വാഷിങ്ടണ്‍: കോവിഡ്-19ന്റെ വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ചൈന മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്. അമേരിക്കയില്‍ അഭയം തേടിയെത്തിയ ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്ന ഡോ. ലീ മെങ് യാൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കന്‍ വാര്‍ത്താ ചാനലായ ഫോക്‌സ് ന്യൂസിനോടാണ് വെളിപ്പെടുത്തൽ.
വൈറസ് ബാധയെപ്പറ്റി ലോകത്തോട് വെളിപ്പെടുത്തുന്നതിന് മുമ്പുതന്നെ ചൈനയില്‍ രോഗം പടരുന്നുണ്ടായിരുന്നുവെന്നും അക്കാര്യം ചൈനീസ് ഭരണാധികാരികള്‍ മറച്ചുവെക്കുകയായിരുന്നുവെന്നും ഡോ. ലി മെങ് യാന്‍ പറയുന്നു. പകർച്ചാവ്യാധി ആരംഭിച്ചപ്പോൾ താൻ നടത്തിയ ഗവേഷണങ്ങൾ തന്റെ സൂപ്പര്‍വൈസര്‍ നിരുത്സാഹപ്പെടുത്തിയെന്നും ലി മെങ് യാന്‍ പറയുന്നു.
അന്ന് ഗവേഷണം നടന്നിരുന്നുവെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട സത്യം കൈമാറുന്നതിനാണ് താൻ അമേരിക്കയിലേക്ക് വന്നതെന്നും അവർ വ്യക്തമാക്കി. ചൈനയിൽ വെച്ച് ഇക്കാര്യങ്ങൾ വെളിപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിൽ താൻ കൊല്ലപ്പെടുമായിരുന്നുവെന്നും അവർ പറയുന്നു.
TRENDING:Covid 19 | സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 234 പേർക്ക്
[NEWS]Covid19|പൈപ്പിൽ തീർത്ത ചതുരത്തിനുള്ളിൽ സ്വയം പ്രതിരോധം; സർക്കാരിനെതിരെ യൂത്ത് കോൺഗ്രസിന്റെ പുതിയ സമരമുറ
[PHOTO]ഹോട്ട് ലുക്കിൽ അനുഷ്ക ശർമ്മ; മാഗസിൻ ചിത്രങ്ങൾ വൈറൽ [PHOTO]കോവിഡിന്റെ ആരംഭ സമയത്ത് അതേപ്പറ്റി ഗവേഷണം നടത്തിയ അഞ്ചു പേരിലൊരാളാണ് താനെന്നും യാന്‍ അവകാശപ്പെടുന്നുണ്ട്. സൂപ്പര്‍വൈസറിനോട് സാര്‍സിന് സമാനവും എന്നാല്‍ അതല്ലാത്തതുമായ വൈറസിനെപ്പറ്റി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെപ്പറ്റി വിദേശ വിദഗ്ധര്‍ക്ക് ചൈനയില്‍ ഗവേഷണം നടത്തുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയില്ല-യാൻ വ്യക്തമാക്കുന്നു.
തുടര്‍ന്ന് സുഹൃത്തുക്കളെ ഉപയോഗിച്ച് വിവരം ശേഖരിക്കാനാണ് ശ്രമിച്ചത്. ഇതിലൂടെ വുഹാനിലാണ് രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ടതെന്ന് കണ്ടെത്തി. ഡിസംബര്‍ 31 ന് വൈറസ് മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന കാര്യം ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ സുഹൃത്തുക്കള്‍ അറിയിച്ചു. എന്നാല്‍ അപ്പോഴും ചൈനയോ ലോകാരോഗ്യ സംഘടനയോ ഇതേപ്പറ്റി ലോകത്തോട് പറഞ്ഞിരുന്നില്ല. ലോകാരോഗ്യ സംഘടന പറഞ്ഞത് രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നായിരുന്നു.
അതിനിടെ വൈറസിനെ സംബന്ധിച്ച പഠനങ്ങള്‍ പൂര്‍ത്തിയാക്കി സൂപ്പര്‍വൈസറിനെ സമീപിച്ച സമയത്ത് ഇതേപ്പറ്റി ആരോടും സംസാരിക്കരുത് എന്ന മുന്നറിയിപ്പാണ് നല്‍കിയതെന്നും യാൻ പറഞ്ഞു. ഇനി തിരികെ അവിടേക്ക് പോകാന്‍ സാധിക്കില്ല. തന്റെ കരിയര്‍ ചൈന നശിപ്പിച്ചു- അവര്‍ വ്യക്തമാക്കുന്നു.
അതേസമയം വൈറസ് വ്യാപനത്തെ കുറിച്ച് ചൈന മറച്ചുവെച്ചതായി യുഎസ് നേരത്തെ തന്നെ ആരോപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.