സത്യ നദെല്ല ഉൾപ്പെടെയുള്ളവർ പൂർവവിദ്യാർത്ഥികൾ; ശതാബ്ദി നിറവിൽ 100 കോടി സമാഹരിക്കാൻ ഹൈദരാബാദ് പബ്ലിക് സ്കൂൾ

Last Updated:

പൂർവ വിദ്യാർത്ഥികളിൽ നിന്ന് 100 കോടി രൂപ സമാഹരിച്ച് 2025-ഓടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് സ്കൂൾ ലക്ഷ്യമിടുന്നത്

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ഉൾപ്പെടെയുള്ള പ്രമുഖർ പഠിച്ച ഹൈദരാബാദ് പബ്ലിക് സ്കൂൾ ശതാബ്ദി നിറവിൽ. ഇതോടനുബന്ധിച്ച് സ്കൂളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി 100 കോടി രൂപ സമാഹരിക്കാനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. സത്യ ന​ദെല്ലയെ കൂടാതെ അഡോബ് സിസ്റ്റംസ് പ്രസിഡന്റും സിഇഒയുമായ ശന്തനു നാരായൺ, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെ തുടങ്ങിയവരെയ്യാം ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. ഡിസംബർ 24 ഞായറാഴ്ച പൂർവ വിദ്യാർത്ഥികൾക്കായി നടക്കുന്ന അത്താഴവിരുന്നിൽ ഇവർ പങ്കെടുക്കുമെന്നാണ് വിവരം.
1860 ൽ പണികഴിപ്പിച്ച ഈ കെട്ടിടത്തിൽ 11 മുറികൾ, ഒരു ഡൈനിംഗ് ഹാൾ, ഒരു സിനിമാ ഹാൾ, ഒരു ദർബാർ ഹാൾ, ഒരു ഡൈനിംഗ് റൂം എന്നിവയെല്ലാം ഉൾപ്പെടുന്നു. പൂർവ വിദ്യാർത്ഥികളിൽ നിന്ന് 100 കോടി രൂപ സമാഹരിച്ച്, 2025-ഓടെ, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് ഹൈദരാബാദ് പബ്ലിക് സ്കൂൾ ലക്ഷ്യമിടുന്നത്. ഒളിമ്പിക്സിൽ വരെ മത്സരിക്കാൻ കഴിയുന്ന അത്‌ലറ്റുകളെ വാർത്തെടുക്കുന്നതിനും അത്യാധുനിക രീതിയിൽ കായിക സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് 25 കോടി രൂപ നിക്ഷേപിക്കാനും ബാക്കിയുള്ള ഫണ്ട് സ്കൂളിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കായി ഉപയോഗിക്കാനുമാണ് ആലോചിക്കുന്നത്.
advertisement
''ഹൈദരാബാദ് പബ്ലിക് സ്കൂളിന്റെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകുന്നവരാണ് ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ. മികവിന്റെ കേന്ദ്രമായ ഇവിടം ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ശദാബ്ദി നിറവിലുള്ള ഈ സ്ഥാപനം ഇപ്പോൾ അടിസ്ഥാന സൗകര്യ വികസനത്തിനായി പൂർവ വിദ്യാർത്ഥികളിൽ നിന്നും ഫണ്ട് സമാഹരിക്കുകയാണ്. എഐ സംവിധാനത്തോടു കൂടിയ ലാബ് സൗകര്യങ്ങൾ, റോബോട്ടിക്സ് സൗകര്യങ്ങൾ, ഒരു മൾട്ടിസ്‌പോർട്ട് കോംപ്ലക്സ്, സ്കോളർഷിപ്പ് അവാർഡുകൾ, മെന്റർഷിപ്പ്, സംരംഭകത്വ പരിപാടികൾ തുടങ്ങിയ കാര്യങ്ങൾക്കായി ഈ ഫണ്ട് ഉപയോഗിക്കും'', ഹൈദരാബാദ് പബ്ലിക് സ്കൂൾ സൊസൈറ്റി പ്രസിഡൻറ് ഗുസ്തി നോറിയ പറഞ്ഞു.
advertisement
ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് ശതാബ്ദിയോട് അനബന്ധിച്ച് ഹൈദരാബാദ് പബ്ലിക് സ്കൂളിൽ നടക്കുന്നത്. ഇതിന്റെ ഭാ​ഗമായി, രാഷ്ട്രപതി ദ്രൗപതി മുർമു എച്ച്‍പിസി മ്യൂസിയവും ഉദ്ഘാടനം ചെയ്തിരുന്നു. സത്യ നദെല്ല, ശന്തനു നാരായൺ, അജയ് പാൽ ബംഗ, പ്രേം വത്സ, ഹർഷ ഭോഗ്ലെ തുടങ്ങിയ പൂർവ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. മുൻപ് ഐഐടി ബോബെയിലെ പൂർവ വിദ്യാർത്ഥിയും ഇൻഫോസിസ് സഹസ്ഥാപകനുമായ നന്ദൻ നിലകേനി സ്ഥാപനത്തിന് 315 കോടി സംഭാവന നല്‍കിയതും വാർത്തയായിരുന്നു. ഇത്തരത്തിൽ ഒരു പൂർവ വിദ്യാർത്ഥിയിൽ നിന്നും ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് സംഭാവനയായി ലഭിക്കുന്ന ഏറ്റവും ഉയർന്നന തുകയാണിത്. 973-ല്‍ ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയയാളാണ് നന്ദന്‍ നിലകേനി.
മലയാളം വാർത്തകൾ/ വാർത്ത/Career/
സത്യ നദെല്ല ഉൾപ്പെടെയുള്ളവർ പൂർവവിദ്യാർത്ഥികൾ; ശതാബ്ദി നിറവിൽ 100 കോടി സമാഹരിക്കാൻ ഹൈദരാബാദ് പബ്ലിക് സ്കൂൾ
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement