COVID19 | ന്യൂട്രിഷന്‍ പാനീയം വൈറസിനെ ചെറുക്കുമോ?  ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെയ്തത് നോക്കുക

Last Updated:

കൊറോണയെ ഉള്‍പ്പെടെ പ്രതിരോധിക്കാനാകുമെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചാരണം നടന്നിരുന്നു

കോഴിക്കോട്: കൊറോണയെ ചെറുക്കാൻ ന്യൂട്രീഷൻ പാനീയമെന്ന് വാട്സ് ആപ്പിലടക്കം പ്രചരണം. കൊറോണയെ പ്രതിരോധിക്കുന്ന ന്യൂട്രിഷന്‍ പനീയമുണ്ടെന്നായിരുന്നു കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിയിലെ ബിഫോര്‍ ആഫ്റ്റര്‍ എന്ന ന്യൂട്രിഷന്‍ കേന്ദ്രത്തിന്റെ വാഗ്ദാനമെന്നാണ് പരാതി.
ദിനവും നിരവധിയാളുകള്‍ പ്രതിരോധശേഷി വീണ്ടെടുക്കാനുള്ള ന്യൂട്രിഷന്‍ പാനീയം അകത്താക്കി. രാവിലെയും വൈകുന്നേരങ്ങളിലുമൊക്കെയായി ആളുകള്‍ ന്യൂട്രിഷന്‍ കേന്ദ്രത്തിലെത്തി.
കൊറോണയെ ഉള്‍പ്പെടെ പ്രതിരോധിക്കാനാകുമെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചാരണം നടന്നിരുന്നു. ഇവിടെ ന്യൂട്രിഷന്‍ പാനീയം കുടിക്കാനെത്തുന്നവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു പ്രചാരണം.
BEST PERFORMING STORIES:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]'കോവിഡ് 19: സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റി [NEWS]മാർച്ച് 14ന് എയർ ഇന്ത്യയുടെ IX344 നമ്പർ ഫ്ലൈറ്റിൽ ജാഗ്രത പാലിക്കുക; അറിയിപ്പുമായി കളക്ടർ [NEWS]
പ്രചാരണമിറങ്ങിയതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ന്യൂട്രിഷന്‍ പൊടിയുടെ സാമ്പികള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചു. കൊറോണ പ്രതിരോധത്തിനെന്ന പേരില്‍ നിരവധി തട്ടിപ്പുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്.
advertisement
എന്നാൽ ലൈസന്‍സുള്ള സ്ഥാപനമാണെന്നും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഇവിടെ നിന്ന് വിതരണം ചെയ്യുന്ന ന്യൂട്രിഷന്‍ പാനീയം ഗുണകരമാണെന്നുമാണ് സ്ഥാപന ഉടമ പ്രതീഷിന്റെ അവകാശവാദം. കൊറോണയെ ചെറുക്കുമെന്ന് തങ്ങള്‍ അവകാശപ്പെടുന്നില്ലെന്നും പ്രതീഷ് പറയുന്നു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID19 | ന്യൂട്രിഷന്‍ പാനീയം വൈറസിനെ ചെറുക്കുമോ?  ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെയ്തത് നോക്കുക
Next Article
advertisement
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement