advertisement

സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര വിദ്യാലയമായി കണ്ണൂർ മുണ്ടേരി സ്കൂൾ

Last Updated:

1980 കളില്‍ സ്ഥാപിതമായ മുണ്ടേരി സ്‌കൂള്‍ അംഗീകാര നിറവില്‍. വികസന മാതൃകയിലൂടെ നിര്‍മിതമായ സ്‌കൂള്‍, ഇന്ന് സംസ്ഥാനത്തെ ആദ്യ സമഗ്ര അന്തര്‍ദേശീയ വിദ്യാലയമാണ്.

മുഖ്യമന്ത്രി, മുണ്ടേരി സ്കൂൾ  സമഗ്ര അന്തർദേശീയ വിദ്യാലയമായി പ്രഖ്യാപിക്കുന്നു
മുഖ്യമന്ത്രി, മുണ്ടേരി സ്കൂൾ  സമഗ്ര അന്തർദേശീയ വിദ്യാലയമായി പ്രഖ്യാപിക്കുന്നു
പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി 5000 കോടി രൂപയാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുണ്ടേരി ഗവണ്‍മെൻ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ സംസ്ഥാനത്തെ ആദ്യത്തെ സമഗ്ര അന്തര്‍ദേശീയ വിദ്യാലയമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ഒരു ഹൈസ്‌കൂള്‍ എന്ന നിലയില്‍ നിന്ന് മാറി രാജ്യത്തിന് മാതൃകയാകുന്ന രീതിയിലുള്ള വികസനം ആര്‍ജിക്കാന്‍ കഴിഞ്ഞു എന്നതാണ് മുണ്ടേരി സ്‌കൂളിൻ്റെ പ്രത്യേകത. 1980കളിലാണ് സ്‌കൂള്‍ സ്ഥാപിതമായത്. അഞ്ച് പതിറ്റാണ്ടിനിടയില്‍ വലിയ വളര്‍ച്ചയും വികാസവും മുണ്ടേരി സ്‌കൂളിന് കൈവരിക്കാന്‍ കഴിഞ്ഞു. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനൊപ്പം പഞ്ചായത്തിലെ 14 പ്രൈമറി വിദ്യാലയങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ക്ലസ്റ്റര്‍ രൂപം നല്‍കി. അതിനായി രൂപീകരിച്ച മുദ്രാ പദ്ധതി നല്ല രീതിയില്‍ വിദ്യാലയത്തെ അഭിവൃദ്ധിപ്പെടുത്തിയതിനാലാണ് ഇന്നു കാണുന്ന നേട്ടം കൈവരിക്കാനായത്.
advertisement
മുദ്ര വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ മുന്‍ എം.പി. കെ.കെ. രാഗേഷ് അദ്ധ്യക്ഷനായി. ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ വിശിഷ്ടാതിഥിയായി. മുദ്ര വിദ്യാഭ്യാസ സമിതി ജനറല്‍ കണ്‍വീനര്‍ പി.പി. ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യന്‍, വൈസ് പ്രസിഡൻ്റ് ടി. ഷബ്‌ന, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിജു, ഉള്‍പ്പെടെ നിരവധി പേര്‍ സംസാരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര വിദ്യാലയമായി കണ്ണൂർ മുണ്ടേരി സ്കൂൾ
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement