പ്രതിശ്രുത വരന്റെ പ്രണയം കൈയ്യോടെ പിടിച്ച് വധു; കാമുകിക്ക് അയച്ച പ്രണയ സന്ദേശം വായിച്ചത് അൾത്താരയിൽ അതിഥികൾക്ക് മുന്നിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
വരന്റെ യഥാര്‍ത്ഥ മുഖം എല്ലാവര്‍ക്കും മുന്നിൽ തുറന്നുകാട്ടാനും അയാളുടെ വഞ്ചന എല്ലാവരെയും അറിയിക്കാനുമാണ് വധു ശ്രമിച്ചത്
എല്ലാ വിവാഹ ആഘോഷങ്ങളും സന്തോഷത്തില്‍ അവസാനിക്കണമെന്നില്ല. ചിലര്‍ക്ക് ആഗ്രഹിച്ചതിനേക്കാള്‍ നല്ല ജീവിതം ലഭിക്കും. ചിലര്‍ക്ക് ചിലപ്പോള്‍ ദുരിത ജീവിതമായിരിക്കും. വിവാഹ ദിവസവും അങ്ങനെ തന്നെയാണ്. ചിലപ്പോള്‍ ഒരു പ്രശ്‌നങ്ങളുമില്ലാതെ ആഘാഷങ്ങള്‍ നടക്കുന്നു. മറ്റുചിലപ്പോള്‍ അപ്രതീക്ഷിതമായ സംഭവങ്ങള്‍ വിവാഹ ദിവസത്തെ സന്തോഷം കെടുത്തുന്നു.
ഇത്തരമൊരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് തന്റെ പ്രതിശ്രുത വരന് മറ്റൊരു പ്രണയമുണ്ടായിരുന്നുവെന്ന് വധു അറിയുന്നു. ഇതോടെ വിവാഹത്തിന്റെ സന്തോഷം ദുഃഖകരമായ സാഹചര്യത്തില്‍ അവസാനിക്കുന്നു.
തന്നെ വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിക്ക് ദീര്‍ഘകാലമായി മറ്റൊരു പ്രണയം ഉണ്ടെന്നറിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി നിശബ്ദമായി ആ ബന്ധത്തില്‍ നിന്നും പിന്മാറിയില്ല. പകരം വരനും കാമുകിയും തമ്മിലുള്ള സന്ദേശങ്ങള്‍ അള്‍ത്താരയില്‍ അതിഥികള്‍ക്കു മുന്നില്‍ ഉറക്കെ വായിച്ചു.
തന്റെ വിവാഹത്തിനു മുമ്പ് സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിനിടയിലാണ് കേസി എന്ന പെണ്‍കുട്ടിക്ക് അജ്ഞാത നമ്പറുകളില്‍ നിന്നും നിരവധി സ്‌ക്രീന്‍ഷോട്ടുകള്‍ ലഭിച്ചത്. തന്റെ പ്രതിശ്രുത വരന്‍ വിവാഹത്തിന് മുമ്പ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് ഈ സ്‌ക്രീന്‍ഷോട്ടുകളില്‍ നിന്നും അവള്‍ക്ക് മനസ്സിലായി. ഇത് കണ്ടെത്തിയതോടെ അവള്‍ കരഞ്ഞു. ഈ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ സുഹൃത്തുക്കള്‍ അവളെ പ്രേരിപ്പിക്കുകയും ചെയ്തു.
advertisement
എന്നാല്‍ വരന്റെ യഥാര്‍ത്ഥ മുഖം എല്ലാവര്‍ക്കും മുന്നിൽ തുറന്നുകാട്ടാനും അയാളുടെ വഞ്ചന എല്ലാവരെയും അറിയിക്കുന്നതിനും വേണ്ടി വിവാഹവുമായി മുന്നോട്ടുപോകാന്‍ അവള്‍ തീരുമാനിച്ചു. സംഭവം അറിഞ്ഞ ദിവസം രാത്രി അവള്‍ക്ക് ഉറങ്ങാനായില്ല. നേരം വെളുത്തപ്പോള്‍ സുഹൃത്തുക്കളോട് തന്റെ തീരുമാനം അവള്‍ പറഞ്ഞു. വിവാഹവുമായി മുന്നോട്ടുപോയി കുടുംബാംഗങ്ങള്‍ക്കും മറ്റ് അതിഥികള്‍ക്കും മുന്നില്‍ അയാളെ തുറന്നുകാട്ടാനായിരുന്നു തീരുമാനം.
വധു അവളുടെ ഏറ്റവും സന്തോഷകരമായ ദിവസം നാടകീയമായ സംഭവങ്ങളുടെ വേദിയാക്കി മാറ്റി.
സോഷ്യല്‍മീഡിയയില്‍ നിരവധി പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നു. എവിടെയും എത്താത്ത ദാമ്പത്യത്തില്‍ നിന്നും നിങ്ങള്‍ സ്വയം രക്ഷിച്ചുവെന്ന് ഒരാള്‍ കുറിച്ചു. വരന്‍ അപമാനിക്കപ്പെട്ടോ എന്നും ഇത് അവന്റെ പ്രവൃത്തികളുടെ ഫലമാണെന്നും മറ്റൊരാള്‍ കുറിച്ചു. ഇത് ഒരു പരാജയമല്ല ആ ബന്ധത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍ ഒരു അനുഗ്രഹമാണെന്നും മറ്റൊരാള്‍ കുറിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
October 01, 2025 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രതിശ്രുത വരന്റെ പ്രണയം കൈയ്യോടെ പിടിച്ച് വധു; കാമുകിക്ക് അയച്ച പ്രണയ സന്ദേശം വായിച്ചത് അൾത്താരയിൽ അതിഥികൾക്ക് മുന്നിൽ