advertisement

ഡിജിറ്റല്‍ സര്‍വകലാശാലയില്‍ അഞ്ച് ദിവസത്തെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം

Last Updated:

ഏപ്രിൽ 7 മുതൽ 11വരെ 5 ദിവസത്തേക്കാണ് പരിശീലന പരിപാടി. ക്ലാസ്സുകൾ ഓഫ് ലൈനായിരിക്കും. ഇന്നോവേഷനും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ താത്പര്യമുള്ള അധ്യാപകരുടെ പരിശീലനാർത്ഥമാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി പരിപാടി സംഘടിപ്പിക്കുന്നത്

News18
News18
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ സെല്ലും എഐസിടിഇ (AICTE) യും സംയുക്തമായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള യുടെ ആഭിമുഖ്യത്തിൽ Innovation &Entrepreneurship -ൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം (FDP)സംഘടിപ്പിക്കുന്നു.
ഏപ്രിൽ 7 മുതൽ 11വരെ 5 ദിവസത്തേക്കാണ് പരിശീലന പരിപാടി.
ക്ലാസ്സുകൾ ഓഫ് ലൈനായിരിക്കും. ഇന്നോവേഷനും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ താത്പര്യമുള്ള അധ്യാപകരുടെ പരിശീലനാർത്ഥമാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്നൊവേഷൻ അംബാസഡർമാർ, ഇൻസ്റ്റിറ്റ്യൂഷന്റെ ഇന്നൊവേഷൻ കൗൺസിലുകൾ (IICs), IEDCs, E-Cells, സംരഭകത്വ ക്ലബ്ബുകൾ നയിക്കുന്ന അധ്യാപകർ, ഇൻക്യുബേഷൻ മാനേജർമാർ,
ഉൽപ്പന്ന ഡിസൈൻ, ബിസിനസ് സ്ട്രാറ്റജി, ടെക്നോളജി ഡെവലപ്മെന്റ്, intellectual property (IP), ടെക്നോളജി ട്രാൻസ്ഫർ തുടങ്ങിയ ഇന്നൊവേഷൻ- മേഖലകളിൽ വൈദഗ്ധ്യമുള്ളവർ തുടങ്ങിയവരെയാണ് ഈ പരിശീലന പരിപാടി ലക്ഷ്യം വയ്ക്കുന്നത്.
advertisement
ഹാക്കത്തോണുകൾ, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ, സംരംഭക പദ്ധതികൾ തുടങ്ങിയ മത്സരങ്ങളിൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയിട്ടുള്ള അദ്ധ്യാപകർക്ക് മുൻഗണന നല്കും. പങ്കെടുക്കുന്നവർക്ക് MIC-യുടെ നിർദ്ദേശപ്രകാരമുള്ള യാത്രാബത്ത നല്കുന്നതായിരിക്കും. പങ്കാളിത്ത സർട്ടിഫിക്കറ്റും FDP പൂർത്തിയാക്കിയതിനുള്ള സർട്ടിഫിക്കറ്റും MIC & AICTE-യുടെ നിർദ്ദേശങ്ങൾ അനുസരിച്ച് നൽകും. വനിതാ ഫാക്കൽറ്റികൾക്ക് താമസത്തിനായി യൂണിവേഴ്സിറ്റി കാമ്പസിനുള്ളിലെ വനിതാ ഹോസ്റ്റലിലെ പരിമിതമായ മുറികൾ ലഭ്യമാക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 🔗 (https://duk.ac.in/iic/fdp/](https://duk.ac.in/iic/fdp/) സന്ദർശിക്കുക.
FDP യിലേക്കുള്ള രജിസ്ട്രേഷൻ 2 ഏപ്രിൽ 2025 ന് അവസാനിക്കും.
advertisement
ഇന്നൊവേഷനും സംരംഭകത്വവും വളർത്താനും അനുബന്ധ പരിപാടികൾ ആസൂത്രണം ചെയ്യാനും ഈ പരിശീലനം ഒരു മികച്ച അവസരമായിരിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
ഡിജിറ്റല്‍ സര്‍വകലാശാലയില്‍ അഞ്ച് ദിവസത്തെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം
Next Article
advertisement
'ഇന്ത്യൻ സമൂഹത്തിനു നൽകുന്ന പിന്തുണയ്ക്ക് നന്ദി';സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി മോദി സംസാരിച്ചു
'ഇന്ത്യൻ സമൂഹത്തിനു നൽകുന്ന പിന്തുണയ്ക്ക് നന്ദി';സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി മോദി സംസാരിച്ചു
  • പ്രധാനമന്ത്രി മോദിയും സൗദി കിരീടാവകാശിയും പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്തു

  • സൗദിയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു

  • മേഖലയിലെ സമുദ്ര ഗതാഗതം, ഊർജ്ജ സുരക്ഷ എന്നിവ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ചർച്ച ചെയ്തു

View All
advertisement