COVID 19| കാസർകോട് ജില്ലയിലെ കോടതികൾ മാർച്ച് 31 വരെ അടച്ചിടും
Last Updated:
പ്രവേശന കവാടത്തിൽ ഒരു ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത് ആയിരിക്കും.
കാസർകോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലെ എല്ലാ കോടതികളും
മാർച്ച് 31 വരെ അടച്ചിടും. കാസർകോട് ബാർ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.
അഭിഭാഷകരുടെയും ഉദ്യോഗസ്ഥരുടെയും ബാർ അസോസിയേഷനുകളുടെയും ഇന്ന് ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
You may also like:കോവിഡ് 19: 'മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത ഉറപ്പാക്കണം; അമിത വില ഈടാക്കുന്നത് തടയണം'; ഹൈക്കോടതി [PHOTO]'ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടണം'; ഹൈക്കോടതിയിൽ ഹർജി [NEWS]കൊറോണ ഭീതി: ഇന്ത്യൻ വംശജൻ ഇസ്രായേലിൽ ക്രൂരമർദ്ദനത്തിനിരയായി [NEWS]
മാർച്ച് 18 മുതൽ 31 വരെ ജില്ലയിലെ കോടതികളിൽ അഭിഭാഷകർ, കക്ഷികൾ എന്നിവരൊന്നും ഹാജരാകേണ്ടതില്ല.
advertisement
മുൻവശത്തെ ഗേറ്റിലൂടെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പ്രവേശന കവാടത്തിൽ ഒരു ഹെൽപ് ഡെസ്ക്
പ്രവർത്തിക്കുന്നത് ആയിരിക്കും.
അഡിഷണൽ ജില്ലാ കോടതികൾ I, II, III എന്നിവയൊന്നു നാളെ മുതൽ പ്രവർത്തിക്കുന്നത് ആയിരിക്കില്ല. വിജ്ഞാപനം മൂലം കേസുകൾ മാറ്റി വെക്കുന്നത് ആയിരിക്കും.
Location :
First Published :
March 17, 2020 8:40 PM IST


