• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • COVID 19 | 'ഞായറാഴ്ച ജനത കർഫ്യൂ; അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട'; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ

COVID 19 | 'ഞായറാഴ്ച ജനത കർഫ്യൂ; അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട'; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ

Narendra Modi on Coronavirus | ''എല്ലാ ഇന്ത്യക്കാരും ജാഗരൂകരാകണം. മുൻപ് ആവശ്യപ്പെട്ടപ്പോളൊന്നും ഇന്ത്യക്കാർ എന്നെ നിരാശനാക്കിയിട്ടില്ല.''

PM-Narendra-Modi

PM-Narendra-Modi

 • Last Updated :
 • Share this:
  ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്ര അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യവംശത്തെയാകെ ബാധിക്കുന്ന തരത്തിലേക്ക് കൊറോണ വൈറസ് ബാധ മാറി കഴിഞ്ഞ രണ്ടുമാസമായി ഞങ്ങൾ കൊറോണ വ്യാപനത്തെ സംബന്ധിച്ച വാർത്തകൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
  കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിസന്ധിയുടെ അന്തരീക്ഷമാണുള്ളത്. എല്ലാ ഇന്ത്യക്കാരും ജാഗരൂകരാകണം. മുൻപ് ആവശ്യപ്പെട്ടപ്പോളൊന്നും ഇന്ത്യക്കാർ എന്നെ നിരാശനാക്കിയിട്ടില്ല. നിങ്ങളുടെ കുറച്ച് ആഴ്ചകള്‍ മാത്രമാണ് എനിക്ക് വേണ്ടത്.- പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

  പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ:

  1. "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നമ്മൾ കൊറോണ വൈറസിൽ നിന്ന് സുരക്ഷിതരാണെന്നായിരുന്നു വിശ്വാസം. എന്നാൽ ഇത് ശരിയല്ല. അതിനാൽ, ഓരോ ഇന്ത്യക്കാരനും അവബോധവും ജാഗ്രതയും പാലിക്കേണ്ടത് വളരെ പ്രധാനമാണ്."

  2. "ഈ ആഗോള പകർച്ചവ്യാധിയ്‌ക്കെതിരായ പോരാട്ടത്തിൽ തീരുമാനമെടുക്കലും സംയമനം പാലിക്കലും വളരെ പ്രധാനമാണ്. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഉപദേശങ്ങൾ പാലിക്കുമെന്ന് ദൃഢനിശ്ചയം എടുക്കേണ്ടതുണ്ട്. സ്വയം പരിരക്ഷിക്കാനും ആരോഗ്യത്തോടെ തുടരാനും നിയന്ത്രണം നിർബന്ധമാണ്. ഞാൻ അഭ്യർത്ഥിക്കുന്നു വരും ആഴ്ചകളിൽ ആളുകൾ വീടുകളിൽ നിന്ന് പുറത്തുപോകേണ്ടത് അത്യാവശ്യമാണെങ്കിൽ മാത്രമായിരിക്കണം''

  You may also like:ഫിലിപ്പീൻസിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ; എയർപോർട്ടിൽ നിന്നും പുറത്താക്കി [NEWS]COVID 19 | UAE റെസിഡൻസി വിസ ഉള്ളവർക്കും പ്രവേശിക്കാനാവില്ല; വിലക്ക് പ്രാബല്യത്തിൽ [NEWS]COVID 19| ചെറിയ പിഴവ് പോലും സ്ഥിതി വഷളാക്കും, ജാഗ്രത തുടരണം: മുഖ്യമന്ത്രി [PHOTOS]

  3. "അത്തരമൊരു സമയത്ത്, ഒരു മന്ത്രം മാത്രമേ പ്രാവർത്തികമാകൂ - 'നമ്മൾ ആരോഗ്യവാനായിരിക്കുമ്പോൾ ലോകം ആരോഗ്യകരമാണ്'. ജനക്കൂട്ടത്തെ ഒഴിവാക്കി വീട്ടിൽ തന്നെ തുടരേണ്ടതുണ്ട്. കൊറോണ വൈറസ് മഹാമാരിയുടെ നിലവിലെ ഘട്ടത്തിൽ സാമൂഹിക അകലം വളരെ ആവശ്യമാണ്. നിങ്ങൾ എല്ലാം ഓകെയാണ്. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന തോന്നലാണുള്ളതെങ്കിൽ അത് തെറ്റാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ നിങ്ങളോടും പ്രിയപ്പെട്ടവരോടും അനീതി ചെയ്യുന്നു. "

   

  4. ''മാർച്ച് 22 ന് രാവിലെ 7 മുതൽ രാത്രി 9 വരെ എല്ലാ രാജ്യക്കാരും 'ജനത' കർഫ്യൂ പിന്തുടരേണ്ടതുണ്ട്. 'ജനത' കർഫ്യൂവിന്റെ വിജയവും അതിന്റെ അനുഭവങ്ങളും വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് ഞങ്ങളെ സജ്ജമാക്കും. എൻ‌സി‌സി, എൻ‌എസ്‌എസ്, സിവിൽ സൊസൈറ്റികൾ, മറ്റുള്ളവ കർഫ്യൂ നടപ്പിലാക്കാൻ സഹായിക്കണം. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കർഫ്യൂവിനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ, സഹായിക്കാൻ എല്ലാ യുവജനസേവകരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ദിവസവും 10 പുതിയ ആളുകളെ വിളിച്ച് കർഫ്യൂവിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക. "

  5. "മാർച്ച് 22 ഞായറാഴ്ച, അവശ്യ സേവനങ്ങൾ നൽകുന്ന എല്ലാവരോടും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, വീടുകളുടെ വാതിലുകളിലും ബാൽക്കണിയിലും നിൽക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യാം. അഞ്ച് മിനിറ്റ് കയ്യടിച്ചും പ്ലേറ്റുകൾ തമ്മിലടിച്ചും നന്ദി പ്രകടിപ്പിക്കാം''

  6. ''പതിവ് പരിശോധനകൾക്കായി ജനങ്ങൾ ആശുപത്രിയിലേക്ക് പോകുന്നത് ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ അടക്കം ഒരു മാസത്തേക്ക് മാറ്റിവെക്കണം. ആശുപത്രികൾക്ക് അമിത സമ്മർദം ഏർപ്പെടുത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം''.

  7. "ജോലിയിൽ പ്രവേശിക്കാത്തവരുടെ വേതനം കുറയ്ക്കരുത്. അത്തരം സാഹചര്യങ്ങളിൽ ദയയോടും പരിഗണനയോടും കൂടി പെരുമാറുക, അവർക്ക് അവരുടെ ജീവിതം നയിക്കുകയും കുടുംബത്തെ സംരക്ഷിക്കുകയും വേണം."

   

  !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
  First published: