നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പാർക്കിംഗിനെച്ചൊല്ലി തർക്കം; എബിവിപി നേതാവ് വീടിന് മുന്നില്‍ മൂത്രം ഒഴിച്ച് പ്രതികാരം വീട്ടിയതായി വയോധികയുടെ പരാതി

  പാർക്കിംഗിനെച്ചൊല്ലി തർക്കം; എബിവിപി നേതാവ് വീടിന് മുന്നില്‍ മൂത്രം ഒഴിച്ച് പ്രതികാരം വീട്ടിയതായി വയോധികയുടെ പരാതി

  തർക്കത്തെ തുടർന്നുള്ള പ്രതികാരം വീട്ടുന്നതിനായി തന്‍റെ വീടിന് മുന്നിലെത്തി ഇയാൾ മൂത്രം ഒഴിച്ചുവെന്നും സർജിക്കൽ മാസ്ക്കുകൾ വലിച്ചെറിഞ്ഞുവെന്നുമാണ് പൊലീസ് പരാതിയിൽ വയോധിക ആരോപിക്കുന്നത്.

  ABVP National Prez Dr Subbiah Shanmugam

  ABVP National Prez Dr Subbiah Shanmugam

  • Share this:
   ചെന്നൈ: എബിവിപി ദേശീയ പ്രസിഡന്‍റ് ഡോ.സുബ്ബയ്യ ഷൺമുഖത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി വയോധിക. പാർക്കിംഗ് സ്ഥലത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സുബ്ബയ്യ, തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി 62കാരിയായ വിധവയാണ് രംഗത്തെത്തിയിരിക്കുന്നത്. തർക്കത്തെ തുടർന്നുള്ള പ്രതികാരം വീട്ടുന്നതിനായി തന്‍റെ വീടിന് മുന്നിലെത്തി ഇയാൾ മൂത്രം ഒഴിച്ചുവെന്നും സർജിക്കൽ മാസ്ക്കുകൾ വലിച്ചെറിഞ്ഞുവെന്നുമാണ് പൊലീസ് പരാതിയിൽ വയോധിക ആരോപിക്കുന്നത്.

   ചെന്നൈ സബർബൻ ഏരിയയിലെ അപ്പാർട്മെന്‍റിൽ വയോധിക ഒറ്റയ്ക്കാണ് കഴിയുന്നത്. ഹൗസിംഗ് സൊസൈറ്റിയിലെ പാർക്കിംഗ് ഏരിയയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ 11നാണ് സുബ്ബയ്യക്കെതിരെ പരാതിയുമായി ഇവർ ആഡമ്പാക്കം പൊലീസ് സ്റ്റേഷനിലെത്തിയത്. തന്‍റെ ഉടമസ്ഥതയിലുള്ള പാർക്കിംഗ് സ്ഥലം ഉപയോഗപ്പെടുത്തിയ ഷൺമുഖത്തിൽ നിന്നും പണം ആവശ്യപ്പെട്ടായിരുന്നു പരാതി.

   ഈ പരാതിയിലാണ് എബിവിപി ദേശീയ പ്രസിഡന്‍റിനെതിരെ ഇവർ ആരോപണങ്ങൾ ഉന്നയിച്ചത്.'തന്‍റെ പാർക്കിംഗ് സ്ഥലം ഉപയോഗപ്പെടുത്തുന്നതിനായി ഷണ്‍മുഖം അനുവാദം ചോദിച്ചിരുന്നു.. എന്നാൽ ഇതിന് വാടക നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അയാൾ ദേഷ്യത്തോടെ അവിടെയുണ്ടായിരുന്ന ഒരു സൈൻ ബോർഡ് തകർത്തു.. തുടർന്ന് ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്യാൻ തുടങ്ങി. താൻ വെജിറ്റേറിയൻ ആണെന്ന് അറിഞ്ഞു വച്ചു കൊണ്ട് ചിക്കൻ വേണോയെന്ന് ചോദിച്ചു കൊണ്ടായിരുന്നു ഫോൺ കോളുകൾ.. പരാതിയിൽ പറയുന്നു. പരാതിക്കൊപ്പം ഇയാൾ വീടിന് മുന്നിൽ മൂത്രം ഒഴിക്കുന്നതിന്‍റെ സിസിറ്റിവി ദൃശ്യങ്ങളും ചിത്രങ്ങളും വയോധിക കൈമാറിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
   TRENDING:Shocking | രജിസ്ട്രേഷൻ ഫീസായ അഞ്ച് രൂപ നൽകാനില്ല; ആശുപത്രിയിൽ പ്രവേശനം നിഷേധിച്ച യുവാവ് മരിച്ചു[PHOTOS]'Bhabhiji Papad'| കൊറോണയ്ക്കെതിരേ 'പപ്പടം'; പുതിയ പ്രതിവിധിയുമായി ബിജെപി മന്ത്രി[NEWS]Uthra Murder Case| 'ഉത്രയെ ഒഴിവാക്കാണമെന്ന് സൂരജ് പലവട്ടം പറഞ്ഞു'; സുഹൃത്തുക്കളുടെ രഹസ്യ മൊഴി[NEWS]
   വയോധികയുടെ പരാതി പൊലീസ് കാര്യമായി പരിഗണിച്ചില്ലെന്ന് ആരോപണവുമായി സഹോദര പുത്രനും സ്റ്റാൻഡ് അപ്പ് കോമിക് താരവുമായ ബാലാജി വിജയരാഘവനും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഞെട്ടൽ അറിയിച്ച ഇയാൾ വയോധികയുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക ഉന്നയിച്ചിരുന്നു.

   സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ വയോധികയ്ക്കെതിരെ അതിക്രമം കാട്ടിയ എബിവിപി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. പൊലീസിനെ വിമർശിച്ചു കൊണ്ടായിരുന്നു ഡിഎംകെ നേതാവ് എം.കനിമൊഴിയുടെ പ്രതികരണം. വലതുപക്ഷ അംഗങ്ങൾക്കെതിരെ പരാതി ഉയർന്നാൽ പൊലീസ് കണ്ണടയ്ക്കുന്നു എന്നാണ് കനിമൊഴി ആരോപിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി പളനിസ്വാമി ഉടൻ തന്നെ ഇടപെടണമെന്നും എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

   അതേസമയം തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് സുബ്ബയ്യ ഷൺമുഖം തന്നെ രംഗത്തെത്തിയിട്ടുണ്ട്. തെറ്റായ പരാതിയാണിതെന്നും സിസിറ്റിവി ദൃശ്യങ്ങൾ വ്യാജമാണെന്നുമാണ് ഇയാൾ പറയുന്നത്. എബിവിപി മീഡിയ ഇൻ ചാർജ് രാഹുൽ ചൗധരിയും സുബ്ബയ്യയെ പിന്തുണച്ചെത്തിയിട്ടുണ്ട്.വീഡിയോ ദൃശ്യങ്ങൾ കൃത്രിമമായി നിർമ്മിച്ചതാണെന്നാണ് ഇയാളും ആരോപിക്കുന്നത്. ഇത്തരത്തിൽ അപകീർത്തികരമായ വാദങ്ങൾ ഉന്നയിക്കുന്ന സ്ത്രീക്കും കുടുംബത്തിനുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

   പാർക്കിംഗ് സ്ഥലത്തെ ചൊല്ലി തർക്കം ഉയർന്നതായി എബിവിപി ജനറൽ സെക്രട്ടറി നിഥി തൃപാഠി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ രണ്ട് കൂട്ടരും തമ്മിൽ ചർച്ച ചെയ്ത് തീരുമാനത്തിലെത്തിയെന്നും തെറ്റിദ്ധാരണ മൂലമുണ്ടായ പ്രശ്നങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നുമാണ് ഇവർ പറയുന്നത്.
   Published by:Asha Sulfiker
   First published:
   )}