'ഇതോടെ എല്ലാം അവസാനിക്കുന്നില്ല; ടൂറിസ്റ്റുകൾക്കെതിരെ മോശം ഇടപെടൽ ഉണ്ടാകരുത്': മുഖ്യമന്ത്രി

നിലവിലെ സാഹചര്യം ടൂറിസം മേഖലയെ ഗുരുതരമായി ബാധിച്ചെന്നും വിദേശ ടൂറിസ്റ്റുകളോടുള്ള മോശം പെരുമാറ്റം കൂടുതൽ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി .

News18 Malayalam | news18
Updated: March 17, 2020, 8:06 PM IST
'ഇതോടെ എല്ലാം അവസാനിക്കുന്നില്ല; ടൂറിസ്റ്റുകൾക്കെതിരെ മോശം ഇടപെടൽ ഉണ്ടാകരുത്': മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ
  • News18
  • Last Updated: March 17, 2020, 8:06 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് 19 കേസുകൾ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം, മാഹിയിൽ ഒരു മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. സംസ്ഥാനത്ത് ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നിലവിൽ 18011 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 17743 പേർ വീട്ടിലും 268 പേർ ആശുപത്രിയിലുമാണ്. 65 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് മാത്രം നിരീക്ഷണത്തിൽ 5372 പേരാണ് ഉള്ളത്. 2467 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 1807 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

You may also like:കോവിഡ് 19: 'മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത ഉറപ്പാക്കണം; അമിത വില ഈടാക്കുന്നത് തടയണം'; ഹൈക്കോടതി [PHOTO]'ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടണം'; ഹൈക്കോടതിയിൽ ഹർജി [NEWS]കൊറോണ ഭീതി: ഇന്ത്യൻ വംശജൻ ഇസ്രായേലിൽ ക്രൂരമർദ്ദനത്തിനിരയായി [NEWS]

കോവിഡ് പ്രതിരോധത്തിനായി വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊതുജനങ്ങൾക്ക് വിവരം കൈമാറാൻ ഇന്ററാക്ടീവ് വെബ് പോർട്ടൽ തുടങ്ങും. മെഡിക്കൽ വിദ്യാർഥികളുടെ സേവനം വിവരങ്ങൾ എത്തിക്കാൻ ഉപയോഗിക്കും. പാരമെഡിക്കൽ ജീവനക്കാരുടെയും, ഐഎംഎ യുടെയും സേവനം ഉപയോഗിക്കും. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെയും ആയുഷ് വകുപ്പിലെ ജീവനക്കാരുടെയും സേവനവും ഉപയോഗിക്കും.

കോവിഡ് സംബന്ധിച്ച ഗവേഷണങ്ങളും, പുതിയ വിവരങ്ങളും ദിവസവും നിരീക്ഷിക്കാൻ സംവിധാനം ഒരുക്കും. ഡോക്ടർമാർക്ക് നിരീക്ഷണത്തിൽ കഴിയേണ്ട സാഹചര്യം ഉണ്ടായിയെന്നും വേണ്ട മുൻകരുതൽ ഡോക്ടർമാരും ജീവനക്കാരും എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, നിലവിലെ സാഹചര്യം ടൂറിസം മേഖലയെ ഗുരുതരമായി ബാധിച്ചെന്നും വിദേശ ടൂറിസ്റ്റുകളോടുള്ള മോശം പെരുമാറ്റം കൂടുതൽ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി
. ഒട്ടേറെ മോശം അനുഭവമുണ്ടായി. വിദേശ ടൂറിസ്റ്റുകളോട് മോശമായി പെരുമാറുന്നവർ അവർ ചെയ്യുന്നത് നാണംകെട്ട പരിപാടിയാണെന്ന് ഓർക്കണം. ഇതോടെ എല്ലാത്തിനും അവസാനമാകുന്നില്ല. അതിജീവിച്ച് നാടിനെ നല്ല നിലയിൽ എത്തിക്കേണ്ടതുണ്ട്. ടൂറിസ്റ്റുകൾക്കെതിരെ മോശം ഇടപെടൽ ഉണ്ടാകരുത്. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോൺ തിരിച്ചടവിന് ആവശ്യമായ ഇളവുകൾ നൽകാമെന്ന് ബാങ്കേഴ്സ് സമിതി ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. വായ്പ തിരിച്ചടവ് കാലാവധി നീട്ടുക, പലിശ ഇളവ് വരുത്തുക, വായ്പകൾ പുനക്രമീകരിക്കുക തുടങ്ങി ആവശ്യങ്ങൾ നടപ്പാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. കോവിഡിന്റെ പ്രശ്നം എല്ലാ മേഖലകളെയും ബാധിച്ചു. നിരവധി പേർക്ക് ജോലിചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്. പ്രളയകാലത്ത് നൽകിയതിനെക്കാൽ കൂടുതൽ പിന്തുണ ബാങ്കുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

അതേസമയം, വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് വേണ്ടി, പവർകട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടുതൽ ടെസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് മൂന്ന് വയസുള്ള കുഞ്ഞിന്റെ അസുഖം മാറ്റാനായെന്നും ഇനി ഒരു ടെസ്റ്റ് കൂടി വരാനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗം ഉദ്ദേശിക്കാത്ത രീതിയിൽ പടരുന്നുണ്ടെന്നാണ് അനുഭവം. ബ്യൂട്ടി പാർലർ, ബാർബർ ഷോപ്പ്, പത്രം, പാൽ വിതരണക്കാർ എന്നിവരും നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇവിടെയുള്ള വിദേശികളിൽ രോഗമില്ലാത്തവരാണെങ്കിൽ തിരികെ പോകുന്നതിന് തടസമാകില്ല. ബാങ്ക് വായ്പയുടെ മോറട്ടോറിയും തത്വത്തിൽ ബാങ്കേഴ്സ് സമിതി അംഗീകരിച്ചു.
First published: March 17, 2020, 8:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading