സൗന്ദര്യമത്സരത്തിനിടെ വായിൽ നിന്ന് സ്വന്തം പല്ലുകൾ കൊഴിഞ്ഞു വീണാൽ സുന്ദരി എന്ത് ചെയ്യും?
- Published by:Nandu Krishnan
- news18-malayalam
Last Updated:
മിസ് ഗ്രാൻഡ് തായ്‌ലൻഡ് സൗന്ദര്യമത്സരത്തിന്റെ പ്രാഥമിക റൗണ്ടിനിടെയായിരുന്നു സംഭവം
സൗന്ദര്യമത്സരത്തിനിടെ നടന്ന അപ്രതീക്ഷിത സംവത്തെ മനസാന്നിധ്യം കൈവിടാതെ പക്വതയോടെ നേരിട്ട് കയ്യടി നേടി മത്സരാർത്ഥി. മിസ് ഗ്രാൻഡ് തായ്‌ലൻഡ് സൗന്ദര്യമത്സരത്തിന്റെ പ്രാഥമിക റൗണ്ടിനിടെയായിരുന്നു സംഭവം.മത്സരത്തിലെ പ്രസംഗത്തിനിടെ പല്ലിന്റെ വെനീറുകൾ (Dental veneers) ഊരിത്തെറിച്ചെങ്കിലും ഒട്ടും പതറാതെ സാഹചര്യത്തെ നേരിട്ട കമോൾവാൻ ചനാഗോ എന്ന യുവതിയാണ് ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.
തന്റെ ആമുഖ പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ജഡ്ജിമാരുടെയും പ്രേക്ഷകരുടെയും മുന്നിൽ വെച്ചാണ് ഈ സംഭവം നടന്നതെന്ന് 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത്തരമൊരു അബദ്ധം സംഭവിച്ചിട്ടും കമോൾവാൻ പരിഭ്രമിച്ചില്ല. ഏതാനും നിമിഷങ്ങൾ വേദിയിൽ നിന്ന് തിരിഞ്ഞുനിന്ന അവർ വേഗത്തിൽ വെനീറുകൾ ശരിയാക്കി തിരികെ വെച്ചു. ഒട്ടും ആത്മവിശ്വാസം ചോരാതെ വീണ്ടും സദസ്സിനെ അഭിമുഖീകരിച്ച കമോൾവാന്റെ ശാന്തമായ പ്രതികരണം കാണികളെ ആവേശത്തിലാക്കി. വലിയ ആവേശത്തോടെയാണ് സദസ്സ് അവരെ പ്രോത്സാഹിപ്പിച്ചത്.
തുടർന്ന് യാതൊന്നും സംഭവിക്കാത്തത് പോലെ നിറഞ്ഞ പുഞ്ചിരിയോടെയും അസാമാന്യമായ ആത്മവിശ്വാസത്തോടെയും തന്റെ ഈവനിംഗ് ഗൗണിൽ അവർ വേദിയിൽ നിന്നു.സംഭത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, സമ്മർദ്ദഘട്ടത്തിൽ അവർ പ്രകടിപ്പിച്ച പ്രൊഫഷണലിസത്തെയും മാന്യതയെയും നിരവധി പേർ അഭിനന്ദിച്ചു.
advertisement
മത്സരത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ് ഈ സംഭവം അരങ്ങേറിയത്. ശനിയാഴ്ച പ്രഖ്യാപിക്കപ്പെടുന്ന വിജയി ഇന്ത്യയിൽ വെച്ച് നടക്കുന്ന മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2026-ൽ തായ്‌ലൻഡിനെ പ്രതിനിധീകരിക്കും.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Mar 28, 2026 8:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
സൗന്ദര്യമത്സരത്തിനിടെ വായിൽ നിന്ന് സ്വന്തം പല്ലുകൾ കൊഴിഞ്ഞു വീണാൽ സുന്ദരി എന്ത് ചെയ്യും?









