NAACനെതിരായ അഴിമതിയാരോപണം: അന്വേഷണം ആവശ്യപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ രാജിവച്ചു

Last Updated:

യു.ജി.സി.യുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാകിനെതിരെ ക്രമക്കേടുകളും അഴിമതി ആരോപണവും ഉയർന്നിരുന്നു. ഫെബ്രുവരിയിൽ, പട്‌വർധൻ നാകിൽ ഒരു സ്വതന്ത്ര ദേശീയതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഈ നിർദ്ദേശം യുജിസി പരിഗണിക്കാത്തതാകാം രാജിക്ക് കാരണം എന്നും പറയപ്പെടുന്നു

നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ഭൂഷൺ പട്‌വർധൻ രാജിവച്ചു. നാകിലെ അഴിമതി തടയാൻ നിരവധി ‘നിർണ്ണായക നടപടികൾ’ സ്വീകരിച്ചതായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ചെയർമാന് കത്തയച്ചതിന് തൊട്ടുപിന്നാലെയാണ് പട്‌വർധൻ രാജി വച്ചത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ (HEIs) വിലയിരുത്തുകയും അംഗീകാരം നൽകുകയും ചെയ്യുന്ന ഒരു സർക്കാർ സ്ഥാപനമാണ് NAAC. യു.ജി.സി.യുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാകിനെതിരെ ക്രമക്കേടുകളും അഴിമതി ആരോപണവും ഉയർന്നിരുന്നു. ഫെബ്രുവരിയിൽ, പട്‌വർധൻ നാകിൽ ഒരു സ്വതന്ത്ര ദേശീയതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഈ നിർദ്ദേശം യുജിസി പരിഗണിക്കാത്തതാകാം രാജിക്ക് കാരണം എന്നും പറയുന്നു.
advertisement
ഇതാദ്യമായാണ് ഒരു നാക് എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം രാജി വച്ച് ഒഴിയുന്നത്. പട്‌വർദ്ധന്റെ കത്ത് യുജിസി ചെയർമാൻ എം. ജഗദേഷ് കുമാർ സ്വീകരിച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അക്രഡിറ്റേഷൻ പ്രക്രിയകളെക്കുറിച്ച് പട്‌വർധൻ ചോദ്യങ്ങൾ ഉന്നയിക്കുകയും ഫെബ്രുവരി 26 ന് രാജിവയ്ക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് യുജിസി ചെയർമാൻ എം ജഗദേഷ് കുമാർ മാർച്ച് 3 ന് മുൻ എഐസിടിഇ ചെയർപേഴ്സൺ അനിൽ സഹസ്രബുദ്ധയെ ആ സ്ഥാനത്ത് നിയമിച്ചു. 2022 ഫെബ്രുവരിയിൽ താൻ നിയമിതനായ പദവിയുടെ “വിശുദ്ധി സംരക്ഷിക്കാനാണ്” രാജിയെന്ന് പട്‌വർധൻ രാജി കത്തിൽ പറഞ്ഞു.
advertisement
Also Read- എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ; 4.19 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതും
2022-ൽ രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനേക്കാൾ കൂടുതൽ നാക് സ്കോർ അറിയപ്പെടാത്ത ചില സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഈ ക്രമക്കേടുകൾ വ്യക്തമായതാണ്. ഇന്ത്യയിലെ 695 സർവകലാശാലകൾക്കും 34,734 സ്ഥാപനങ്ങൾക്കും അക്രഡിറ്റേഷൻ ഇല്ലെന്ന് ഫെബ്രുവരിയിൽ സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പട്‌വർധൻ ആവശ്യപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Career/
NAACനെതിരായ അഴിമതിയാരോപണം: അന്വേഷണം ആവശ്യപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ രാജിവച്ചു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement