SAU| സാർക്കിന്റെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ ഡിഗ്രി, പിജി, PhD കോഴ്സുകൾ; ഇപ്പോൾ അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ പ്രധാനമായും എട്ട് സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ്, അവസരമുള്ളത്
സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോഓപ്പറേഷന്റെ (SAARC) എട്ട് അംഗരാജ്യങ്ങളുടെ സ്പോൺസർ ചെയ്യുന്ന ഒരു അന്താരാഷ്ട്ര സർവകലാശാലയാണ്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവയാണ് എട്ട് രാജ്യങ്ങൾ. ഇന്ത്യയിലെ അക്ബർ ഭവനിലെ ഒരു താൽക്കാലിക കാമ്പസിൽ 2010 ൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ തുടങ്ങി. 2023 മുതൽ, ദക്ഷിണ ഡൽഹിയിലെ മൈദാൻ ഗർഹിയിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് (ഇഗ്നോ) അടുത്ത് സ്വന്തം കാമ്പസിൽ പ്രവർത്തിക്കുന്നു.
മറ്റ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും പങ്കെടുക്കുന്നുണ്ടെങ്കിലും സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ പ്രധാനമായും എട്ട് സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ്, അവസരമുള്ളത്. വിദ്യാർത്ഥികളുടെ പ്രവേശനത്തിന് ഒരു രാജ്യ ക്വാട്ട സമ്പ്രദായമുണ്ട്. അംഗരാജ്യങ്ങളായ എട്ട് രാജ്യങ്ങളിലും വിവിധ കേന്ദ്രങ്ങളിൽ SAU വർഷം തോറും പ്രവേശന പരീക്ഷകൾ നടത്തുന്നു
പ്രവേശന നടപടിക്രമങ്ങൾ
സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ 2024-25 അധ്യയന വർഷത്തേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിഗ്രി,പിജി, പിഎച്ച്ഡി കോഴ്സുകളിലേയ്ക്കാണ്, പ്രവേശനം .അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയ്യതി, മാർച്ച് 31 ആണ്. വിവിധ കേന്ദ്രങ്ങളിൽ ഏപ്രിൽ മാസത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നൽകുക.
advertisement
വിവിധ പ്രോഗ്രാമുകൾ
ബയോടെക്നോളജി
കമ്പ്യൂട്ടർ സയൻസ്
ഇക്കണോമിക്സ്
ഇന്റർനാഷണൽ റിലേഷൻസ്
ലീഗൽ സ്റ്റഡീസ്
മാത്തമാറ്റിക്സ്
സോഷ്യോളജി
എന്നിവയിൽ മാസ്റ്റേഴ്സ്, പിഎച്ച്ഡി ലെവൽ പ്രോഗ്രാമുകളുണ്ട്. ഇതുകൂടാതെ, ബിടെക്, ഡ്യുവൽ ഡിഗ്രി (ബിടെക് + എംടെക്), എംടെക്, ഇന്റഗ്രേറ്റഡ് എംഎസ്‌സി + എംടെക് എന്നിവയുൾപ്പെടെ കമ്പ്യൂട്ടർ സയൻസിൽ നാല് പ്രോഗ്രാമുകളുമുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 26, 2024 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
SAU| സാർക്കിന്റെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ ഡിഗ്രി, പിജി, PhD കോഴ്സുകൾ; ഇപ്പോൾ അപേക്ഷിക്കാം