ആംബുലൻസ് വൈകി; PPE കിറ്റ് ധരിച്ച് കോവിഡ് രോഗിയായ യുവാവിനെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച് DYFI പ്രവർത്തകർ
ആംബുലൻസ് വൈകി; PPE കിറ്റ് ധരിച്ച് കോവിഡ് രോഗിയായ യുവാവിനെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച് DYFI പ്രവർത്തകർ
അശ്വിനും രേഖയും അടക്കം ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ തന്നെ ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിലായി ഉണ്ട്. സമയോചിതമായ ഇടപെടലിൽ ജീവൻ രക്ഷിക്കാനായ സന്തോഷത്തിലാണ് അശ്വിനും രേഖയും.
ആലപ്പുഴ: പുന്നപ്രയിൽ ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച് സന്നദ്ധപ്രവർത്തകർ. പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ രോഗിയെ ആണ് നില വഷളായതിനാൽ ആംബുലൻസിന് കാത്തു നിൽക്കാതെ പി പി ഇ കിറ്റ് ധരിച്ചവർ ആശുപത്രിയിലേക്ക് മാറ്റിയത്.
ഡി വൈ എഫ് ഐ പ്രവർത്തകരായ രേഖയുടെയും അശ്വിന്റെയും സമയോചിതമായ ഇടപെടലാണ് പുറക്കാട് സ്വദേശി സാബുവിന്റെ ജീവൻ നിലനിർത്തിയത്.
ആലപ്പുഴ പുന്നപ്രയിലെ കോവിഡ് നിരീക്ഷണകേന്ദ്രമായ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ദൃശ്യങ്ങളാണിവ. കോവിഡ് ബാധിതനായ പുറക്കാട് സ്വദേശി സാബു എന്ന മുപ്പത്തിയാറുകാരനാണ് രാവിലെ ശ്വാസതടസവും നെഞ്ച് വേദനയും അനുഭവപ്പെട്ടത്.
ആംബുലൻസിനായി ബന്ധപ്പെട്ടെങ്കിലും പത്ത് മിനിറ്റിലേറെ വൈകുമെന്നതിനാൽ കേന്ദ്രത്തിലെ സന്നദ്ധ പ്രവർത്തകരായ ഡി വൈ എഫ് ഐ പ്രവർത്തകർ രേഖയും അശ്വിനും സാബുവിനെ ആശുപത്രിയിലെത്തിക്കാനായി തയ്യാറാകുകയായിരുന്നു. പി പി ഐ കിറ്റണിഞ്ഞ് ബൈക്കിൽ സാബുവിനെ നടുക്കിരുത്തി തൊട്ടടുത്ത കോമ്പൗണ്ടിലെ പുന്നപ്ര സാഗരാ സഹകരണ മെഡിക്കൽ കോളേജിലെത്തിച്ചു.
പരമാവധി വേഗത്തിൽ രോഗിയെ ആശുപത്രിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് അശ്വിനും രേഖയും പറയുന്നു . സഹകരണ ആശുപത്രിയിൽ നിന്നും നില മെച്ചപ്പെട്ട സാബുവിനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് അശ്വിനും രേഖയും മടങ്ങിയത്.
അശ്വിനും രേഖയും അടക്കം ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ തന്നെ ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിലായി ഉണ്ട്. സമയോചിതമായ ഇടപെടലിൽ ജീവൻ രക്ഷിക്കാനായ സന്തോഷത്തിലാണ് അശ്വിനും രേഖയും.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
ആംബുലൻസ് വൈകി; PPE കിറ്റ് ധരിച്ച് കോവിഡ് രോഗിയായ യുവാവിനെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച് DYFI പ്രവർത്തകർ
മുറിവ് തുറന്നിട്ട് ചികിത്സ: 'ഡോക്ടറെ ശിക്ഷിക്കരുത്, എംഎൽഎയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം': കെജിഎംസിടിഎ
Pinarayi Vijayan | മുഖ്യമന്ത്രി ഡൽഹിയിൽ; ഉപരാഷ്ട്രപതി ജഗദീപ് ധൻകറുമായുള്ള ആദ്യ കൂടിക്കാഴ്ച ഇന്ന്
കൊല്ലത്തെ സംഘടനാനേതാവിന്റെ റേഷൻകട സസ്പെൻഡ് ചെയ്ത സപ്ലൈ ഓഫീസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി
മുത്തുക്കുട, ഒപ്പന, താളമേളം; കണ്ണൂരിൽ അധ്യാപകന് ഉത്സവഛായയില്‍ യാത്രയയപ്പ്
ഓപ്പറേഷന് 'അരിക്കൊമ്പന്' വൈകും; 29 വരെ മയക്കുവെടി വെക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്
'നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി; രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടു'; കെ സുരേന്ദ്രന്
കോഴിക്കോട് മെഡിക്കൽകോളേജിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ടു; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