നീറ്റില്‍ പിന്തള്ളപ്പെട്ട 20കാരിക്ക് 72 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ റോള്‍സ് റോയിസില്‍ ജോലി ലഭിച്ചതെങ്ങനെ?
- Published by:Rajesh V
- news18-malayalam
Last Updated:
ഇത്രവലിയ നേട്ടത്തിലേക്ക് ഋതുപര്‍ണ എത്തിയത് അത്ര എളുപ്പത്തിലായിരുന്നില്ല. മെറിറ്റ് സീറ്റില്‍ എംബിബിഎസിന് പ്രവേശനം കിട്ടാതെ വന്നോടെ അവര്‍ യുപിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പിതാവിന്റെ ഉപദേശ പ്രകാരം അവര്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നു. ഇതാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായ തീരുമാനം
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നീറ്റ് പരീക്ഷ പരാജയപ്പെട്ടപ്പോൾ കര്‍ണാടക സ്വദേശി ഋതുപര്‍ണ കെ എസ് തന്റെ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നുവെന്നാണ് കരുതിയത്. എന്നാല്‍ ഇന്ന് അവര്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഢംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയിസില്‍ 72 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. 20 വയസ്സുള്ള ഋതുപര്‍ണയാണ് സ്ഥാപനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ജീവനക്കാരിയെന്ന് ഡെക്കാണ്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്രവലിയ നേട്ടത്തിലേക്ക് ഋതുപര്‍ണ എത്തിയത് അത്ര എളുപ്പത്തിലായിരുന്നില്ല. മെറിറ്റ് സീറ്റില്‍ എംബിബിഎസിന് പ്രവേശനം കിട്ടാതെ വന്നോടെ അവര്‍ യുപിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പിതാവിന്റെ ഉപദേശ പ്രകാരം അവര്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നു. ഇതാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായ തീരുമാനം.
അധ്യാറിലെ സഹ്യാദ്രി കോളേജ് ഓഫ് എഞ്ചനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ കോഴ്‌സിനാണ് അവര്‍ ചേര്‍ന്നത്. അവിടെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പ്രോജക്ടുമായി പരിചയത്തിലായത് അവര്‍ക്ക് വാഹനങ്ങളോടും മെഷീന്‍ ഡിസൈനിംഗിനോടുമുള്ള അവരുടെ താത്പര്യം വര്‍ധിക്കാന്‍ കാരണമായി. അവരുടെ ആകാംക്ഷ ആഗ്രഹമായി മാറാന്‍ അധികനാള്‍ വേണ്ടി വന്നില്ല.
advertisement
വൈകാതെ തന്നെ ഋതുപർണ തന്റെ ഒരു സുഹൃത്തിനൊപ്പം ചേര്‍ന്ന് റോബോട്ടിക്‌സില്‍ പര്യവേഷണം ആരംഭിച്ചു. കമുകിന് കീടനാശിനി തളിക്കുന്നതും വിളവെടുക്കാന്‍ സഹായിക്കുന്നതുമുള്‍പ്പെടെയുള്ള നൂതന പ്രോജക്ടുകള്‍ അവര്‍ നിര്‍മിച്ചു. ഗോവയില്‍ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇതിന് അവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു. സിംഗപ്പൂര്‍, ജപ്പാന്‍, ചൈന, റഷ്യ എന്നിവടങ്ങളിലുള്ളവരുമായാണ് അവര്‍ മത്സരിച്ചത്.
അക്കാദമിക് രംഗത്തെ മികച്ച പ്രകടനവും പ്രായോഗിക പരിചയവും വെച്ച് ഋതുപര്‍ണ റോള്‍സ് റോയിസില്‍ ഇന്റേണ്‍ഷിപ്പ് നേടിയെടുത്തു. എന്നാല്‍, ഈ ഓഫര്‍ സ്വീകരിക്കുന്നത് വരെ ഈ വിവരം അവര്‍ മാതാപിതാക്കളില്‍ നിന്ന് രഹസ്യമായി സൂക്ഷിച്ചിരുന്നു. ആദ്യം 39.58 ലക്ഷം രൂപയാണ് റോള്‍സ് റോയ്‌സ് കമ്പനി അവര്‍ക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇന്റേണ്‍ഷിപ്പില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അവരുടെ പാക്കേജ് 72.2 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
advertisement
ദക്ഷിണ കന്നഡ ഡിസി ഫെലോഷിപ്പിന്റെയും ഭാഗമാണ് അവര്‍. 15 വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ഇവര്‍ ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Karnataka
First Published :
July 18, 2025 8:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
നീറ്റില്‍ പിന്തള്ളപ്പെട്ട 20കാരിക്ക് 72 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ റോള്‍സ് റോയിസില്‍ ജോലി ലഭിച്ചതെങ്ങനെ?