിച്ചു.
മനുഷ്യ മൂത്രം ഏകദേശം 95% വെള്ളവും യൂറിയ, ക്രിയേറ്റിനിൻ, അമോണിയ, ലവണങ്ങൾ, ശരീരം പുറന്തള്ളുന്ന വിവിധ ഉപാപചയ ഉപോൽപ്പന്നങ്ങൾ എന്നിവ അടങ്ങിയ ഒരു മാലിന്യമാണ്. രക്തപ്രവാഹത്തിൽ നിന്ന് ഫിൽട്ടർ ചെയ്യപ്പെടുന്ന മരുന്നുകൾ, ഹോർമോണുകൾ, പാരിസ്ഥിതിക വിഷവസ്തുക്കൾ എന്നിവയുടെ അംശങ്ങളും ഇതിൽ അടങ്ങിയിരിക്കാം. കണ്ണിന്റെ ചർമം പ്രത്യേകിച്ച് ദുർബലമാണ്, മൂത്രം പോലുള്ള മാലിന്യ വസ്തുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് സ്വാഭാവികമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
advertisement
Summary: A woman from Pune has triggered a wave of disgust, disbelief and backlash online after she posted a video claiming that she washes her eyes every morning with her own urine.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നേത്രാരോഗ്യ സംരക്ഷണത്തിന്' സ്വന്തം മൂത്രം കണ്ണിലൊഴിച്ച് യുവതി; വിമർശനവുമായി ഡോക്ടർ
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement