COVID 19 | മലപ്പുറം ജില്ലയില്‍ 144 ; ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ചതിന് 5 കേസുകൾ കൂടി
- Published by:Naseeba TC
- news18-malayalam
Last Updated:
നിര്‍ബന്ധിത നിരീക്ഷണ നിര്‍ദേശം ലംഘിച്ച സ്വകാര്യ ടാക്‌സ് പ്രാക്ടീഷണറെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയില്‍ ഐസൊലേഷനിലാക്കി.
മലപ്പുറം: മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ‍് 19 ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് ജില്ലയിൽ അഞ്ചു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 29 ആയി.
നിര്‍ബന്ധിത നിരീക്ഷണ നിര്‍ദേശം ലംഘിച്ച സ്വകാര്യ ടാക്‌സ് പ്രാക്ടീഷണറെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയില്‍ ഐസൊലേഷനിലാക്കി. ഇയാളുടെ ഭാര്യയേയും സ്ഥാപനത്തിലെ ജീവനക്കാരിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
BEST PERFORMING STORIES:കമ്മ്യൂണിസ്റ്റ് ക്യൂബയുടെ 'വെള്ളകുപ്പായക്കാർ' കൊറോണക്കെതിരെ പോരാടാൻ ഇറ്റലിയിലേക്ക് [NEWS]ഫിഷിങ് ഹാർബറുകളിൽ കയറുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും; ലേലം നിർത്തി [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]
കോവിഡ് വ്യാപനം തടയാൻ സംസ്ഥാന സർക്കാർ കനത്ത നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് നിർദേശങ്ങൾ ലംഘിക്കുന്നത് തുടരുന്നത്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
advertisement
നാല് കോവിഡ് 19 കേസുകളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇന്ന് പുതുതായി നിരീക്ഷണത്തിൽ വന്നവർ 1900 പേർ. ജില്ലയിൽ ആകെ 9294 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ ആശുപത്രികളിൽ 15 പേരും വീടുകളിൽ 9267 പേരും കോവിഡ് കെയർ സെന്ററിൽ 12 പേരുമാണുള്ളത്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
Location :
First Published :
March 24, 2020 9:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | മലപ്പുറം ജില്ലയില്‍ 144 ; ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ചതിന് 5 കേസുകൾ കൂടി


