ഇന്ന് ലോക ഇമോജി ദിനം: വാക്കുകൾ കൊണ്ട് പറയാനാകാത്തതും ഈ ഇത്തിരി കുഞ്ഞന്മാർ പറയും

Last Updated:

യൂണികോഡ് കൺസോർഷ്യമാണ് ഇമോജികൾക്ക് അംഗീകാരം നൽകി അവയെ പുറത്തിറക്കുന്നത്.

വർഷങ്ങളായി മെസഞ്ച‍ർ ആപ്പുകളിൽ ആശയവിനിമയത്തിനായി ഉപയോ​ഗിക്കുന്ന ഒന്നാണ് ഇമോജികൾ. ആളുകൾ അവരുടെ വികാരങ്ങൾ, പ്രതികരണങ്ങൾ അല്ലെങ്കിൽ വാക്കുകളാൽ പറയാൻ കഴിയാത്തതായ കാര്യങ്ങൾ പ്രകടിപ്പിക്കുന്നതിനോ ആശയവിനിമയം നടത്തുന്നതിനോ ഇമോജികൾ ഉപയോഗിക്കുന്നു. വാക്കുകൾ ടൈപ്പ് ചെയ്ത് അയയ്ക്കാൻ മടിയുള്ളവ‍രാണ് ആശയവിനിമയത്തിനായി ഇമോജികളെ കൂടുതലും ആശ്രയിക്കുന്നത്. ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഇമോജികൾ ആളുകളുടെ ആശയവിനിമയം കൂടുതൽ എളുപ്പമാക്കി എന്ന് വേണം പറയാൻ. എല്ലാ വർഷവും ജൂലൈ 17 ന് ആണ് ലോകമെമ്പാടുമുള്ള ആളുകൾ ലോക ഇമോജി ദിനം ആഘോഷിക്കുന്നത്. ഇമോജികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിവസത്തെ പ്രധാന ലക്ഷ്യം.
എല്ലാ വർഷവും യൂണികോഡ് കൺസോർഷ്യം ഇമോജികളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അംഗീകരിക്കുകയും ചെയ്യും. അംഗീകാരം നൽകി ഇമോജികൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ, ആൻഡ്രോയിഡ്, ഐഒഎസ് പോലുള്ള മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ അതാത് പ്ലാറ്റ്ഫോമുകളിൽ അവതരിപ്പിക്കും. അംഗീകാരത്തിനായി എത്തുന്ന ഇമോജികൾക്ക് വോട്ട് ചെയ്യുകയും അഭിപ്രായം സമർപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം അംഗങ്ങൾ യൂണീകോഡ് കൺസോർഷ്യത്തിൽ ഉണ്ട്. നെറ്റ്ഫ്ലിക്സ്, ആപ്പിൾ, ഫേസ്ബുക്ക്, ഗൂഗിൾ, ടിൻഡർ എന്നിവയാണ് ഈ അംഗങ്ങൾ.
ചരിത്രം
1999ൽ ഒരു ജാപ്പനീസ് മൊബൈൽ ഓപ്പറേറ്റിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന എഞ്ചിനീയറാണ് ആദ്യമായി ഇമോജി സൃഷ്ടിച്ചത്. മൊബൈൽ ഇന്റഗ്രേറ്റഡ് സർവീസായ ഐ-മോഡിന്റെ പ്രകാശനത്തിനായി ഷിഗെതക കുരിത എന്ന് എഞ്ചിനീയ‍ർ ആണ് 176 ഇമോജികൾ സൃഷ്ടിച്ചത്. പിന്നീട്, 2010 ൽ യൂണീകോഡ് ഇമോജികളുടെ ഉപയോഗത്തിന് ഒരു മാനദണ്ഡം തയ്യാറാക്കി. അതിനുശേഷം, ആഗോള ബ്രാൻഡുകളായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇമോജികളുടെ സ്വന്തം പതിപ്പുകൾ സൃഷ്ടിക്കാൻ തുടങ്ങി. ഇതുവരെയുള്ളതിൽ ഇമോജികളുടെ ഏറ്റവും വലിയ പതിപ്പാണ് യൂണികോഡ് 6.0. ഇതിൽ 994 ഇമോജികൾ ഉൾക്കൊള്ളുന്നുണ്ട്. കുടുംബം, ഹൃദയങ്ങൾ, മൃഗങ്ങൾ, രാജ്യം, പതാകകൾ, വസ്ത്രങ്ങൾ, ക്ലോക്കുകൾ, ഭക്ഷണം, നഗര ചിത്രങ്ങൾ എന്നിവയുടെ ഇമോട്ടിക്കോണുകൾ ഇതിൽ ഉൾപ്പെടുന്നു.
advertisement
ലോക ഇമോജി ദിനത്തിന്റെ പ്രാധാന്യം
2014ൽ, ഇമോജിപീഡിയയുടെ സ്ഥാപകനായ ജെറമി ബർജ് ജൂലൈ 17 ലോക ഇമോജി ദിനമായി ആചരിക്കുന്നതായി പ്രഖ്യാപിച്ചു. ജൂലൈ 17 ന് ഈ ദിവസം ആഘോഷിക്കുന്നതിനുള്ള മറ്റൊരു കാരണം, ‘കലണ്ടർ’ ഇമോജി ഈ തീയതിയാണ് അതിന്റെ ചിത്രമായി ചിത്രീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം പുറത്തിറക്കിയ ഇമോജികൾ‌
കഴിഞ്ഞ വർഷം 110 പുതിയ ഇമോജികൾ പുറത്തിറക്കി. ചിരിച്ച് കൊണ്ട് കരയുന്ന മുഖം, ട്രാൻസ്ജെൻഡർ ഫ്ലാഗ്, ബബിൾ ടീ, എന്നിവ ഉൾപ്പെടെ നിരവധി പുതിയ ഇമോജികൾ പുറത്തിറക്കി. ആപ്പിൾ ഉൾപ്പെടെ എല്ലാ ആഗോള ടെക് കമ്പനികൾക്കും ഇമോജികളുടെ ജനപ്രീതിയെക്കുറിച്ച് അറിയാം. ഐ‌ഒ‌എസ് 14 ന്റെ ഏറ്റവും പുതിയ പതിപ്പിൽ‌, ടെക് ഭീമൻ‌ കീബോർ‌ഡിൽ പുതിയ ഇമോജികൾ ഉൾപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇന്ന് ലോക ഇമോജി ദിനം: വാക്കുകൾ കൊണ്ട് പറയാനാകാത്തതും ഈ ഇത്തിരി കുഞ്ഞന്മാർ പറയും
Next Article
advertisement
കേരളത്തിലും തീവ്ര വോട്ടർ പട്ടിക പുതുക്കൽ; രാജ്യവ്യാപക SIR കേന്ദ്ര തിര‌ഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത മാസം പ്രഖ്യാപിച്ചേക്കും
കേരളത്തിലും തീവ്ര വോട്ടർ പട്ടിക പുതുക്കൽ; രാജ്യവ്യാപക SIR അടുത്തമാസം പ്രഖ്യാപിച്ചേക്കും
  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിക്കും.

  • വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കാൻ പ്രാദേശിക രേഖകൾ ഉൾപ്പെടുത്താൻ ചർച്ച നടന്നു.

  • കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

View All
advertisement