• HOME
  • »
  • NEWS
  • »
  • career
  • »
  • Exam Anxiety | പരീക്ഷാ പേടിയുണ്ടോ? മറികടക്കാൻ ഈ വഴികൾ പരീക്ഷിക്കൂ..

Exam Anxiety | പരീക്ഷാ പേടിയുണ്ടോ? മറികടക്കാൻ ഈ വഴികൾ പരീക്ഷിക്കൂ..

പരീക്ഷ പേടിയെ കൈകാര്യം ചെയ്യാൻ ഈ കാര്യങ്ങളും ഒന്നു പരീക്ഷിക്കാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    പരീക്ഷകൾ എന്ന് കേൾക്കുമ്പോഴേ മിക്ക കുട്ടികൾക്കും ഉള്ളിൽ ആധിയാണ്. ചിലപ്പോൾ ഈ പേടി അവരെ പല രീതിയിലും ബാധിക്കാം. പരീക്ഷാ പേടിയും മാർക്ക് കുറവുമെല്ലാം ഇന്ത്യയിൽ തന്നെ പല കുട്ടികളുടെയും ആത്മഹത്യകൾക്ക് വരെ കാരണമായിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളുടെ സമ്മർദ്ദവും ഇതിന് പിന്നിലുണ്ട്. എന്നാൽ പരീക്ഷയെ കുറിച്ചുള്ള പേടി വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വരെ തകർത്തേക്കാവുന്ന ഒന്നാണ്.

    പരീക്ഷയ്ക്ക് മുമ്പ് ഉണ്ടാകുന്ന ചെറിയ ടെൻഷൻ വിദ്യാർത്ഥികളിൽ സാധാരണ കണ്ടുവരുന്ന കാര്യമാണെങ്കിലും ഇത് ചില വിദ്യാർത്ഥികളെ വലിയ രീതിയിൽ ബാധിക്കാറുണ്ട്. പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭയം, മുൻ പരീക്ഷകളിൽ ഉള്ള മാർക്ക് കുറവ്, മതിയായ തയ്യാറെടുപ്പിന്റെ അഭാവം എന്നിവയെല്ലാം വിദ്യാർത്ഥികളിൽ ഈ പരീക്ഷ പേടിക്ക് പിന്നിലെ കാരണങ്ങളാവാം . എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പരീക്ഷ പേടിയെ മറികടക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും

    എന്താണ് പരീക്ഷാ പേടി?

    പരീക്ഷയ്ക്ക് മുമ്പ് കുട്ടികളിലോ കൗമാരക്കാരിലോ കണ്ടുവരുന്ന ഭയം, അസ്വസ്ഥത, ഉത്കണ്ഠ എന്നിവയാണ് പരീക്ഷാ പേടി (Exam Anxiety ) എന്ന് ന്യൂ ഡൽഹിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും സൈക്യാട്രിസ്റ്റുമായ ഡോ. പ്രേരണ കുക്രേറ്റി പറയുന്നു. ഇത് ഒരു വ്യക്തിയുടെ പഠനശേഷിയെയും ഓർമശക്തിയെയും വരെ പ്രതികൂലമായി ബാധിച്ചേക്കാം. ഇതുമൂലം പല കുട്ടികൾക്കും പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ പരീക്ഷയ്ക്ക് മുമ്പ് ഉത്കണ്ഠ ഉണ്ടാകുന്നത് സാധാരണമാണെന്ന് വിദ്യാർത്ഥികൾ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കൂടാതെ പരീക്ഷ പേടിയെ കൈകാര്യം ചെയ്യാൻ ഈ കാര്യങ്ങളും ഒന്നു പരീക്ഷിക്കാം.

    ടൈംടേബിൾ അനുസരിച്ച് തയ്യാറെടുക്കുക

    നിങ്ങൾ പരീക്ഷയ്ക്ക് നന്നായി തയ്യാറെടുത്തിട്ടുണ്ട് എന്നതാണ് ആദ്യമായി ഉറപ്പുവരുത്തേണ്ടത്. ഒരു ടൈംടേബിൾ പ്രകാരം പഠനം ആരംഭിക്കാൻ ശ്രമിക്കുക. പരീക്ഷയ്ക്ക് നന്നായി തയ്യാറെടുത്തിട്ടുണ്ടെങ്കിൽ തന്നെ വിദ്യാർത്ഥികളിൽ ഈ പേടി കുറയും. കൂടാതെ പഠിക്കുന്ന സമയം ചെറിയ ഇടവേളകൾ എടുക്കണം. ഇത് നിങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുകയും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പഠിക്കാൻ നിങ്ങളെ സജ്ജമാക്കുകയും ചെയ്യും.

    പകൽ സമയത്ത് പഠിക്കാൻ ശ്രമിക്കുക

    പരമാവധി പകൽ സമയത്ത് പഠിക്കാൻ ശ്രമിക്കുക. സമയം വൈകുന്തോറും നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ വിദ്യാർത്ഥികൾ ഉറങ്ങണം. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും കുട്ടികൾ ഉത്കണ്ഠാകുലരാകാതിരിക്കാൻ സഹായിക്കുകയും ചെയ്യും.

    ദിവസവും വ്യായാമം ചെയ്യുക

    നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്താൻ ആണ് ഇതിലൂടെ ശ്രദ്ധിക്കേണ്ടത്. ഇതുവഴി നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുകയും ഊർജ്ജസ്വലരാകാൻ സഹായിക്കുകയും ചെയ്യും. കൂടാതെ പരീക്ഷയ്ക്ക് മുമ്പ് ഉത്കണ്ഠ കുറയ്ക്കാൻ ദിവസവും വ്യായാമവും ചെയ്യുക.

    നെഗറ്റീവ് ചിന്തകളെ മാറ്റിനിർത്തുക

    സ്വയം പോസിറ്റീവായിരിക്കാൻ ശ്രമിക്കുക.നിങ്ങളുടെ നെഗറ്റീവ് ചിന്തകളെ മാറ്റി നിർത്തി നല്ല മനോഭാവത്തോടുകൂടി പരീക്ഷകളെ സമീപിക്കുക. ഇതിലൂടെ പരീക്ഷാ പേടിയെ മറികടക്കാൻ വിദ്യാർത്ഥികൾക്ക് ഒരു പരിധിവരെ സാധിക്കും

    Published by:user_57
    First published: