എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ: മന്ത്രി ശിവൻകുട്ടി

Last Updated:

മാർച്ച് 31 ഈസ്റ്റർ ദിനത്തിൽ മൂല്യനിർണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അധ്യാപകർക്ക് ഉണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.

എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയ തീയതിയായതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.എസ്.എസ്.എൽ.സി. മൂല്യനിർണ്ണയം ഏപ്രിൽ 3 മുതലാണ് ആരംഭിക്കുക. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കുമെന്നാണ് കണക്ക്.
ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം ഏപ്രിൽ 3 ന് ആരംഭിക്കും. 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 3 ന് ആരംഭിക്കും.8 ക്യാമ്പുകളിലായി 2200 അധ്യാപകർ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണ്ണയ ക്യാമ്പുകളുടെ പ്രവർത്തനം. മാർച്ച് 31 ഈസ്റ്റർ ദിനത്തിൽ മൂല്യനിർണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അധ്യാപകർക്ക് ഉണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Career/
എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ: മന്ത്രി ശിവൻകുട്ടി
Next Article
advertisement
പ്രമേഹരോഗികള്‍ക്ക് മൂത്രാശയ സംബന്ധമായ ബുദ്ധിമുട്ട്  എന്തുകൊണ്ട്?
പ്രമേഹരോഗികള്‍ക്ക് മൂത്രാശയ സംബന്ധമായ ബുദ്ധിമുട്ട് എന്തുകൊണ്ട്?
  • പ്രമേഹമുള്ളവരില്‍ മൂത്രാശയം ഓവറാക്ടീവ് ആകാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനങ്ങള്‍ പറയുന്നു.

  • മൂത്രാശയത്തിന്റെ സവേദനക്ഷമത നഷ്ടപ്പെടുന്നത് മൂത്രാശയ നിയന്ത്രണ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

  • മൂത്രാശയ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ പ്രമേഹം നിയന്ത്രിച്ച് പെല്‍വിക് ഫ്‌ളോര്‍ വ്യായാമങ്ങള്‍ ചെയ്യുക.

View All
advertisement