advertisement

Kerala Digital University അഞ്ചാം വർഷത്തിലേക്ക്

Last Updated:

ഏകദേശം 100 കോടി ബഡ്ജറ്റിൽ 70–80% വരുമാനം പ്രോജക്റ്റുകളിലൂടെ സ്വയം സമാഹരിക്കുന്ന സാമ്പത്തിക മാതൃകയിലേക്കാണ് യൂണിവേഴ്സിറ്റി മുന്നേറുന്നത്

News18
News18
തിരുവനന്തപുരം: ഡിജിറ്റൽ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന സമഗ്ര വിദ്യാഭ്യാസ മാതൃകയിലൂടെ ശ്രദ്ധേയമായ Kerala Digital University അഞ്ചാം വർഷത്തിലേക്ക്.
ബയോ-എഐ, കമ്പ്യൂട്ടേഷണൽ സയൻസ്, കമ്പ്യൂട്ടേഷണൽ ഡ്രഗ് ഡിസൈൻ തുടങ്ങി future Technology മേഖലകൾ കേന്ദ്രീകരിച്ചുള്ള കോഴ്സുകൾക്കൊപ്പം, പ്രശ്നപരിഹാര ശേഷിയും പ്രായോഗിക തൊഴിൽ പരിചയവും വളർത്തുന്ന പഠനരീതിയാണ് യൂണിവേഴ്സിറ്റിയുടെ പ്രത്യേകത എന്നും വിദ്യാഭ്യാസം, ഗവേഷണം, പ്രൊഡക്റ്റ് വികസനം എന്നീ മേഖലകളെ ഒരുമിപ്പിക്കുന്ന പ്രവർത്തന മാതൃകയും CMM ലെവൽ 3 ലക്ഷ്യമാക്കിയ എന്റർപ്രൈസ് സോഫ്റ്റ്‌വെയർ വികസന പ്രവർത്തനങ്ങളും ആണ് യൂണിവേഴ്സിറ്റിയെ സവിശേഷമാക്കുന്നതെന്നും യൂണിവേഴ്സിറ്റിയുടെ അഞ്ചാം വാർഷിക ആഘോഷ പരിപാടികൾ വിശദീകരിക്കുന്നതിനായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഡോ.സജി ഗോപിനാഥ് പറഞ്ഞു.
advertisement
“Earn While You Learn” ആശയത്തിലൂന്നിയ എം.എസ്.സി പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് മാസത്തിൽ ₹10,000 മുതൽ ₹40,000 വരെ സമ്പാദിക്കാനുള്ള അവസരമുണ്ട്. ഏകദേശം ₹100 കോടി ബഡ്ജറ്റിൽ 70–80% വരുമാനം പ്രോജക്റ്റുകളിലൂടെ സ്വയം സമാഹരിക്കുന്ന സാമ്പത്തിക മാതൃകയിലേക്കാണ് യൂണിവേഴ്സിറ്റി മുന്നേറുന്നത്.
27 പേറ്റന്റുകൾ സ്വന്തമാക്കിയിട്ടുള്ള സ്ഥാപനത്തിൽ ദേശീയ-അന്താരാഷ്ട്ര ഗവേഷണ പദ്ധതികളിൽ പ്രവർത്തിക്കുന്ന ഫാക്കൽറ്റികളാണ് ഭൂരിപക്ഷം.
പഠനം, പരിശീലനം, ഒപ്പം തൊഴിൽ -എന്നിവയെ ഏകീകരിക്കുന്ന സമഗ്ര പദ്ധതികളിലൂടെ ആഗോള നിലവാരത്തിലുള്ള ഡിജിറ്റൽ മാതൃക സൃഷ്ടിക്കുകയാണ് യൂണിവേഴ്സിറ്റിയുടെ ലക്ഷ്യമെന്നും സോ.സജി ഗോപിനാഥ് പറഞ്ഞു.
advertisement
പുതു സാങ്കേതിക മാറ്റങ്ങളെ വിദ്യാർത്ഥിലോകത്തിന് പരിചയപ്പെടുത്തുന്നതോടൊപ്പം അതിന്റെ സാധ്യതകൾ സാമൂഹ്യമാറ്റത്തിന് ചാലക ശക്‌തിയാക്കേണ്ടതെങ്ങനെ എന്ന അന്വേഷണവും 5ാം വാർഷികാഘോഷ പരിപാടികളുടെ പ്രമേയമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമെന്നോണം
Al ഹാക്കത്തോൺ, Al പവേർഡ് ക്വിസ്, സ്കൂൾ കുട്ടികൾക്കായുളള Al വർക്ക് ഷോപ്പുകൾ,വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയ പാനൽ ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിച്ചിരിക്കുന്നു.
മൈക്രോസോഫ്റ്റ് പ്രിൻസിപ്പൽ റിസർച്ച് സയന്റിസ്റ്റ് പ്രൊഫസർ സ്വാമി മനോഹറാണ് സ്ഥാപക ദിന പ്രഭാഷണം നടത്തിയത്. Al - ടെക്നോളജി ലോകത്തെ ലിംഗപരമായ ഇടപെടലുകളെ കുറിച്ച് ഈ മേഖലയിലെ പ്രമുഖരായ സ്ത്രീകൾ പങ്കെടുത്ത സംവാദവും ഇതോടൊപ്പം നടന്നു.
