advertisement

'വാഴക്കുല'യുടെ രചയിതാവിനെ അറിയില്ലെങ്കിലും ചിന്താ ജെറോമിന് ഡോക്ടറേറ്റ് യോഗ്യതയെന്ന് കേരള സര്‍വകലാശാല

Last Updated:

നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം.

‘പണത്തിന് മീതെ പരുന്തോ കാക്കയോ അങ്ങനെ എന്തോ പറക്കില്ലേ എഴുത്തച്ഛാ എന്ന് ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍ ‘ഏതോ ഒരു പറവ’ എന്ന് ശങ്കരാടി മറുപടി നല്‍കുന്നത് പോലെയാണ് കേരളത്തിലെ ചില ഗവേഷണ പ്രബന്ധങ്ങളുടെ അവസ്ഥ.
സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോമിന്‍റെ പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയിരിക്കുന്നത്. മലയാളത്തിലെ ഏറെ പ്രശസ്തമായ ‘വാഴക്കുല’ എന്ന കവിതയുടെ രചയിതാവായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് യുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരാണ് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’യായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കേരള സര്‍വകലാശാല പ്രൊ വിസിയായിരുന്ന ഡോ.അജയകുമാറായിരുന്നു ഗൈഡ്.  ഇംഗ്ലീഷ് സാഹിത്യത്തില്‍  ഗവേഷണം പൂര്‍ത്തിയാക്കി 2021 ൽ ഡോക്ടറേറ്റും കിട്ടി.
advertisement
സംവിധായകരായ പ്രിയദര്‍ശന്‍, രഞ്ജിത്ത് എന്നിവരുടെ സിനിമകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നവയാണ് എന്ന് പറയുന്നതിനിടെയാണ് ‘വാഴക്കുല’ എന്ന കവിതയെ കുറിച്ച് പരാമര്‍ശമുള്ളത്. ഇവിടെ ഗ്രന്ഥകര്‍ത്താവിന്‍റെ സ്ഥാനത്ത്  ചങ്ങമ്പുഴയ്ക്ക് പകരം വൈലോപ്പിള്ളി എന്നാണ് ചിന്ത എഴുതിയിരിക്കുന്നത്.
കേരള നവോത്ഥാനത്തിന്‍റെ പ്രധാന സൂചകങ്ങളിലൊന്നായ  വാഴക്കുല കവിതയുടെ രംഗാവിഷ്കാരം 1988ല്‍ ടി.ദാമോദരന്‍ രചിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആര്യന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഇതാണ്  പ്രബന്ധവും വാഴക്കുലയുമായുള്ള ബന്ധം.
advertisement
തികച്ചും പുരോഗമനപരമായ കവിതയെ  സവര്‍‌ണതയെ പിന്തുണയ്ക്കുന്ന പ്രതിലോമകരമായ ആശയത്തിന് അനുകൂലമാക്കി പരാമര്‍ശിക്കുന്നതിന് ഉദാഹരമാക്കുകയാണ് ഗവേഷണ പ്രബന്ധത്തിലെ  സൂചന. ഒരു കാലത്ത് കേരളത്തിലെ അടിസ്ഥാന വര്‍ഗത്തിന്‍റെ ആവേശവും പ്രത്യാശയുമായ ഒരു കവിതയുടെ രചിതാവിനെയാണ് ഒരു ഗവേഷണ പ്രബന്ധത്തിൽ അലസമായി രേഖപ്പെടുത്തിയിരിക്കുന്നത്.
advertisement
ഗൈഡ് അടക്കം നിരവധി കമ്മിറ്റികളുടെ പരിശോധനകള്‍ക്ക് ശേഷമാണ് ഒരു സര്‍വകലാശാല പ്രബന്ധത്തിന് അംഗീകാരം ലഭിക്കാറുള്ളത്. എന്നാല്‍ പലരും പരിശോധിച്ചിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല. ഈ അബദ്ധം കയറിക്കൂടിയത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് ചിന്താ ജെറോം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. തന്റെ കവിതകൾ പഠനാവശ്യത്തിനായി ഉപയോഗിക്കരുതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഈ തീരുമാനമെന്ന് ചോദിച്ചപ്പോൾ തന്റെ കവിതകളെക്കുറിച്ച്  ഗവേഷണം നടത്തി ഡോക്ടറൽ ബിരുദം സമ്പാദിച്ച ആൾക്ക് ‘താതവാക്യം’ എന്ന കവിതയുടെ വൃത്തം തിരിച്ചറിയാൻ അറിയില്ലായരുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് അദ്ദേഹം വിശദീകരിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വാഴക്കുല'യുടെ രചയിതാവിനെ അറിയില്ലെങ്കിലും ചിന്താ ജെറോമിന് ഡോക്ടറേറ്റ് യോഗ്യതയെന്ന് കേരള സര്‍വകലാശാല
Next Article
advertisement
എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രിയാകുമോ? തിരഞ്ഞെടുപ്പിനു ശേഷം  രമേശ് ചെന്നിത്തലയുടെ  സാധ്യതകൾ
എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രിയാകുമോ? തിരഞ്ഞെടുപ്പിനു ശേഷം രമേശ് ചെന്നിത്തലയുടെ സാധ്യതകൾ
  • നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി നിർണയിക്കപ്പെടും

  • യു ഡി എഫ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന് സാധ്യതയുണ്ട്, പക്ഷേ ഉറപ്പില്ലെന്നും പറയുന്നു

  • പരാജയപ്പെട്ടാൽ പ്രതിപക്ഷ നേതൃ പദവിയും ഉറപ്പില്ല, പാർട്ടിയിൽ പുതുതലമുറയുടെ വെല്ലുവിളിയും ഉണ്ടാകും

View All
advertisement