advertisement

കല്ലുമ്മക്കായ കൊയ്ത്ത് തുടങ്ങി: ജില്ല പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ തീരദേശത്ത് പുതിയ തൊഴിൽ വിപ്ലവം

Last Updated:

150 യൂണിറ്റുകള്‍ക്കായി 9 ലക്ഷം രൂപയില്‍ കല്ലുമ്മക്കായ കൃഷി വിളവെടുപ്പ്. നാല് എസ്.സി. വിഭാഗം ഉള്‍പ്പെടെ ജില്ലയില്‍ ആകെ 28 ഗ്രൂപ്പുകളെയാണ് പദ്ധതിക്ക് തെരഞ്ഞെടുത്തത്. മൂന്ന് മുതല്‍ അഞ്ച് മാസമാണ് കൃഷിയുടെ വളര്‍ച്ചക്കാലം.

വിളവെടുത്ത കല്ലുമ്മക്കായയുമായി പഞ്ചായത്ത് അംഗങ്ങൾ
വിളവെടുത്ത കല്ലുമ്മക്കായയുമായി പഞ്ചായത്ത് അംഗങ്ങൾ
പാപ്പിനിശ്ശേരി - തുരുത്തി പുതിയ ദേശീയപാത പാലത്തിനടുത്ത് കല്ലുമ്മക്കായ കൃഷിയുടെ വിളവെടുപ്പ് നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തിൻ്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 150 യൂണിറ്റുകള്‍ക്കായി 9 ലക്ഷം രൂപയിലാണ് കൃഷി വിളവെടുപ്പ് നടത്തിയത്.
നാല് എസ്.സി. വിഭാഗം ഉള്‍പ്പെടെ ജില്ലയില്‍ ആകെ 28 ഗ്രൂപ്പുകളെയാണ് പദ്ധതിക്ക് തെരഞ്ഞെടുത്തത്. ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 5.5 മീറ്റര്‍ വിസ്തൃതിയില്‍ മുള കൊണ്ട് റാക്ക് നിര്‍മിച്ച്, ഒരു മീറ്റര്‍ നീളമുള്ള കമ്പക്കയറുകളില്‍ കല്ലുമ്മക്കായ വിത്ത് തുന്നിപ്പിടിപ്പിച്ച് റാക്കുകളില്‍ കെട്ടിവെച്ചാണ് കൃഷി നടത്തുന്നത്.
മൂന്ന് മുതല്‍ അഞ്ച് മാസമാണ് കൃഷിയുടെ വളര്‍ച്ചക്കാലം. വളപ്പട്ടണം പുഴയില്‍ കൃഷി നടത്തുന്ന എസ്.ആര്‍. കല്ലുമ്മക്കായ ഗ്രൂപ്പും എഫ്.എം. ഗ്രൂപ്പും ചേര്‍ന്നാണ് ജില്ലാതല വിളവെടുപ്പ് സംഘടിപ്പിച്ചത്. കല്ലുമ്മക്കായ കൃഷി മുഖേന തീരദേശ മേഖലയിലെ മത്സ്യകര്‍ഷക കൂട്ടായ്മകള്‍ക്ക് സ്ഥിരവരുമാനവും സ്വയംതൊഴില്‍ സാധ്യതകളും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കല്ലുമ്മക്കായ കൊയ്ത്ത് തുടങ്ങി: ജില്ല പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ തീരദേശത്ത് പുതിയ തൊഴിൽ വിപ്ലവം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement