നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | ബിവറേജസ് വിൽപനശാലകൾ പ്രവർത്തിക്കും; എന്തുകൊണ്ട്? മുഖ്യമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ

  COVID 19 | ബിവറേജസ് വിൽപനശാലകൾ പ്രവർത്തിക്കും; എന്തുകൊണ്ട്? മുഖ്യമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ

  ബാറുകൾക്കുള്ളിൽ മദ്യം നൽകേണ്ടതില്ലെന്നാണ് തീരുമാനം. അവിടെ കൗണ്ടർ വഴി വിൽപന അനുവദിക്കുന്ന നില ഉണ്ടാകാമെന്നും മുഖ്യമന്ത്രി

  പിണറായി വിജയൻ (ഫയൽ ചിത്രം)

  പിണറായി വിജയൻ (ഫയൽ ചിത്രം)

  • Share this:
   കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചുവെങ്കിലും ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്നുപ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ ആവശ്യമെങ്കിൽ സമയക്രമത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപ്ററൻ അമരീന്ദർ സിങ്ങിന്റെ ട്വീറ്റുമായാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ എത്തിയത്.

   ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ‍ഞ്ചാബിൽ അവശ്യസാധനങ്ങളുടെ കൂട്ടത്തിൽ മദ്യത്തെയും ഉൾപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മദ്യം ഒഴിവാക്കിയാൽ സാമൂഹ്യ പ്രത്യാഘാതം ഉണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു. നേരത്തെയുള്ള അനുഭവം നമ്മുടെ മുന്നിലുണ്ടെന്നും അത്തരമൊരു ആപത്തിലേക്ക് വീണ്ടും പോകരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, ബാറുകൾ തുറന്നുപ്രവർത്തിക്കേണ്ടെന്ന് തീരുമാനിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബാറുകൾക്കുള്ളിൽ മദ്യം നൽകേണ്ടതില്ലെന്നാണ് തീരുമാനം. അവിടെ കൗണ്ടർ വഴി വിൽപന അനുവദിക്കുന്ന നില ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   You may also like:BREAKING | കേരളം ലോക് ഡൗൺ ചെയ്തു; 28 പേർക്ക് കൂടി കോവിഡ് 19 [NEWS]What is Lockdown? കേരളത്തിൽ ലോക്ക്ഡൗൺ; അറിയേണ്ടതെല്ലാം [NEWS]സംസ്ഥാനത്തെ ബാറുകളും അടയ്ക്കുന്നു; ബിവേറജസുകളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തും [NEWS]

   ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്നുപ്രവർത്തിക്കുന്ന സമയക്രമത്തിൽ മാറ്റംവരുത്തുന്നത് പരിഗണിക്കാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. ബിവറേജസ് വിൽപനശാലകളിലെ കഴിഞ്ഞ ദിവസത്തെ തിരക്ക് ഞായറാഴ്ചത്തെ പ്രത്യേകത കൊണ്ടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

   ഇതിനിടെ, ബിവറേജസ് വിൽപന ശാലകൾ അടച്ചിടണമെന്ന ആവശ്യം പ്രതിപക്ഷവും ബിജെപിയും ശക്തമാക്കുകയാണ്. ബിവറേജസ് ശാലകൾ അടച്ചിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി എം സുധീരൻ അടക്കമുള്ള നേതാക്കളും ആവശ്യപ്പെട്ടുവരികയാണ്. ബിവറേജസ് വിൽപന ശാലകൾ 24 മണിക്കൂറിനുള്ളിൽ പൂട്ടണമെന്ന ആവശ്യമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുന്നോട്ടുവെച്ചിരിക്കുന്നത്.

   !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
   Published by:Rajesh V
   First published:
   )}