Nehru Trophy| 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്
- Published by:Rajesh V
- news18-malayalam
Last Updated:
ഓണാഘോഷ വേളയിൽ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികളടക്കമുള്ള കാണികൾക്കും വിനോദസഞ്ചാരികൾക്കും സഹായകരമാവുമെന്ന് വിലയിരുത്തൽ
അലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22ന് ശനിയാഴ്ച്ച പുന്നമടക്കായലിൽ നടത്താൻ നെഹ്റുട്രോഫി ബോട്ട് റേസ് (എൻ.ടി.ബി.ആർ) സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഓണാഘോഷ വേളയിൽ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികളടക്കമുള്ള കാണികൾക്കും വിനോദസഞ്ചാരികൾക്കും സഹായകരമാവുമെന്ന് കമ്മിറ്റിയിൽ പൊതുവായ നിർദേശം ഉയർന്നതിനെത്തുടർന്നാണ് തീരുമാനം. ഇത്തവണത്തെ ജലമേളക്ക് കൂടുതൽ സ്പോൺസർമാരെ കണ്ടെത്താനും നേരത്തേ തന്നെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനും തീരുമാനിച്ചു. സ്പോൺസർഷിപ്പ് ഏതൊക്കെ വിഭാഗത്തിൽ വേണമെന്നും ബജറ്റും തുടർന്നുള്ള യോഗത്തിൽ തീരുമാനിക്കും.
ഇത്തവണത്തെ വള്ളംകളിക്ക് ആറുകോടി രൂപ വരുമാനം കണ്ടെത്താനാണ് തീരുമാനിച്ചത്. ഒരുകോടി രൂപ ടൈറ്റിൽ സ്പോൺസറിൽ നിന്ന് തന്നെ കണ്ടെത്തും. 50 ലക്ഷം രൂപയുടെ രണ്ടാമത്തെ സ്പോൺസറെയും. കഴിഞ്ഞവർഷം 4.90 കോടി രൂപയാണ് വരുമാനം ലഭിച്ചത്. വള്ളംകളി നടത്തിപ്പിനെക്കാൾ കൂടുതൽ പണം ലഭിച്ചതോടെ എൻടിബിആർ സൊസൈറ്റി ചരിത്രത്തിൽ ആദ്യമായി സഹായ പദ്ധതികൾ തുടങ്ങാൻ തീരുമാനിച്ചിരുന്നു. ഇതുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു.
advertisement
കഴിഞ്ഞ വർഷത്തെ ജലമേള നടത്തിപ്പ് മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതായും ചെയർമാനായ ജില്ലാ കളക്ടറുടെ ഇടപെടലാണ് സംഘാടനം മികച്ചതാക്കിയതെന്നും ഇതിന് ജില്ലാകളക്ടറെ അനുമോദിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ, നഗരസഭാ ചെയർപേഴ്‌സൺ മോളി ജേക്കബ്, മുൻ എംഎൽഎ സി കെ. സദാശിവൻ, ആർ കെ കുറുപ്പ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Summary: The Executive Committee of the Nehru Trophy Boat Race (NTBR) Society, chaired by Alappuzha District Collector Alex Varghese, has officially decided to conduct the 72nd Nehru Trophy Boat Race on Saturday, August 22, 2026. The committee chose this date to coincide with the Onam season, aimed at boosting attendance from tourists and NRIs visiting Kerala during the festivities. The society has set an ambitious revenue target of ₹6 crore for this edition.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
Mar 05, 2026 5:44 PM IST









