advertisement

തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായുള്ള വാഹനപരിശോധനയ്ക്കിടെ 38 ​ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ

Last Updated:

മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്

News18
News18
മലപ്പുറം: തിരഞ്ഞെടുപ്പിന്റെ ഭാ​​ഗമായുള്ള വാഹനപരിശോധനയ്ക്കിടെ 38 ​ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ. ചെക്കോട് സ്വദേശിയായ അംജദ് ഖാനെയാണ് എക്സൈസ് ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്. വണ്ടൂരിൽ വച്ചാണ് പ്രതി പിടിയിലായത്.
38.98 ​ഗ്രാം എംഡിഎംഎ അംജദ് ഖാനിൽ നിന്നും പിടികൂടി. പ്രദേശത്ത് വൻ തോതിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. എക്സൈസ് ഷാഡോ സംഘം ഇയാളെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ബെം​ഗളൂരുവിൽ നിന്നാണ് ഇയാൾ സ്ഥിരമായി മയക്കുമരുന്ന് ഇറക്കുമതി ചെയ്തിരുന്നത്. തുടർന്ന് പ്രതിയുടെ നാട്ടിലും സമീപപ്രദേശങ്ങിലും വിറ്റിരുന്നു.
ഒന്നരലക്ഷത്തോളം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും എക്സൈസ് അന്വേഷിച്ചുവരികയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായുള്ള വാഹനപരിശോധനയ്ക്കിടെ 38 ​ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ
Next Article
advertisement
സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ പാചകവാതക വിഹിതം 70 ശതമാനമായി ഉയർത്തി കേന്ദ്ര സർക്കാർ
സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ പാചകവാതക വിഹിതം 70 ശതമാനമായി ഉയർത്തി കേന്ദ്ര സർക്കാർ
  • കേന്ദ്ര സർക്കാർ വാണിജ്യ പാചകവാതക വിഹിതം 70 ശതമാനമായി ഉയർത്തിയതായി പ്രഖ്യാപിച്ചു

  • സ്റ്റീൽ, ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽസ് ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് തീരുമാനം ആശ്വാസം നൽകും

  • പ്രകൃതിവാതകം ഉപയോഗിക്കാൻ കഴിയാത്ത ഉൽപ്പാദന യൂണിറ്റുകൾക്ക് മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു

View All
advertisement