'പ്രശോഭിനെതിരായ ലൈംഗിക പരാതി പാലക്കാട് പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിൻ്റെ തെളിവ്': ശോഭാ സുരേന്ദ്രൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
പ്രശോഭിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്നും ശോഭാ സുരേന്ദ്രൻ
പാലക്കാട് നഗരസഭാ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതി പാലക്കാട് മണ്ഡലത്തിൽ ഒരു മാങ്കൂട്ടമല്ല പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിൻ്റെ തെളിവെന്ന് ബിജെപി നേതാവും പാലക്കാട് സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ. പാലക്കാട് മണ്ഡലത്തിൽ നിരവധി ഒളിത്താവളങ്ങൾ പാലക്കാടുണ്ട്. അവിടെ നിരവധി മാങ്കൂട്ടങ്ങൾ ഉണ്ട്, അവർ പറഞ്ഞു
കോൺഗ്രസിന് നാണമുണ്ടോ എന്ന് ചോദിച്ച ശോഭാ സുരേന്ദ്രൻ കുറ്റക്കാർക്കെതിരെ ഏറ്റവും വരെ പോകുമെന്നും പറഞ്ഞു. വോട്ടു പിടിക്കാനുള്ള സമയം നഷ്ടമായാലും വേണ്ടില്ല പ്രചാരണം നിർത്തി വെച്ച് SP ഓഫീസിലേക്ക് പ്രതിഷേധം നടത്തും. പ്രശോഭിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യണം. നടപടി ഉണ്ടായില്ലെങ്കിൽ കുറ്റക്കാരൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങില്ല. ഉടൻ പാലക്കാട് SP യെ കാണും.എന്തു കൊണ്ട് അറസ്റ്റ് വൈകുന്നു? ഇനിയും അറസ്റ്റ് വൈകിയാൽ പൊലീസിനെതിരെ സമരം നടത്തും, ശോഭ പറഞ്ഞു.
advertisement
ജോലി വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് പ്രശോഭ് സി വത്സനെതിരെ കേസെടുത്തത്. ഗർഭിണിയാണെന്നറിയിച്ചപ്പോൾ അലസിപ്പിക്കാനുള്ള മരുന്ന് കഴിക്കാൻ നിർബന്ധിപ്പിച്ചെന്നും പിന്നീടാണ് താൻ ചതിക്കപ്പെട്ടെന്ന് മനസ്സിലായതെന്നും പരാതിയിലുണ്ട് .
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പ്രശോഭ്. മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ചിരുന്ന ഫ്ലാറ്റ് പ്രശോഭിന്റെ കുന്നത്തൂർമേട് നോർത്ത് വാർഡിലായിരുന്നു.
കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽപ്പെട്ട ഏറെക്കാലം മാറി നിന്ന രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തിരിച്ചെത്തിയത് നഗരസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായിരുന്നു.11 വോട്ടിന് വിജയിച്ചശേഷം പ്രശോഭ് ആദ്യം പോയി കണ്ടതും രാഹുലിനെയായിരുന്നു .
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
Mar 27, 2026 5:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രശോഭിനെതിരായ ലൈംഗിക പരാതി പാലക്കാട് പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിൻ്റെ തെളിവ്': ശോഭാ സുരേന്ദ്രൻ









