Lock down | രാത്രിയോടെ എറണാകുളം അതിര്‍ത്തി അടയ്ക്കും; നിയമ ലംഘകർക്കെതിരേ കേസെടുക്കുമെന്ന് കമ്മിഷണർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ജില്ലാ അതിർത്തി കടന്നു വരുന്നവരെ പരിശോധിച്ചതിന് ശേഷം മാത്രമേ കടത്തി വിടുകയുള്ളൂ. സർക്കാർ മാർഗനിർദ്ദേശത്തിൽ നൽകിയിരിക്കുന്ന അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും യാത്രാ അനുമതി നൽകുക.
കൊച്ചി: നാളെ മുതൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണകുളത്ത് അതിർത്തികൾ പൂർണമായും ഇന്നു രാത്രിയോടെ അടയ്ക്കുമെന്ന് കമ്മിഷണർ സി.എച്ച്. നാഗരാജു. ജില്ലാ അതിർത്തികൾ ബാരിക്കേഡുകൾ കൊണ്ടാണ് അടയ്ക്കുന്നത്. അനാവശ്യയാത്ര നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകുമെന്ന് ആലുവ റൂറൽ എസ്പി കെ.കാർത്തിക് വ്യക്തമാക്കി.
ജില്ലാ അതിർത്തി കടന്നു വരുന്നവരെ പരിശോധിച്ചതിന് ശേഷം മാത്രമേ കടത്തി വിടുകയുള്ളൂ. സർക്കാർ മാർഗനിർദ്ദേശത്തിൽ നൽകിയിരിക്കുന്ന അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും യാത്രാ അനുമതി നൽകുക. അല്ലാതെയുള്ള നിയമലംഘകർക്കെതിരേ കേസെടുക്കുമെന്നും കമ്മിഷണർ പറഞ്ഞു.
ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 60,000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലധികമുള്ള 74 പഞ്ചായത്തുകളിൽ ലോക്‌ഡൗണിനു സമാന നിയന്ത്രണങ്ങൾ നിലവിൽ വന്നു. കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നതോടെ ജില്ലയിൽ താഴേത്തട്ടിലുള്ള ചികിത്സയ്ക്ക് ഊന്നൽ നൽകാനും തീരുമാനമായി.
advertisement
കോവിഡ് പോസിറ്റീവായി ജില്ലയിൽ ചികിത്സയിൽ കഴിയുന്നത് 61,847 പേരാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടക്കുന്നത്. 10 ദിവസത്തിൽ പോസിറ്റീവായത് 45,187 പേർ. 31.8 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്പോൾ 32 പേരിൽ കോവിഡ് സ്ഥിരീകരിക്കപ്പെടുന്നു. പോസിറ്റീവായവരിൽ ഏകദേശം 1200 പേരോളം വിദഗ്ധ ചികിത്സ ആവശ്യമുള്ളവരായുണ്ട്.
advertisement
2500 പേരോളമാണു ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സർക്കാർ ആശുപത്രികളിൽ 800 പേർ. എഫ്എൽടിസി, എസ്എൽടിസി, ഡൊമിസിലിയറി കെയർ സെന്ററുകളിൽ ആയിരത്തോളം പേരും കഴിയുന്നു. കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നതോടെ പരമാവധി രോഗികളെ പഞ്ചായത്ത് തലത്തിൽ തന്നെ കൈകാര്യം ചെയ്യാനും തീരുമാനമായി.
തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനം ശക്തമാക്കാൻ ഇൻസിഡന്റ്സ് റെസ്പോൺസ് സംവിധാനം ഉടൻ പ്രവർത്തനം ആരംഭിക്കും. എല്ലാ പഞ്ചായത്തുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുടങ്ങും ഈ കൺട്രോൾ റൂമുകൾ വഴിയാണു രോഗികളെ കൈകാര്യം ചെയ്യുക. സന്നദ്ധ സേവനത്തിനായി ജില്ലയിൽ റജിസ്റ്റർ ചെയ്ത 18,000 പേരുടെ സേവനവും താഴേത്തട്ടിൽ പ്രയോജനപ്പെടുത്തും.
advertisement
ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി തുടരും; ലാബുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: കേരളത്തില്‍ കോവിഡ് പരിശോധനയ്ക്കായുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയായി തുടരും. നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന് സ്വകാര്യ ലാബുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധയ്ക്ക് 135 രൂപ മുതല്‍ 245 രൂപ വരെ ചെലവ് വരുന്നുള്ളുവെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരക്ക് കുറയ്ക്കാന്‍ വിസമ്മതിയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി പാടില്ലെന്ന ലാബുടമകളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
advertisement
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് കേരളത്തിലാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഒറീസയില്‍ 400ഉം പഞ്ചാബില്‍ 450ഉം മഹാരാഷ്ട്രയില്‍ 500 ഉം ആണ് നിരക്ക്. ടെസ്റ്റിംഗ് കിറ്റുകളുടെ വില ഗണ്യമായി കുറഞ്ഞതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് 65 ലാബുകളാണുള്ളത്. ഇതില്‍ 10 ലാബുകള്‍ മാത്രമാണ് നിരക്ക് കുറച്ചതിനെ എതിര്‍ത്തതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയ്ക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
Location :
First Published :
May 07, 2021 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Lock down | രാത്രിയോടെ എറണാകുളം അതിര്‍ത്തി അടയ്ക്കും; നിയമ ലംഘകർക്കെതിരേ കേസെടുക്കുമെന്ന് കമ്മിഷണർ







