ശമ്പള വിവാദം തുടരുന്നതിനിടെ അടുത്ത വിവാദത്തിൽ പെട്ടിരിക്കുകയാണ് യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവാണ് വീണ്ടും ചിന്താ ജെറോമിനെ വിവാദത്തിലേക്ക് തള്ളിയിട്ടത്. മലയാളത്തിലെ ഏറെ പ്രശസ്തമായ ‘വാഴക്കുല’ എന്ന കവിതയുടെ രചയിതാവായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് യുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരാണ് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വാർത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ഡോക്ടറേറ്റ് നേടിയ ചിന്തയ്ക്കും അത് നൽകിയ കേരളസ സർവകലാശാലയും ട്രോളുകാളാൽ നിറഞ്ഞിരിക്കുകയാണ്. 2021ലാണ് ചിന്തയ്ക്ക് ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടുന്നത്. അബദ്ധം കയറിക്കൂടിയത് എങ്ങനെയാണെന്നറിയില്ലായിരുന്നു വിവാദത്തിന് പിന്നാലെ ചിന്ത പ്രതികരിച്ചത്.
ഏതായാലും ചിന്തയും ‘വൈലോപ്പിള്ളിയുടെ വാഴക്കുലയും’ സമൂഹമാധ്യമത്തിൽ വലിയ ചർച്ചയാണ് വെച്ചിരിക്കുന്നത്. ഒരു വാഴക്കുല വരെ വിട്ട് തരാൻ മടിക്കുന്നത് സ്വാർത്ഥതയുടെ രാഷ്ട്രീയമാണെന്ന് പരിഹാസം ഉയരുന്നു. ചങ്ങമ്പുഴയുടെ വാഴക്കുല എടുത്ത് വൈലോപ്പിള്ളിയ്ക്ക് കൊടുത്ത സഖാവ് ചിന്തയ്ക്ക് ഡോക്ടറേറ്റ് കൊടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പിന് നൂറ് നൂറ് ചുവപ്പൻ അഭിവാദ്യങ്ങളെന്നും സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു.
വാഴക്കുലയുമായി നിൽക്കുന്ന ചിന്തയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലെത്തി. ‘വളരെ കഷ്ടപ്പെട്ട് ഗവേഷണം നടത്തി കണ്ടുപിടിച്ച സംഗതിയാണു ആ വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്ന്. എന്നിട്ടിപ്പോ ആളുകളു പറയുന്നത് മോഷ്ടിച്ച കുല മാറിപ്പോയീന്ന്’ എന്നായിരുന്നു ഒരാൾ ഫേസ്ബുക്കിൽ കുറിച്ചത്.
വൈലോപ്പിള്ളി എന്നുതന്നെയല്ലേ വെള്ളാപ്പള്ളി എന്നല്ലല്ലോ എന്ന് ഉറപ്പിക്കണമെന്നാണ് ട്രോളുകളിൽ ഒന്ന്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തില ആദ്യ അധ്യായത്തില്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്.
ചിന്തയും ഗൈഡും ഈ വലിയ പിഴവ് കണ്ടെത്തിയില്ല. സര്‍വകലാശാലയുടെ വിവിധ സമിതികളോ വിദഗ്ധരോ ഗവേഷണബിരുദം നല്‍കുന്നതിന് മുൻപോ ഈ വലിയ തെറ്റ് കണ്ടുപിടിച്ചില്ല എന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.