advertisement
കേരളത്തിന്റെ ഭരണനിർവഹണ മേഖലകളിലെ ഡിജിറ്റൽ മാറ്റങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ സംസാരിക്കും. ഐടി സെക്രട്ടറി സാംബശിവ റാവു, KSITL എം ഡി സന്തോഷ് ബാബു തുടങ്ങിയവർ വിവിധ സർക്കാർ വകുപ്പുകളെ പ്രതിനിധീകരിച്ച് ഈ സംവാദത്തിൽ പങ്കെടുക്കും.
അലയൻസ് സർവീസസ് CEO ജിസൻ ജോൺ, ടാറ്റാ എലക്സി ഹെഡ് A ശ്രീകുമാർ, UST ഗ്ലോബലിന്റെ റീജിയണൽ ഹെഡ് ശില്പാ മേനോൻ തുടങ്ങിയവർ പുതിയ കാലത്ത് വ്യാവസായിക മേഖലകളിൽ ഉണ്ടാകുന്ന സാങ്കേതികമാറ്റങ്ങളെ കമ്പനികൾ എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന് വിദ്യാർത്ഥികളോട് വിശദീകരിക്കും. സൺ ടെക്, അർമേ ഡാ, സ്കിൽ അപ് ഗ്ലോബൽ തുടങ്ങിയ കമ്പനികളിലെ എച്ച്ആർ മേധാവികൾ 'Al ലോകത്തെ തൊഴിൽ വിപണിയിൽ ഉണ്ടാകുന്ന മാറ്റങളെ കുറിച്ച് സംസാരിക്കും. വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന Al മെഗാ ക്വിസിൽ നിർമ്മിത ബുദ്ധിയും മനുഷ്യബുദ്ധിയും തമ്മിൽ മാറ്റുരയ്ക്കും. 'സാമൂഹ്യ നന്മയ്ക്ക് Al' എന്ന വിഷയത്തെ അടിസ്ഥാനമാക്കി
advertisement
24 മണിക്കൂർ നീളുന്ന Al ഹാക്കത്തോണും വാർഷികാഘോഷ പരിപാടികളിലെ പ്രധാന ആകർഷണമാണ്.
വരുൺ രമേഷ് നയിക്കുന്ന എഐ ഫിലിം മേക്കിംഗ് വർക്ക്‌ഷോപ്പും ഫിലിം ഫെസ്റ്റിവലുമാണ് മൂന്നാം ദിവസത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും TReST റിസേർച്ച് പാർക്കിന്റെ ചെയർമാനുമായ പ്രൊഫ. സാബു തോമസ് നിർമ്മിത ബുദ്ധിയിലും പുതു സാങ്കേതികവിദ്യകളിലും ഉള്ള പ്രായോഗിക ഗവേഷണത്തെ കുറിച്ചുള്ള ചർച്ച നയിക്കും. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് വൈസ് ചാൻസ് ലർ പ്രൊഫ. ജഗതി രാജ് വി.പി, മുൻ KTU വിസിയും TReST റിസേർച്ച് പാർക്കിന്റെ CEO യുമായ Dr. രാജശ്രീ M S, കെ ഡിസ്ക് മെമ്പർ സെക്രട്ടറി Dr. P V ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഈ പാനൽ ചർച്ചയിൽ പങ്കെടുക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
Kerala Digital University അഞ്ചാം വർഷത്തിലേക്ക്
Next Article
advertisement
വരന്റെ ബന്ധു വധുവിന്റെ വളർത്തുനായയെ തല്ലി; കല്യാണപ്പന്തലിൽ കൂട്ടത്തല്ല്, ഒടുവിൽ വിവാഹം മുടങ്ങി
വരന്റെ ബന്ധു വധുവിന്റെ വളർത്തുനായയെ തല്ലി; കല്യാണപ്പന്തലിൽ കൂട്ടത്തല്ല്, ഒടുവിൽ വിവാഹം മുടങ്ങി
  • വധുവിന്റെ വളർത്തുനായയെ വരന്റെ ബന്ധു തല്ലിയതോടെ കല്യാണപ്പന്തലിൽ വലിയ സംഘർഷം ഉണ്ടായി

  • വടിയും കസേരകളും ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിൽ വധുവിന്റെ ബന്ധുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു

  • സംഘർഷത്തെ തുടർന്ന് വിവാഹം പാതിവഴിയിൽ ഉപേക്ഷിക്കുകയും വധുവിന്റെ കുടുംബം പ്രയാഗ്‌രാജിലേക്ക് മടങ്ങി

View All
advertisement